ഗാന്ധിജയന്തി വാരാഘോഷം; വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരം

തിരുവനന്തപുരം: ഈ വർഷത്തെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. സമകാലിക ജീവിതത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്കുള്ള പ്രസക്തി എന്ന വിഷയത്തിൽ മൂന്ന് മിനിട്ടിൽ കുറയാതെയുള്ള പ്രസംഗത്തിന്റെ വീഡിയോ competitions.prdtvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.

ഒപ്പം വിദ്യാർത്ഥിയുടെ മേൽവിലാസം, സ്‌കൂൾ, ക്ലാസ്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ അടങ്ങുന്ന ബയോഡാറ്റയും അയക്കണം. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും നൽകും. ഒക്ടോബർ 10 വൈകിട്ട് അഞ്ചിന് മുൻപായി ലഭിക്കത്തക്കവിധമാണ് വീഡിയോ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0471 2731300.

ചുമടുതാങ്ങി- അമ്പലത്തും വിള- കെടിസിടി റോഡ് ഉദ്ഘാടനവും അംഗണവാടി മന്ദിര ഉദ്ഘാടനവും നടന്നു

കരവാരം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ എംഎൽഎ ഫണ്ടായ 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ചുമടുതാങ്ങി- അമ്പലത്തുംവിള- എൻ.എച്ച്. കെ.ടി.സി.ടി റോഡിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച അമ്പലത്തും വിള അംഗനവാടി മന്ദിരവും 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച അംഗനവാടി റോഡിന്റെ ഉദ്ഘാടനവും എംഎൽഎ ഒ.എസ്സ് അംബികയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളിയും നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ: ശ്രീജ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ പി പ്രസീത, ബ്ലോക്ക് പഞ്ചായത്ത്അംഗം കവിത, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സജീർ രാജകുമാരി, വാർഡ് മെമ്പർ ദീപാ പങ്കജാക്ഷൻ, കരവാരം ബാങ്ക് പ്രസിഡന്റ് എസ് മധുസൂദനക്കുറുപ്പ്, സിഡിപിഒ ജംലാറാണി, ഐസിഡിഎസ് സൂപ്പർവൈസർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

ആറ്റിങ്ങൽ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ (ഞായർ) രാത്രി 7 മണിയോടെ നെല്ലിമൂട് ഇടത്ത്വാ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. അയിലം നെല്ലിമൂട് പൂവങ്കോട് ക്ഷേത്രത്തിന് സമീപം ഭാസി ആശ ദമ്പതികളുടെ മകൻ സുബി (ഉണ്ണിക്കുട്ടൻ, 23) ആണ് മരിച്ചത്.

ഇന്ധനവില കുതിക്കുന്നു

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 104.88 രൂപയും ഡീസലിന് 97.97 രൂപയുമായി.

ഇന്ധനവിലയിൽ ഇന്നും വർധനവ്കൊച്ചിയിൽ പെട്രോളിന് 102.82 രൂപ, ഡീസല്‍ 96.03 രൂപയിലും എത്തി. കോഴിക്കോട് പെട്രോളിന് 103.09 രൂപയും ഡീസലിന് 96.30 രൂപയുമാണ് നിരക്ക്.

ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകൾ തുറന്നു

തിരുവനന്തപുരം: ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് വീണ്ടും തുറന്നു. അവസാനവർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാർത്ഥികളുമായി പുനരാരംഭിച്ചത്. ഒന്നര വർഷത്തിന് ശേഷമാണ് ക്ലാസുകൾക്കായി കോളേജുകൾ തുറന്നത്.

കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയാണ് കോളേജ് തുറക്കൽ. ഓൺലൈൻ – ഓഫ്‍ലൈൻ ക്ലാസുകൾ ഒരുമിച്ചാണ് മുന്നോട്ടു പോവുക. ഒക്ടോബ 18ന് കോളേജുകൾ പൂർണമായും തുറക്കുകയാണ്. കോളേജുകളിൽ തുടക്കത്തിൽ അറ്റൻഡൻസ് നിർബന്ധമാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചു.