by admin | Oct 5, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ട് ആറ്റിങ്ങൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൾ കച്ചേരി നടയിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിൽ ജില്ല ബ്ലോക്ക് കെപിസിസി മണ്ഡലം നേതാക്കൽ പങ്കെടുത്തു.

പി ഉണ്ണികണ്ണൻ, അംബിരാജ, എംഎച്ച് അഷറഫ് ആലംകോട്, രഘുരാം, തോട്ടവാരം ഉണ്ണികൃഷ്ണൻ, പ്രശാന്തൻ, ശ്രീരംഗൻ, ശങ്കർ ആറ്റിങ്ങൽ ബാലകൃഷ്ണൻ, ബഷീർ, സോപനം വിജയൻ, വിഎസ് അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.





by admin | Oct 5, 2021 | Latest News, ജില്ലാ വാർത്ത
സാമൂഹിക മാധ്യമങ്ങളിൽ ഇന്നലെ രാത്രി മുതൽ നേരിട്ട പ്രതിസന്ധി പരിഹരിച്ചു. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങള്‍ക്ക് ഇന്നലെ രാത്രി മുതൽ നേരിട്ട തടസമാണ് പരിഹരിച്ചത്. സേവനങ്ങള്‍ പുനഃരാംരഭിച്ചന്നും. ഉപഭോക്താക്കള്‍ നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമചോദിക്കുന്നതായും ഫേസ്ബുക്ക് അറിയിച്ചു. എന്നാൽ സേവന തടസത്തിന്‍റെ കാരണം ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല.

ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ഫേസ്ബുക്ക് ശൃംഖലയിലെ ആപ്പുകളെല്ലാം പ്രവർത്തന രഹിതമായത്. തുടർന്ന് ആപ്ലിക്കേഷനുകൾ പ്രവർത്തന രഹിതമാണെന്ന് സേവനദാതക്കള്‍ തന്നെ സ്ഥിരീകരിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതായി ഫേസ്ബുക്കും, തടസം നേരിട്ടുന്നുണ്ടെന്ന് വാട്സ് ആപ്പും ട്വീറ്റ് ചെയ്തു.ഏഴ് മണിക്കൂറിന് ശേഷം പുലർച്ചെ നാലുമണിയോടെയാണ് പ്രതിസന്ധി പൂർണമായും പരിഹരിച്ചത്.

തടസം നേരിട്ടതോടെ ഫേസ്ബുക്കിന്‍റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവ് നേരിട്ടു. ഫേസ്ബുക്ക് കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസം നേരിടാന്‍ കാരണമായതെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്‌ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തടസത്തിന്‍റെ യഥാര്‍ഥ കാരണം ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.




by admin | Oct 5, 2021 | Latest News, ജില്ലാ വാർത്ത
പള്ളിക്കൽ: കർഷകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ കിസാൻ സഭ (എഐകെഎസ്) പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കൽ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സോമസുന്ദരം പിള്ളയുടെ അധ്യക്ഷതയിൽ സിപിഐഎം പള്ളിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീബ്ഹാഷിം ഉദ്ഘാടനം ചെയ്തു.

കർഷക സംഘം കിളിമാനൂർ ഏരിയ ജോയിന്റ് സെക്രട്ടറി സഖാവ് എം മാധവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി ട്രഷറർ സഖാവ് സുധീന്ദ്രൻ നന്ദി രേഖപ്പെടുത്തി. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ദീപു, രാജീവ്, താജു, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.\





by admin | Oct 5, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 92 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 84 പേർ ഹോം ഐസൊലേഷേനിലും, 5 പേർ ആശുപത്രിയിലും, 3 പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 10 പേർ രോഗമുക്തരായി. കൂടാതെ ഇന്നലെ പട്ടണത്തിൽ പുതിയതായി 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 62 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ ഇന്നലെ വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 223 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 108 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും, 115 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം
വാർഡ് 1 ൽ 1 ആൾ
വാർഡ് 2 ൽ 1 ആൾ
വാർഡ് 3 ൽ 3 പേർ
വാർഡ് 4 ൽ 1 ആൾ
വാർഡ് 5 ൽ 3 പേർ
വാർഡ് 6 ൽ 2 പേർ
വാർഡ് 7 ൽ 3 പേർ
വാർഡ് 8 ൽ 4 പേർ
വാർഡ് 9 ൽ 0 പേർ
വാർഡ് 10 ൽ 1 ആൾ
വാർഡ് 11 ൽ 3 പേർ
വാർഡ് 12 ൽ 2 പേർ
വാർഡ് 13 ൽ 2 പേർ
വാർഡ് 14 ൽ 6 പേർ
വാർഡ് 15 ൽ 8 പേർ
വാർഡ് 16 ൽ 2 പേർ
വാർഡ് 17 ൽ 13 പേർ
വാർഡ് 18 ൽ 3 പേർ
വാർഡ് 19 ൽ 8 പേർ
വാർഡ് 20 ൽ 0 പേർ
വാർഡ് 21 ൽ 6 പേർ
വാർഡ് 22 ൽ 1 ആൾ
വാർഡ് 23 ൽ 0 പേർ
വാർഡ് 24 ൽ 3 പേർ
വാർഡ് 25 ൽ 0 പേർ
വാർഡ് 26 ൽ 2 പേർ
വാർഡ് 27 ൽ 3 പേർ
വാർഡ് 28 ൽ 5 പേർ
വാർഡ് 29 ൽ 3 പേർ
വാർഡ് 30 ൽ 0 പേർ
വാർഡ് 31 ൽ 3 പേർ





by admin | Oct 5, 2021 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: കർഷക പ്രക്ഷോഭം നടത്തിയ കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി നടത്തിയ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് എഐവൈഎഫിന്റെ നേതൃത്വത്തിൽ ചിറയിൻകീഴിൽ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ നേതാവും കേരള സർവകലാശാല മുൻ സെനറ്റ് അംഗവുമായ എ.അൻവർഷാ ഉദ്ഘാടനം ചെയ്തു.

എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം അതുൽ രാജ് അധ്യക്ഷത വഹിച്ച യോഗം എഐവൈഎഫ് നേതാക്കളായ മുഹമ്മദ് ഷാജു, അൽ അമീൻ, അമജേഷ് മനോജ് എന്നിവർ സംസാരിച്ചു. കിഴുവിലം പുളിമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് എഐവൈഎഫ് നേതാക്കളായ അനസ്, ആഷിക്, ജെ എസ് അരുൺ, രഗേഷ്, അഭിഷേക്,ശരത്, നിയാസ്, അൽ അമാൻ, ഉണ്ണികണ്ണൻ, അജ്മൽ, ഫയാസ്, സമൽ, അമൽ എന്നിവർ നേതൃത്വം നൽകി.




Recent Comments