കൊക്കൂൺ 2021 ഓൺലൈൻ രജിസ്ട്രേഷൻ 3000 കടന്നു

തിരുവനന്തപുരം; സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 14 മത് എഡിഷന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ . കഴിഞ്ഞ വർഷം നടത്തിയത് പോലെ ഇത്തവണെയും വെർച്വൽ ഫ്ലാറ്റ്ഫോമിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. അതിനാൽ ലോകത്തിലെ മുഴുവൻ സ്ഥലങ്ങളിൽ നിന്നള്ളവർക്കും വെർച്വലിൽ കോൺഫറൻസിൽ പങ്കെടുക്കാം.

ലോക്ഡൗൺ കാലഘട്ടത്തിൽ ഓൺലൈനിലൂടെയുള്ള തട്ടിപ്പുകളും അതിനുള്ള പ്രതിരോധങ്ങളുമായി കോൺഫറൻസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. സ്കൂളികളിൽ ഉൾപ്പെടെ ഓൺലൈൻ ക്ലാസിലേക്ക് മാറിയതോടെ സംസ്ഥാനത്തും ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സുരക്ഷ കുട്ടികൾക്ക് വരെ പ്രയോചനകരമാകുന്ന തരത്തിലാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച രജിസ്ട്രേഷനിൽ ഇത് വരെ 2628 പേരാണ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രർ ചെയ്തിരിക്കുന്നത്.
കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഇത്തവണയും രജിസട്രേഷൻ സൗജന്യമാണ്.

എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയും, വുമൺ ഇൻ സൈബർ സെക്യൂരിറ്റി വിഭാ​ഗങ്ങളിലും ഇത്തവണ പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും. അതിജീവനം, അഭിവൃദ്ധി, അനുരൂപനം എന്നതാണ് ഇത്തവണത്തെ കോൺഫറൻസിന്റെ തീം.

കൊക്കൂണിന്റെ ആദ്യ 12 പതിപ്പുകൾക്ക് ശേഷം കഴി‍ഞ്ഞവർഷം നടന്ന 13 ആം പതിപ്പ് കൊവിഡിന്റെ സാഹചര്യത്തിൽ വെർച്വൽ ആയി നടത്തിയതിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ ആറായിരത്തിൽ അധികം പേരാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം വെർച്വൽ രം​ഗത്ത് നടത്തി വിജയിച്ചതിനെ തുടർന്നാണ് ഇത്തവണയും കൊവിഡ് സാഹചര്യത്തിൽ വെർച്വലിൽ നടത്താൻ തീരുമാനിച്ചത്. കൊവിഡ് കാലഘട്ടത്തിൽ ഡിജിറ്റൽ ലോകം നേരിടുന്ന വെല്ലുവിളികളും, അവ മറികടക്കുന്നതിന് ആവശ്യമായ പരിഹാരങ്ങളും രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊക്കൂൺ 2021 രാജ്യാന്തര വെർച്വൽ കോൺഫറൻസ് ചർച്ച ചെയ്യുന്നത്.

കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെയാണ് തുടർച്ചയായി 14 ആം വർഷവും കൊക്കൂൺ 2021 സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും; https://india.c0c0n.org/2021/home

എംഎസ്എംഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എംഎസ്എംഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ Tally with GST, Computer Hardware & Networking, Java, Electrical CAD കോഴ്സിലേക്ക് സീറ്റ് ഒഴിവുകൾ (SC/ST സൗജന്യം) ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9746870544

സ്‌കൂള്‍ കുട്ടികള്‍ക്ക് ഇമ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം ഒക്ടോബർ 25, 26, 27 തീയതികളില്‍

സ്‌കൂള്‍ തുറക്കുന്ന നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മരുന്ന് വിതരണം നടത്തും. മരുന്ന് കഴിക്കുന്ന കുട്ടികള്‍ ഓരോ 21 ദിവസം കൂടുമ്പോഴും അടുത്ത ഡോസ് ആവര്‍ത്തിച്ചു കഴിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാണ് കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നത്. ഒക്ടോബര്‍ 23 മുതല്‍ ഹോമിയോപ്പതി വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടറായ https://ahims.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.

‘സൈറൺ ആറ്റിങ്ങലിന്റെ ഘടികാരം’ ഡോക്യുമെന്ററി പ്രകാശനം നാളെ

ആറ്റിങ്ങൽ: ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ചേട്ടായിസ് മീഡിയ’യുടെ ‘സൈറൺ ആറ്റിങ്ങലിന്റെ ഘടികാരം’ എന്ന ഡോക്യുമെന്ററി പ്രകാശനം നാളെ (24/10/2021) വൈകുന്നേരം 4.00 മണിക്ക് ആറ്റിങ്ങൽ നഗരസഭാ അങ്കണത്തിൽ വച്ച് എം.എൽ.എ ഒ.എസ്. അംബിക, ചെയർപേഴ്സൺ അഡ്വ എസ് കുമാരി എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

54 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആറ്റിങ്ങലിന്റെ സമയ സൂചികയായ സൈറന്റെ ചരിത്രം ഡോക്യുമെന്ററി രൂപത്തിൽ എത്തിക്കുകയാണ് ചേട്ടായീസ് മീഡിയ.

1967 മുതൽ ആറ്റിങ്ങൽ നിവാസികളേയും അയൽ പ്രദേശങ്ങളേയും സമയം വിളിച്ചറിയിക്കുന്ന സൈറൺ ഇന്നും അനുസൃതം പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. ഒട്ടനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച് ആറ്റിങ്ങലിൽ സൈറനും ഒരു ചരിത്രമായി മാറുകയാണ്. വാച്ച്, ക്ലോക്ക് എന്നിവ സർവ്വസാധാര ണമല്ലാതിരുന്ന കാലത്ത് വിദ്യാർത്ഥികൾ, തൊഴിലിടങ്ങളിൽ പണിയെടുക്കുന്നവർ തുടങ്ങി എല്ലാ വിഭാഗം ആൾക്കാരും ആശ്രയിച്ചിരുന്നത്. ഈ സൈറനെയാണ്. ആധുനിക ലോകത്ത് സാങ്കേതികവിദ്യ വളർന്നുവെങ്കിലും ഇന്നും സൈറനെ ശ്രദ്ധിക്കുന്നവരും ആശ്രയിക്കുന്നവരും ധാരാളമാണ്.

ഡ്രൈവർ തസ്തിക: നിയമനം നടത്തും

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള നഗരകാര്യ വകുപ്പിൽ വിവിധ ജില്ലകളിലായി നിലവിലുള്ള 16 എൽ ഡി വി ഡ്രൈവർമാരുടെ ഒഴിവുകളിൽ വിവിധ വകുപ്പുകളിലെ ഡ്രൈവർ തസ്തികയിലേക്ക് നിയമനത്തിനായി പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

നഗരകാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ പൊതു സർവ്വീസിന്റെ ഭാഗമായി മാറിയ സാഹചര്യത്തിൽ പുതിയ റാങ്ക്ലിസ്റ്റ് തയ്യാറാക്കേണ്ടതില്ലാത്തതിനാലാണ് മറ്റ് വകുപ്പുകളിലെ ഒഴിവുകൾ നികത്താൻ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ സർക്കാർ ശുപാർശ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.