by admin | Oct 3, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: കിളിമാനൂർ മണലയത്തുപച്ചയിൽ വാഹനാപകടം. കിളിമാനൂർ ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് കാറും നിലമേൽ ഭാഗത്തേക്ക് പോയ തടി കയറ്റിയ ലോറിയാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന കിളിമാനൂർ സ്വദേശികളായ നാലുപേർക്ക് പരിക്കേറ്റു.
കിളിമാനൂർ, ചെമ്പകശേരി റോസ് ഭവനിൽ രാജേഷ് (43), ചെമ്പകശേരി കാർത്തികയിൽ വിനോദ് (43), ചെമ്പകശേരി പ്ലാവിളപുത്തൻവീട്ടിൽ അജിത്ത് (43), തട്ടത്തുമല, വട്ടക്കൈത, ബിജുഭവനിൽ ബിജു (43) എന്നിവർക്കാണ് പരിക്ക് ഗുരുതര പരിക്കേറ്റ ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഏഴര മണിയോടെയായിരുന്നു അപകടം. തട്ടത്തുമലയിൽ നിന്നും കിളിമാനൂരിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറും പെരുമ്പാവൂരിലേക്ക് തടി കയറ്റി പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
by admin | Oct 3, 2021 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി പരുത്തി ക്ഷേത്രത്തിന് സമീപം എം വി ഹൗസിൽ മണിയൻ (74, കോലപ്പൻ ) അന്തരിച്ചു. ഭാര്യ വസന്ത, മകൾ സിന്ദു, മരുമകൻ രാജൻ.
by admin | Oct 3, 2021 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: കേന്ദ്ര കായിക -യുവജന മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘ആസാദി കാ അമൃത് മഹാൽസവ്’-ൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിവസം വെഞ്ഞാറമൂട് ജീവകല കൂട്ട ഓട്ടം സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായാണ് രാജ്യത്ത് യുവജന സംഘടനകൾ ഫ്രീഡം റൺനടത്തി വരുന്നത്. നെല്ലനാട് പഞ്ചായത്ത് സ്വരാജ്ഭവൻ അങ്കണത്തിൽ ഗ്രാമ പഞ്ചായത്തംഗം എൽ.എസ്.മഞ്ജു പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. വെഞ്ഞാറമൂട്ടിൽ നിന്നും പാലവിള കോട്ടപ്പുറത്തേക്കായിരുന്ന കൂട്ട ഓട്ടം നടത്തിയത്. ക്ഷേത്ര പ്രവേശന വിളംബരത്തോടനുബന്ധിച്ച് കേരള പര്യടനത്തിനെത്തിയ മഹാത്മാഗാന്ധി 1937-ൽ സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം സമ്മേളിച്ച ചരിത്ര പ്രാധാന്യമായ സ്ഥലമാണ് കോട്ടപ്പുറം. തുടർന്ന് സെൻ്റ് ജോൺസ് കൺവൻഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കുതിര കുളം ജയൻ അദ്യക്ഷത വഹിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രമണി പി.നായർ, മലങ്കര മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാദർ ജോസ് കിഴക്കേടത്ത്, മാണിക്കൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് കുമാർ, ജനമൈത്രി കോ-ഓർഡിനേറ്റർ ഷെരീർ എന്നിവർ സംസാരിച്ചു.ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നിവേദനം ജീവകല പ്രസിഡൻറ് എം.എച്ച്.നിസാർ കൈമാറി. ജീവകല സെക്രട്ടറി വി.എസ്.ബിജു കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് എസ്. ഈശ്വരൻ പോറ്റി നന്ദിയും രേഖപ്പെടുത്തി. പരിപാടിക്ക് പി.മധു, ആർ.ശ്രീകുമാർ ,പുല്ലമ്പാറ ദിലീപ്, കെ.ബിനുകുമാർ, ഗോപകുമാർ സ്നേഹക്കൂട്, രംജിത് ഗോപൻ, ചലച്ചിത്രകലാ സംവിധായകൻ സന്തോഷ് വെഞ്ഞാറമൂട്, ജയറാം എന്നിവർ നേതൃത്വം നൽകി. ജീവകല സംഗീത വിദ്യാർഥികൾ ശരത്. എം.എ., ജൊഹാൻ ജിജിത്, അമല അനിൽ എന്നിവർ ദേശീയഗാനം ആലപിച്ചു.
by admin | Oct 3, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 88 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 80 പേർ ഹോം ഐസൊലേഷേനിലും, 3 പേർ ആശുപത്രിയിലും, 5
പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 9 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 62 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 22 പേർ കഴിയുന്നെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
*വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം*
വാർഡ് 1 ൽ 1 ആൾ
വാർഡ് 2 ൽ 1 ആൾ
വാർഡ് 3 ൽ 2 പേർ
വാർഡ് 4 ൽ 1 ആൾ
വാർഡ് 5 ൽ 2 പേർ
വാർഡ് 6 ൽ 2 പേർ
വാർഡ് 7 ൽ 5 പേർ
വാർഡ് 8 ൽ 4 പേർ
വാർഡ് 9 ൽ 0 പേർ
വാർഡ് 10 ൽ 0 പേർ
വാർഡ് 11 ൽ ഫലം ലഭ്യമല്ല
വാർഡ് 12 ൽ 4 പേർ
വാർഡ് 13 ൽ 2 പേർ
വാർഡ് 14 ൽ 6 പേർ
വാർഡ് 15 ൽ 7 പേർ
വാർഡ് 16 ൽ 0 പേർ
വാർഡ് 17 ൽ 13 പേർ
വാർഡ് 18 ൽ 1 ആൾ
വാർഡ് 19 ൽ 10 പേർ
വാർഡ് 20 ൽ 0 പേർ
വാർഡ് 21 ൽ 6 പേർ
വാർഡ് 22 ൽ 1 ആൾ
വാർഡ് 23 ൽ 0 പേർ
വാർഡ് 24 ൽ 4 പേർ
വാർഡ് 25 ൽ 0 പേർ
വാർഡ് 26 ൽ 3 പേർ
വാർഡ് 27 ൽ 4 പേർ
വാർഡ് 28 ൽ 3 പേർ
വാർഡ് 29 ൽ 3 പേർ
വാർഡ് 30 ൽ 0 പേർ
വാർഡ് 31 ൽ 3 പേർ
*നഗരസഭ വാർഡ് 11 (കച്ചേരി) ലെ കൊവിഡ് പ്രതിദിന കണക്ക് വാർഡിലെ ആരോഗ്യ പ്രവർത്തക റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ ആ വാർഡിലെ കൃത്യമായ കൊവിഡ് ഫലം പ്രസിദ്ധീകരിക്കാൻ സാധ്യമല്ല*
by admin | Oct 3, 2021 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഗാന്ധിദർശൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. സ്കൂൾ പി.റ്റി.എ. പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ സ്കൂൾ മുറ്റത്തെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അധ്യാപകരും കുട്ടികളും പുഷ്പാർച്ചന നടത്തി. ഗാന്ധിദർശൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കൺവീനർ ആർ.ശ്രീകുമാർ നിർവ്വഹിച്ചു. ഗൂഗിൾ മീറ്റിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, പി.റ്റി.എ. വൈസ് പ്രസിഡൻ്റ് കെ.ശ്രീകുമാർ, ഗാന്ധിദർശൻ കൺവീനർ പ്രദീപ് ചന്ദ്രൻ, കോ- ഓർഡിനേറ്റർ രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. ഒക്ടോബർ 8 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും.
Recent Comments