കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി

ആറ്റിങ്ങൽ: കേരള സർക്കാരിൻ്റെ കേരള വാട്ടർ അതോറിറ്റിയോടും ജീവനക്കാരോടും ഉള്ള അവഗണനക്കെതിരെയും ശമ്പള പരിഷ്കരണം വാട്ടർ അതോറിറ്റിയിൽ നടപ്പിലാക്കാത്തതിനെതിരെയും വാട്ടർ അതോറിട്ടിയെ വിഭജിക്കാനുള്ള നീക്കങ്ങൾക്കെതിരെയും ആറ്റിങ്ങൽ ഡിവിഷൻ ഓഫീസിന് മുന്നിൽ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ INTUC ദേശീയ നിർവ്വാഹക സമിതി അംഗം വി.എസ്.അജിത്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കോൺഗ്രസ്സ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിജയകുമാർ, സുഭാഷ്, കുമാർ രാജ്, സജീവ്, അനുരാജ് എന്നിവർ സംസാരിച്ചു.

തെരുവ് നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

കേരളകൗമുദി ഏജന്റും കല്ലമ്പലം ലേഖകനുമായ സുനിൽ പത്ര വിതരണത്തിനിടയിൽ നാവായിക്കുളത്ത് തെരുവ് നായയുടെ ആക്രമണത്തിനിരയായി. അഞ്ച് ദിവസം മുമ്പ് രാവിലെ ആയിരുന്നു സംഭവം. മുറിവ് നിസാരമായിരുന്നതിനാലും പ്രദേശവാസിയായ ഒരാൾ നായയെ അറിയാമെന്നു പറഞ്ഞതിനാലും സാരമാക്കിയില്ല. നിരീക്ഷണത്തിലായിരുന്ന നായയെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലാത്തതിനാൽ വർക്കല താലൂക്കാശൂപത്രിയിൽ ചികിത്സതേടി. നാല് ദിവസം പിന്നിട്ടതിനാൽ ഒരുമാസത്തോളും പല തവണ വാക്സിൻ എടുക്കണമെന്ന് നിർദ്ദേശിക്കുകയും വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കൽകോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

കെ.ബാലകൃഷ്ണന്‍ സ്മാരക ലൈബ്രറി ആന്‍ഡ് വായനശാല പ്രവര്‍ത്തനം തുടങ്ങുന്നു

ആറ്റിങ്ങല്‍: എല്‍.എം.എസ്.ജങ്ഷന്‍ കേന്ദ്രമാക്കി കെ.ബാലകൃഷ്ണന്‍ സ്മാരക ലൈബ്രറി ആന്‍ഡ് വായനശാല പ്രവര്‍ത്തനം തുടങ്ങുന്നു. ഗ്രന്ഥശാലയിലേയ്ക്ക് സൗജന്യമായി പുസ്തകങ്ങള്‍ നല്കാന്‍ താല്പര്യമുള്ളവര്‍ സെക്രട്ടറി, കെ.ബാലകൃഷ്ണന്‍സ്മാരക ലൈബ്രറി, ജയപാല്‍ ഏജന്‍സിക്ക് സമീപം, എല്‍.എം.എസ്.ജങ്ഷന്‍, ആറ്റിങ്ങല്‍ എന്ന വിലാസത്തില്‍ പുസ്തകങ്ങള്‍ എത്തിച്ചുനല്കാവുന്നതാണ്.

ജില്ലാതല കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു

ആറ്റിങ്ങല്‍: ലോകതപാല്‍ ദിനാചരണത്തിന്റെ ഭാഗമായി എഫ്.എന്‍.പി.ഒ. തിരുവനന്തപുരം നേര്‍ത്ത് ഡിവിഷന്‍ ജില്ലാതലകത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. 15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കോവിഡ് 19 എന്ന ആഗോളമഹാമാരി നിങ്ങളുടെ ചുറ്റുപാടിനെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തിലും മുതിര്‍ന്നവര്‍ക്ക് തപാല്‍വകുപ്പില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ നിങ്ങള്‍ക്കുണ്ടായ ഒരു നല്ല അനുഭവം എന്ന വിഷയത്തിലുമാണ് മത്സരം നടത്തുന്നത്.

150 വാക്കുകള്‍ക്കകത്ത് എ4 പേപ്പറിന്റെ ഒരുവശത്ത് മാത്രം എഴുതിവേണം അയയ്ക്കാന്‍. കത്തില്‍ ഒരിടത്തും എഴുതുന്ന ആളിന്റെ പേരോ വിലാസമോ വരാന്‍ പാടില്ല. പേരും വിലാസവും മറ്റൊരുകടലാസില്‍ രേഖപ്പെടുത്തി കത്തിനൊപ്പം വയ്ക്കണം. തപാല്‍മാര്‍ഗ്ഗം അയയ്ക്കുന്ന കവറിന് പുറത്ത് കത്ത് കുട്ടികളുടേതോ മുതിര്‍ന്നവരുടേതോ എന്ന് വ്യക്തമാക്കണം. വിലാസം എം.എസ്.ചന്ദ്രബാബു, കോ-ഓര്‍ഡിനേറ്റര്‍, ജില്ലാതലകത്തെഴുത്ത് മത്സരം, ആറ്റിങ്ങല്‍-695101, വിവരങ്ങള്‍ക്ക് 9447697246.

അധ്യാപക ഒഴിവുകൾ

ആറ്റിങ്ങല്‍: കുടവൂര്‍ക്കോണം ഗവ.എച്ച്.എസില്‍ ഫിസിക്കല്‍ സയന്‍സിന് ഒഴിവുണ്ട്. അഭിമുഖം 28 ന് രാവിലെ 11 ന്.

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സിനും യു.പി.വിഭാഗത്തില്‍ സംസ്‌കൃതത്തിനും എല്‍.പി.എസ്.എ, യു.പി.എസ്.എ. എന്നീ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. അഭിമുഖം 29 ന് രാവിലെ 10 ന്.

ഗവ.ഗേള്‍സ് എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ബോട്ടണി, സുവോളജി, മാത്സ്, അറബിക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ രണ്ടിന് രാവിലെ 10 ന്

പുരവൂര്‍ ജി.എസ്.വി.യു.പി.എസില്‍ എല്‍.പി.വിഭാഗത്തില്‍ ഒഴിവുണ്ട്. അഭിമുഖം 29 ന് ഉച്ചയ്ക്ക് രണ്ടിന്

ഇളമ്പ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം ഹിന്ദി (ഒഴിവ്-1) , ഹൈസ്കൂള്‍ വിഭാഗം കണക്ക് (ഒഴിവ്-1), യു.പി സ്കൂള്‍ അസിസ്റ്റന്റ് (ഒഴിവ്-1) എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. അഭിമുഖം
29/10/2021 വെള്ളിയാഴ്ച്ച രാവിലെ 10 : 30 മണിക്ക് സ്കൂളില്‍ വച്ച് നടക്കും. പങ്കെടുക്കുന്നവര്‍ അസല്‍സര്‍ട്ടിഫിക്കറ്റുക്കള്‍ സഹിതം അന്നേദിവസം സ്കൂളില്‍ എത്തിചേരണം.

കൈലാത്തുകോണം ഗവ. എൽ.പി.എസിൽ LPSTയുടെ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. അഭിമുഖം 28ന് വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകേണ്ടതാണ്.