by admin | Oct 23, 2021 | Latest News, ജില്ലാ വാർത്ത
കിഴുവിലം ഗവ:യു.പി.എസ് ന് സമീപമുള്ള പറയത്തുകോണം ചിറയ്ക്ക് സംരക്ഷണ ഭിത്തി നിർമ്മിയ്ക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഈചിറ കുട്ടികളുടെ യാത്രയ്ക്ക് ഭീഷണിയാണ്. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകണം. സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് പ്രസിഡന്റ് അനിത കുമാരി അധ്യക്ഷത വഹിച്ചു. സബ്ജില്ലാ ജോയിന്റ് സെക്രട്ടറി നിഹാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സബ്ജില്ലാ സെക്രട്ടറി വി സുഭാഷ്, ജില്ലാ കമ്മിറ്റി അംഗം പി സജി എന്നിവർ അഭിവാദ്യം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി ഗോവിന്ദരാജ് സ്വാഗതവും ഡി.എസ് ഷീജ നന്ദിയും പറഞ്ഞു.








by admin | Oct 23, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ : ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ. മടവൂർ ചെങ്കോട്ടുകോണം ചരുവിള വീട്ടിൽ ജബ്ബാർ (63) നെയാണ് കിളിമാനൂർ റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കഴിഞ്ഞ ദിവസം കിളിമാനൂർ പുതിയകാവിന് സമീപത്ത് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ഇയാളിൽ നിന്ന് ആറ് ലിറ്റർ മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസറ്റടിയിൽ എടുത്തു. കിളിമാനൂർ റെയിഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.സാജുവിൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ആദർശ്, ഷമീർ എക്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത ഇയാൾക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.









by admin | Oct 23, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ :എംജി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ച എസ്എഫ്ഐ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എഐഎസ്എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സമാധാനപരമായി ഇലക്ഷന് നേരിട്ട് എഐഎസ്എഫ് പ്രവർത്തകരെ യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ മർദ്ധിക്കുകയാണ് ഉണ്ടായത്.
എഐഎസ്എഫ് സംസ്ഥാന ജോയിൻ സെക്രട്ടറിമാരായ ഋഷിരാജ്, നിമിഷ രാജു എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ അശോകൻ സംസ്ഥാന കമ്മിറ്റി അംഗം സഹദ് എന്നിവർക്കാണ് എസ്എഫ്ഐയുടെ ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ഇത്തരം നയവും സമീപനവും പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം എന്നവകാശപ്പെടുന്ന എസ്എഫ്ഐക്ക് ഭൂഷണമല്ലെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം പി എസ് ആന്റസ് പറഞ്ഞു.

എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് ജഗൻ കരച്ചിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എഐവൈഎഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു. ആറ്റിങ്ങൽ ശ്യാം, ഷെറിൻ കബീർ, അക്ഷയ് ആർ, നവീൻ, എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഗോകുൽ, സന്ദീപ്, ശംഭു എന്നിവർ നേതൃത്വം നൽകി.







by admin | Oct 23, 2021 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: കോഴി ഫാമിൽ നിന്നും 60 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടികൂടി. വെഞ്ഞാറമൂടിന് സമീപം മണലിമുക്ക് എന്ന സ്ഥലത്തുള്ള കോഴി ഫാമിൽ നിന്നും ആണ് 3 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 60 കിലോ തൂക്കംവരുന്ന കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ 11 മണിയോടെ കൂടി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്
കോഴി ഫാം ഉടമസ്ഥൻ വെഞ്ഞാറമൂട് സ്വദേശി അമീർ അറിയാതെയാണ് അമീറിന്റെ ബന്ധു അക്ബർ ഷാ മൂന്നു ചാക്കുകളിലായി കഞ്ചാവ് കോഴി ഫാമിൽ സൂക്ഷിച്ചത്. മൂന്നു ദിവസം മുന്നേ ഇതു കുറച്ചു മരപ്പൊടി ആണെന്നും മൂന്ന് ചാക്ക് കിട്ടിയുള്ളൂ. എട്ടു ചാക്ക് കൂടി കിട്ടാനുണ്ട് അതും കൂടി കിട്ടിയിട്ട് ഒരുമിച്ചു കൊണ്ടു പോകാം എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് ഈ ചാക്കുകൾ കോഴി ഫാമിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചത്.
കഴിഞ്ഞദിവസം ചാക്ക് എലി കടിക്കുകയും അത് ശ്രദ്ധയിൽപ്പെട്ട അമീർ ഇത് അവിടെ നിന്ന് എടുത്തു മാറ്റാൻ അക്ബറിനോട് ആവശ്യപ്പെടുകയും എന്നാൽ ഒഴിഞ്ഞുമാറുകയും ആ ചാക്കുകൾ അമീറിന്റെ വണ്ടിയിൽ അക്ബർ ഷായെ കൊണ്ട് ഏൽപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പന്തികേടു തോന്നിയ അമീർ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ വിവരമറിയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്നു രാവിലെ തന്നെ കോഴിഫാം റെയ്ഡ് നടത്തുകയും കഞ്ചാവ് കണ്ടെടുക്കുകയും പ്രതിയെ പ്രതിയുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി വിനോദ്, ആർ. ജി. രാജേഷ് ,എസ്.മധുസൂദൻ നായർ ,സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, വിശാഖ്,ഷംനാദ്, രാജേഷ് തുടങ്ങിയവർ ഉണ്ടായിരുന്നു.







++
by admin | Oct 23, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ തമ്പുരാട്ടിപ്പാറ ദേവീസോളാർ സിസ്റ്റവും ഉച്ചഭാഷിണിയും അടങ്ങുന്ന ഭണ്ടാരപ്പെട്ടി സാമൂഹിക വിരുദ്ധർ തകർത്തതായി പരാതി. പാറപ്പുറത്ത് സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണി അറുത്ത് മാറ്റിയ നിലയിലാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ ഈ പ്രദേശത്ത് വലിയ ഒരു ശബ്ദം കേട്ടെങ്കിലും മഴ കാരണം ഇറങ്ങി നോക്കാൻ കഴിഞ്ഞില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഇവ തകർത്ത നിലയിൽ കാണപ്പെട്ടത്. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കിളിമാനൂർ പോലീസിൽ പരാതി നൽകി.









Recent Comments