‘സൈറൺ ആറ്റിങ്ങലിന്റെ ഘടികാരം’ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ചേട്ടായിസ് മീഡിയ’യുടെ ‘സൈറൺ ആറ്റിങ്ങലിന്റെ ഘടികാരം’ എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ആറ്റിങ്ങൽ നഗരസഭാ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി പ്രകാശന കർമം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. ഡോക്യുമെന്ററി സംവിധായകൻ അനിൽ ആറ്റിങ്ങൽ, മോഹൻലാൽ, ജയൻ തപതി എന്നിവർ സംസാരിച്ചു.

കൗൺസിലർമാരായ രാജഗോപലാൻ പോറ്റി, നിതിൻ, രമ്യ സുധീർ, താഹിർ, ജീവൻ ലാൽ, ലൈല ബീവി, ഷീജ എന്നിവരും മൻജിത് ദിവാകർ, ശ്രീഹരി ആറ്റിങ്ങൽ, ബഷീർ ബർമ, സലിം ചാന്നാങ്കര, തുളസീമണി എന്നിവരും പങ്കെടുത്തു.

54 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആറ്റിങ്ങലിന്റെ സമയ സൂചികയായ സൈറന്റെ ചരിത്രം ഡോക്യുമെന്ററി രൂപത്തിൽ എത്തിക്കുകയാണ് ചേട്ടായീസ് മീഡിയ.

കളഞ്ഞുകിട്ടിയ പേഴ്സ് തിരിച്ചു നല്‍കി മാതൃകയായി

പോത്തന്‍കോട് : ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാലയിലെ ടെക്നിക്കല്‍ സ്റ്റാഫായ പാലോട്ടുകോണം ശാന്തിശ്രീയിൽ സജുരാജാണ് കളഞ്ഞുകിട്ടിയ പഴ്സും അതിലുണ്ടായിരുന്ന രൂപയും ആളെ കണ്ടെത്തി നല്‍കി മാതൃകയായത്. വൈകിട്ട് ജോലികഴിഞ്ഞ് ലക്ഷ്മീപുരം റോഡിലൂടെ പോകുമ്പോഴാണ് ജംഗ്ഷനില്‍ ഒരു പേഴ്സ് കിടക്കുന്നത് സജുരാജിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അത് എടുത്ത് നോക്കവെ അതിൽ ATM കാർഡും 7000/- രൂപയും ഉണ്ടായിരുന്നു. പേഴ്സില്‍ ഉടമസ്ഥന്റെ പേരോ ഫോണ്‍നമ്പരോ ഇല്ലായിരുന്നു. ജോൺസ് ഹൈപ്പർമാർക്കറ്റിന്റെ കാർഡ് ഉണ്ടായിരുന്നതിലെ നമ്പർ ഉപയോഗിച്ച് ഉടമസ്ഥനായ ആണ്ടൂര്‍ക്കോണം നിവാസി ബിലാലിനെ കണ്ടെത്തുകയും പേഴ്സും പണവും തിരിച്ചുനല്‍കുകയുമായിരുന്നു.

തെങ്ങുംവിള ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റിന്റെ പുതിയ ഭാരവാഹികളായി ഡി. ബാബുരാജ് (പ്രസിഡന്റ്‌), ഷൈജു.പി.എസ് (വൈസ് പ്രസിഡന്റ്‌ ), ജയൻ.പി.വി (സെക്രട്ടറി), മദനകുമാർ.ബി (ജോയിന്റ് സെക്രട്ടറി ), എൻ.എസ്.പ്രഭാകരൻ (ട്രഷറർ), എസ്.പുഷ്പൻ,എസ്. സുജാതൻ, ബി.എസ്.സജിതൻ, ബി.പ്രസന്നകുമാർ, രാജു.ജി, എസ്.ബിജുകുമാർ, വിജയരാജ്.ഡി, സുരേഷ്.എസ്, ഹരിലാൽ.എസ്, വിപിനകുമാർ.വി, റിനി.ജി.എസ്, അജു കൊച്ചാലുംമൂട്, അജീഷ് രാമദാസ്, എ.പി. അനിൽകുമാർ, അരുൺലാൽ.എം (ഭരണ സമിതി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.

കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും യുഡിഐഡി കാർഡ് വിതരണവും സംഘടിപ്പിച്ചു

കിളിമാനൂർ:സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ കിളിമാനൂർ ബി ആർ സി പരിധിയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി ആർ സി ഹാളിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം നിർവ്വഹിച്ചു. ചലന പരിമിതി,ബുദ്ധി പരിമിതി ,ശ്രവണ പരിമിതി എന്നീ വിഭാഗങ്ങളിലായി 37 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്ന ഡി എസ് ചെയർമാനായും പീഡിയാട്രീഷ്യൻ ഡോ അനസ് കെ, ഇ എൻ ടി വിഭാഗം ഡോ എൻ സുൽഫി, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോ. അനിജി വി ആർ,ഡോ. ശ്രീലാൽ എ, ഓർത്തോ വിഭാഗം ഡോ ഹെലൻ ഡയാന ജോസഫ് എന്നീ വിദഗ്ദ്ധർ ക്യാമ്പിൽ കുട്ടികളെ പരിശോധിക്കുകയും അർഹരായ കുട്ടികൾ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, യു ഡി ഐഡി കാർഡ് നൽകി. സഹായ ഉപകരണങ്ങൾ ആവശ്യമായവർക്ക് എസ് എസ് കെ ഉപകരണങ്ങൾ വിതരണം ചെയ്യും.

കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആർ മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ രശ്മി ടി എൽ ക്യാമ്പ് പ്രവർത്തനം വിശദീകരിച്ചു.കിളിമാനൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻ കുമാർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം ജെ സജികുമാർ,സി ആർ സി കോ ഓർഡിനേറ്റർ സ്മിത പി കെ എന്നിവർ സംസാരിച്ചു. ബി പി സി സാബു വി ആർ സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ ലാലി സി നന്ദിയും പറഞ്ഞു.

സിപിഐ (എം) മുദാക്കൽ ലോക്കൽ സമ്മേളനം നടന്നു

ആറ്റിങ്ങൽ: ചെമ്പൂര് ഗവൺമെന്റ് എൽപി സ്കൂൾ യുപി സ്കൂളായി ഉയർത്തണമെന്ന് സിപിഐ (എം) മുദാക്കൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കെഎസ് അനിൽ കുമാർ നഗറിൽ (മുദാക്കൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി സി ജയശ്രീ , ടി ശ്രീനിവാസൻ ,കെ അരുൺ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.

എം ബി ദിനേശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു, ഏരിയ സെക്രട്ടറി എസ് ലെനിൻ, ജെ വിക്രമ കുറുപ്പ്, എം പ്രദീപ്, ഷൈലജ ബീഗം, കെ വാരിജാക്ഷൻ, ആർ എസ് അനൂപ് ,എസ് ചന്ദ്രൻ ,എ ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. എം ബി ദിനേശ് സെക്രട്ടറിയായി പി സി ജയശ്രീ , എ ചന്ദ്രബാബു, റഷീദ് റസ്റ്റം, ഹുസൈൻ പൊലിമേൽ , ഉഷ അനിത കുമാർ ,കെ രവി ,ജി രാജീവ്, എൻ എം സിജു രാജ്, ടി മാത്യു, എൻ സോമൻ , നസീബ് ഖാൻ , സന്തോഷ്, ജയേഷ് ചന്ദ്രൻ , ടി ശ്രീനിവാസൻ എന്നിവരടങ്ങിയ പതിനഞ്ചംഗ ലോക്കൽ കമ്മിറ്റിയും തെരഞ്ഞെടുത്തു.