ഇന്ന് ഗാന്ധി ജയന്തി: ഗാന്ധി സ്മൃതിയില്‍ രാജ്യം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മൃതികളില്‍ രാജ്യം. അഹിംസയെന്ന് മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ സ്വാതന്ത്രത്തിലേക്ക് നയിക്ക മഹാത്മാവിന്റെ 152-ാം ജന്മദിനം വിപുലമായ പരിപാടികളോടെയാണ് രാജ്യം ആഘോഷിക്കുന്നത്. രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തുംഏഴര മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ത്ഥനയും നടക്കും. സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടും.

ഗാന്ധിജിയുടെ ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ തന്നെ പ്രസക്തമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി ജയന്തി സന്ദേശമായി ട്വിറ്ററില്‍ കുറിച്ചത്. ‘ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് ശക്തി നൽകുന്നു.’- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന്‌ ഗുജറാത്തിലാണ് ഗാന്ധിജി ജനിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും ബാരിസ്റ്ററായി തിരികെയെത്തിയ ഗാന്ധിജിയുടെ ജീവിതത്തിലെ സുപ്രധാനമായ ഘട്ടങ്ങള്‍ ഉണ്ടാവുന്നത് ദക്ഷിണാഫ്രിക്കയിലെ ജോലി സമയത്താണ്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. 1915 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം അഹിംസയെന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെ പുതിയൊരു ദിശയിലേക്ക് വഴി നടത്തുകയായിരുന്നു. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരമാര്‍ഗങ്ങള്‍ ലോകത്തിന് തന്നെ പുതിയ അനുഭവമായി.

1931ലെ ദണ്ഡിയാത്ര ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ അവിസ്മരണീയ സംഭവമായി. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു. ഇത്തവണ അമേരിക്കയും ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് കഴിഞ്ഞയാഴ്ച മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയിരുന്നു. രാജ്യം സ്വാതന്ത്രം നേടി അഞ്ച് മാസങ്ങങ്ങള്‍ക്ക് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്ഡെയെന്ന മതഭീകരവാദിയുടെ വെടിയേറ്റായിരുന്നു ഗാന്ധിജി കൊല്ലപ്പെടുന്നത്.

ശവസംസ്കരണ യൂണിറ്റിലെ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

വഞ്ചിയൂർ ,പട്ടള , വാഴപ്പണവീട്ടിൽ മണികണ്Oൻ (50) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരൂർ ആൽത്തറമൂട് ജംഗക്ഷനിലുള്ള റേഷൻ കടയുടെ മുകളിലത്തെ നിലയിൽ ഷീറ്റ് അടിച്ചിരുന്ന കമ്പിയിൽ തൂങ്ങിയ നിലയിൽ ഇന്ന് രാവിലെ നാട്ടുകാർ കാണുകയായിരുന്നു. ഉടൻ തന്നെ നഗരൂർ പോലീസിൽ വിവിരം അറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃത്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം മൃത് ദേഹം നാളെ വഞ്ചിയൂരുള്ള കുടുംബ വീട്ടിൽ എത്തിച്ച് സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു. ആൽത്തറമൂട് പ്രവർത്തിക്കുന്ന ശവസംസ്കരണ യൂണിറ്റിലെ ജീവനക്കാരനാണ് മരണമടഞ്ഞ മണികണ്ഠൻ . ഭാര്യ ബേബി .മക്കൾ രോഹിണി , ശരത്ത്

ആറ്റിങ്ങൽ നഗരത്തിൽ 89 പേർ കൊവിഡ് ബാധിതർ 

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 89 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 75 പേർ ഹോം ഐസൊലേഷേനിലും, 6 പേർ ആശുപത്രിയിലും, 8

പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 22 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 62 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 41 പേർ കഴിയുന്നു. കൂടാതെ ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 134 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 70 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും, 64 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

 

*വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം*

 

വാർഡ് 1 ൽ 3 പേർ

വാർഡ് 2 ൽ 4 പേർ

വാർഡ് 3 ൽ 1 ആൾ

വാർഡ് 4 ൽ 0 പേർ

വാർഡ് 5 ൽ 2 പേർ

വാർഡ് 6 ൽ 2 പേർ

വാർഡ്‌ 7 ൽ 5 പേർ

വാർഡ് 8 ൽ 2 പേർ

വാർഡ് 9 ൽ 0 പേർ

വാർഡ് 10 ൽ 0 പേർ

വാർഡ് 11 ൽ 3 പേർ

വാർഡ് 12 ൽ 3 പേർ

വാർഡ് 13 ൽ 2 പേർ

വാർഡ് 14 ൽ 5 പേർ

വാർഡ് 15 ൽ 6 പേർ

വാർഡ് 16 ൽ 0 പേർ

വാർഡ് 17 ൽ 12 പേർ

വാർഡ് 18 ൽ 3 പേർ

വാർഡ് 19 ൽ 13 പേർ

വാർഡ് 20 ൽ 0 പേർ

വാർഡ് 21 ൽ 4 പേർ

വാർഡ് 22 ൽ 1 ആൾ

വാർഡ് 23 ൽ 0 പേർ

വാർഡ് 24 ൽ 5 പേർ

വാർഡ് 25 ൽ 1 ആൾ

വാർഡ് 26 ൽ 1 ആൾ

വാർഡ് 27 ൽ 4 പേർ

വാർഡ് 28 ൽ 2 പേർ

വാർഡ് 29 ൽ 1 ആൾ

വാർഡ് 30 ൽ 0 പേർ

വാർഡ് 31 ൽ 4 പേർ

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,56,952 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,36,837 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1284 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,43,500 കോവിഡ് കേസുകളില്‍, 12.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 155 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,965 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 598 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,862 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 743, കൊല്ലം 125, പത്തനംതിട്ട 1212, ആലപ്പുഴ 1077, കോട്ടയം 1240, ഇടുക്കി 813, എറണാകുളം 2518, തൃശൂര്‍ 3976, പാലക്കാട് 834, മലപ്പുറം 1593, കോഴിക്കോട് 2184, വയനാട് 458, കണ്ണൂര്‍ 712, കാസര്‍ഗോഡ് 377 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,43,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,95,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,46,36,782), 40.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,08,31,505) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,93,524)

· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 59 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 12,161 പുതിയ രോഗികളില്‍ 10,298 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 3435 പേര്‍ ഒരു ഡോസ് വാക്‌സിനും 3202 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 3661 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയുള്ള കാലയളവില്‍, ശരാശരി 1,61,529 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 16,240 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 12%, 8%, 22%, 6%, 6% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

കെ.ടി ജലീലിന് സുപ്രീംകോടതിയിൽ തിരിച്ചടി

ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. വിഷയത്തില്‍ ലോകായുക്ത ഉത്തരവിനെയും അത് ശരിവച്ച ഹൈക്കോടതി ഉത്തരവിനുമെതിരായാണ് കെ.ടി ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ടീയപരമായ കാരണങ്ങളടക്കം ജലീലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും സുപ്രിംകോടതി ഹര്‍ജി പരിഗണിച്ചില്ല. ഇതോടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു.