by admin | Oct 30, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : ഇരുപതാമത് ദേശീയ ജൂനിയർ യൂത്ത് വുഷു ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് മെഡൽ നേട്ടവുമായി കേരള ടീം. കേരള ടീം കോച്ചുമാരായ അമൽ എ, പ്രദീഷ് ജി.ആർ എന്നിവരുടെ നേതൃത്വത്തിൽ മാനേജർമാരായ റിനു ഫ്രാങ്കിൻ, അയൂബ് എന്നിവരാണ് ടീമിനെ നയിച്ചത്.



3 സ്വർണവും 14 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ 24 മെഡലുകൾ നേടി. 15 കായികതാരങ്ങൾ മെഡലിനർഹരായി. ലുഹ സുനീർ ഹംസ (സ്വർണം, വെള്ളി), ഗ്രീഷ്മ (വെള്ളി-4, വെങ്കലം), സ്നേഹ എൻ (വെള്ളി, വെങ്കലം), അഹമ്മദ് ഷഹബാസ് അമാൻ (വെള്ളി, വെങ്കലം), അസ്സാ ഫാത്തിമ (വെള്ളി, വെങ്കലം), പഞ്ചമി റാം (വെള്ളി, വെങ്കലം), ലക്ഷ്മി നന്ദൻ (വെള്ളി), നിയ നാസ്സർ (വെള്ളി), സിദ്ധാർദ് റിജു (വെള്ളി), നേഹ നൗഫൽ (വെള്ളി), ഇസബെൽ മാത്യു (വെള്ളി), മുഹമ്മദ് സഫ്വാൻ (സ്വർണം), മുഹമ്മദ് ജാസിൽ (സ്വർണം), ഹന്നൻ (വെങ്കലം), നിഹാൽ (വെങ്കലം) എന്നിവരാണ് ജേതാക്കൾ.








by admin | Oct 30, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭാ കൃഷിഭവനിൽ അത്യുൽപ്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകൾ വിൽപ്പനക്ക് തയ്യാറാക്കി. ഒരു പാക്കറ്റിന് 2 രൂപ നിരക്കിലാണ് വിത്തുകൾ വിൽപ്പന നടത്തുന്നത്. 5 ഇനം പച്ചക്കറി വിത്തുകൾ അടങ്ങിയ രണ്ടായിരത്തോളം പാക്കറ്റുകൾ വിൽപ്പനക്കായി അധികൃതർ കൃഷിഭവനിൽ സംഭരിച്ചിട്ടുണ്ട്. വിത്തുകൾ ആവശ്യമുള്ള നഗരസഭാ പരിധിയിലെ താമസക്കാർ നികുതി ഒടുക്കിയ രസീതിന്റെ പകർപ്പുമായി കൃഷിഭവനിൽ എത്തിച്ചേരേണ്ടതാണ് എന്ന് കൃഷി ഓഫീസർ വിഎൽ. പ്രഭ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ : 0470 2623121










by admin | Oct 30, 2021 | Latest News, ജില്ലാ വാർത്ത
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുന്നുവാരം യു. പി.സ്കൂളിലെ ക്ലാസ്സ് മുറികൾ ഫ്രൻഡ്സ് അസോസിയേഷൻ ഗ്രന്ഥശാല പ്രവർത്തകരും, അക്ഷര സേനാംഗങ്ങളും, ഗ്രന്ഥശാല യുവത അംഗങ്ങളും സംയുക്തമായി ശുചീകരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ് വേണുഗോപാൽ,മുൻ പ്രസിഡന്റ്
എ.രാമചന്ദ്രൻ നായർ,ഗ്രന്ഥശാല പ്രവർത്തകരായ ശ്രീഹരി, അഭിജിത്ത്, അമൽ , സുവിൻ,മിഥുൻ, ശരത്, അജിത്ത് എന്നിവർ നേതൃത്വം നൽകി.










by admin | Oct 30, 2021 | Latest News
ആറ്റിങ്ങൽ: കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം പ്രമുഖ നാടക നടനും സംവിധായകനുമായ വക്കം ഷക്കീറിന് 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അഞ്ച് പതിറ്റാണ്ടായി പ്രൊഫഷണൽ നാടക രംഗത്ത് പ്രവർത്തിക്കുന്ന വക്കം ഷക്കീർ സംഗീത നാടക അക്കാദമി അവാർഡ്, സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.










by admin | Oct 30, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സിപിഎം ഈസ്റ്റ് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ചാണ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരവൂർകോണം എൽപി സ്കൂളും പരിസരവും വൃത്തിയാക്കിയത്. സ്കൂളിലേക്ക് കടന്നുവരുന്ന പ്രധാന പാതയിലെ വെള്ളക്കെട്ടും പരിഹരിച്ച് കാൽനട വാഹനയാത്രയും സുഗമമാക്കി. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ശുചീകരണ ദൗത്യത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നവംബർ 1, 2, 3, 4 തീയതികളിലാണ് ഈസ്റ്റ് ലോക്കൽ സമ്മേളനം നടക്കുന്നത്. സമ്മേളനത്തോട് അനുബന്ധിച്ച് സ്ത്രീധന വിരുദ്ധ സെമിനാർ, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ, വൃക്ഷ തൈ നടീൽ, സാംസ്കാരിക സന്ധ്യ എന്നിവയും സംഘടിപ്പിക്കുന്നു. കൂടാതെ നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ പട്ടണത്തിലെ സ്കൂളുകളിലെ ശുചീകരണ ദൗത്യവും സംഘടന ഏറ്റെടുത്തതായി ഏരിയ സെന്റെർ അംഗവും മുൻ നഗരസഭാ ചെയർമാനുമായ എം.പ്രദീപ് അറിയിച്ചു. ഏരിയ കമ്മിറ്റി അംഗം എം.മുരളി, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, അംഗങ്ങളായ ജി.ബാബു, റ്റി.ദിലീപ്കുമാർ, ബിസിഡി സുധീർ, ബാലചന്ദ്രൻ, കൗൺസിലർ കെ.പി.രാജഗോപാലൻ പോറ്റി, ബ്രാഞ്ച് സെക്രട്ടറിമാർ മറ്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.










Recent Comments