by admin | Oct 18, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വാമനപുരം നദി കരകവിഞ്ഞ് പട്ടണത്തിലെ ചില ജനവാസ മേഖലയിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് 2 ദിവസമായി പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ജനങ്ങളെ തിരികെ വീട്ടിലെത്തിച്ചു. റവന്യൂ വകുപ്പും, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് ഇന്ന് രാവിലെ വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ച് ദുരന്ത ഭീതി ഒഴിവായി എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പിൽ കഴിയുന്നവരെ തിരികെ വീട്ടിലെത്തിക്കാൻ തീരുമാനിച്ചത്.

ജീവനും സ്വത്തിനും അപായം സംഭവിച്ചിട്ടില്ല. എന്നാൽ ഏക്കറു കണക്കിനുളള കൃഷിക്ക് നാശനഷ്ട്ടം സംഭവിച്ചതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും അധികൃതർ അറിയിച്ചു. എംഎൽഎ ഒ.എസ്. അംബിക ഇരു ക്യാമ്പുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കുന്നുവാരം, രാമച്ചംവിള സ്കൂളിൽ കഴിഞ്ഞിരുന്ന 88 പേരുടെയും ആരോഗ്യനില പരിശോധിക്കുന്നതിന്റെ ഭാഗമായി വലിയകുന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ക്യാമ്പിലെത്തി ഇവരെ പരിശോധനക്ക് വിധേയരാക്കി.

ജീവിത ശൈലി രോഗങ്ങൾളുടെ മരുന്നുകൾക്ക് പുറമെ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള ഔഷധങ്ങളും ഇവർക്ക് നൽകി. കൊട്ടിയോട്, മീമ്പാട്ട് പ്രദേശങ്ങളിൽ ഉള്ളവരാണ് ക്യാമ്പിൽ കഴിഞ്ഞത്. പനവേലി പറമ്പിലുള്ള ഒരു കുടുംബത്തിലെ 7 പേരും മീമ്പാട്ട് ഭാഗത്ത് ചിക്കൻപോക്സ് രോഗം പിടിപെട്ട മറ്റൊരു കുടുംബത്തിലെ 4 പേരെയും കർശന നിരീക്ഷണ ഉപാധികളോടെ സുരക്ഷിതമായി വീടുകളിൽ തന്നെ സംരക്ഷിച്ചു. നഗരസഭയുടെ കീഴിൽ സംരക്ഷിക്കപ്പെട്ട ആകെ 27 കുടുംബങ്ങളിൽ നിന്നും 43 സ്ത്രീകളും, 23 പുരുഷൻമാരും, 33 കുട്ടികളും ഉൾപ്പെടുന്നു. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, രമ്യ സുധീർ, ഗിരിജ ടീച്ചർ, എ.നജാം, കൗൺസിലർമാരായ ആർ.രാജു, എം.താഹിർ, എസ്.സുഖിൽ, വി.എസ്. നിതിൻ, സംഗീതറാണി, ഒ.പി.ഷീജ കുടുംബശ്രീ ചെയർപേഴ്സൺ എ.റീജ എന്നിവരുടെ നേതൃത്വത്തിൽ ഉച്ച ഭക്ഷണവും നൽകി ഇവരെ വാഹനങ്ങളിൽ സുരക്ഷിതമായി വീടുകളിലെത്തിച്ചു.

കൂടാതെ നഗരസഭാ ശുചീകരണ വിഭാഗം സ്കൂളും പരിസരവും അണുവിമുക്തമാക്കി. സന്നദ്ധ പ്രവർത്തകരുടെ സ്വയരക്ഷ വെടിഞ്ഞുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നഗര ഭരണകൂടത്തിന് ഏറെ ഗുണം ചെയ്തെന്നും ചെയർപേഴ്സൺ അറിയിച്ചു.





by admin | Oct 18, 2021 | Latest News, ജില്ലാ വാർത്ത
കിഴുവിലം: പൊതു വിദ്യാലയ ശുചീകരണ പരിപാടി പൊതുജനപങ്കാളിത്തത്തോടെ നടന്നു. കിഴുവിലം പഞ്ചായത്ത്തല ഉദ്ഘാടനം കിഴുവിലം ഗവ:യു.പി.എസിൽ പ്രസിഡന്റ് ആർ മനോൻമണി നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് സുലഭ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി ഗോപകുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത, വാർഡ് മെമ്പർ അനീഷ് ജി.ജി , ഹെഡ്മാസ്റ്റർ എസ് സതീഷ്കുമാർ, സ്റ്റാഫ് സെക്രട്ടറി ഡി.എസ് ഷീജ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ ,പി.റ്റി.എ അംഗങ്ങൾ, എസ്.എം.സി അംഗങ്ങൾ, രക്ഷിതാക്കൾ.നാട്ടുകാർ, യുവജനസംഘടനകൾ , റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ,അധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.










by admin | Oct 18, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാനും സി പി എം നേതാവുമായിരുന്ന ഡി ജയറാമിന്റെ ഭാര്യ , കൊട്ടിയോട് ലക്ഷ്മിവിലാസത്തിൽ രാജലക്ഷ്മി അന്തരിച്ചു. 82 വയസ്സായിരുന്നു. സംസ്കാരം ഇന്ന് (18-10-21) വൈകിട്ട് 5.30 ന് വീട്ടുവളപ്പിൽ നടക്കും. ദേശാഭിമാനി തിയേറ്റേഴ്സിന്റെ പ്രധാന നാടകങ്ങളിലെ പ്രമുഖ അഭിനേത്രിയായിരുന്ന രാജലക്ഷ്മിക്ക് നിരവധി പുരസ്കാരങ്ങൾ നേടാനായിട്ടുണ്ട്. മുൻ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ സി ജെ രാജേഷ്കുമാർ, സി ജെ ഗിരീഷ്കുമാർ എന്നിവരാണ് മക്കൾ.
by admin | Oct 18, 2021 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് (College Re-Opens) ഒക്ടോബർ 25ലേക്കി മാറ്റി. മഴക്കെടുതിയുടെ (Kerala Rain Crisis) പശ്ചാത്തലത്താണ് കോളേജുകൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയത്. നേരത്തെ ഇന്ന് ഒക്ടോബർ 18ന് കോളേജുകൾ തുറക്കുമെന്നായിരുന്നു സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഒക്ടോബർ 20 മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് കോളേജുകൾ തുറക്കന്നത് ഒരാഴ്ചത്തേക്ക് നീട്ടിയത്.

സംസ്ഥാന വിവിധ യൂണിവേഴ്സറ്റികൾ ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. ഇന്നലെ ഒക്ടോബർ 17ന് എംജി, കാലിക്കറ്റ്, കണ്ണൂർ, ആരോഗ്യ സർവകലശാലകളായിരുന്നു പരീക്ഷകൾ മാറ്റിവെച്ച വിവരം അറിയിച്ചത്. ഇന്നാണ് കേരള യൂണിവേഴ്സിറ്റി തങ്ങളുടെ പരീക്ഷകൾ മാറ്റിവെച്ച വിവരം അറിയിച്ചത്. പുതുക്കിയ പരീക്ഷ തിയതികൾ പിന്നീട് അറിയിക്കുന്നതാണ്.






by admin | Oct 18, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാധ്യതയുണ്ട്. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഈ അവബോധം എല്ലാവരിലുമെത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് എലിപ്പനി?
ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാവാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവ ഉണ്ടാവാം.
എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്തസ്രാവം ഉണ്ടാവാം.

പ്രതിരോധ മാര്‍ഗങ്ങള്‍
· മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
· കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
· മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.
· എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.





Recent Comments