by admin | Oct 18, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. തൃശ്ശൂര്‍ തെക്കുംകരയില്‍ പുഴയില്‍ ഒലിച്ചുപോയ റിട്ട. അധ്യാപകന്‍ ജോസഫിന്‍റെ മൃതദേഹവും കിട്ടി. സച്ചു ഷാഹുലിന്‍റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി. പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും കാണാതായ ആൻസിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ആൻസിയെ കണ്ടെത്താനായി രാവിലെ മുതൽ വിവിധ സംഘങ്ങൾ നദിയുടെ കരയിൽ പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് 35 പേര്‍ മഴക്കെടുതിയില്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒന്‍പതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ വീതം മരിച്ചുവെന്നാണ് കണക്കുകള്‍.







by admin | Oct 18, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കണ്ടെയ്നർ ലോറി കാരണം ഗതാഗതം തടസപെട്ടു. ആറ്റിങ്ങൽ കച്ചേരി നടയിലാണ് കൂറ്റൻ കണ്ടെയ്നർ ലോറി ഗതാഗത കുരുക്ക് ഉണ്ടാക്കിയത്. തിരുവനന്തപുരം ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വന്ന കണ്ടെയ്നർ ലോറിയെ പോലീസ് ഉദ്യോഗസ്ഥൻ തെറ്റായ ദിശയിലൂടെ കടത്തി വിടാൻ ശ്രമിച്ചതാണ് ഗതാഗതകുരുക്കിനിടയാക്കിയത്.

കിഴക്കേ നാലുമുക്കിൽ നിന്ന് പാലസ് റോഡിലേക്ക് തിരിയാതെ നേരെ കച്ചേരി നടയിൽ എത്തിയ വാഹനത്തെ ജംഗ്ഷനിൽ വെച്ച് ചിറയിൻകീഴ് ഭാഗത്തേക്ക് തിരിയ്ക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. തുടർന്ന് തിരിയാനും പോകാനും കഴിയാതെ വാഹനം 20 മിനുട്ടോളം കച്ചേരി നടയിൽ കുടുങ്ങി. ഒടുവിൽ നാട്ടുകാരും മറ്റ് യാത്രികരും ഇടപെട്ടാണ് വാഹനം കടത്തി വിട്ടത്.







by admin | Oct 18, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ വാർഡ് 14 ചിറ്റാറ്റിൻകര പീജീ ഹൗസിൽ സുബ്രഹ്മണ്യൻ ആചാരി സെൽവി ദമ്പതികളുടെ ഇളയ മകൾ എസ്.എസ്.ഗായത്രിക്കാണ് എം എസ് സി ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് ലഭിച്ചത്. ഒന്നാം ക്ലാസ് മുതൽ പത്ത് വരെ നവഭാരത് സ്കൂളിലും, പ്ലസ് ഒൺ പ്ലസ്ടു ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും, ബിരുദ പഠനം കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലുമാണ് പൂർത്തിയാക്കിയത്. തുടർന്ന് ഈ ക്യാമ്പസിൽ തന്നെ 2019 ൽ എം എസ് സി ബയോ കെമിസ്ട്രിക്ക് 2 വർഷത്തെ ഉപരി പഠനത്തിനായി ഗായത്രി പ്രവേശിച്ചു. ഗായത്രിയുടെ അച്ഛൻ സുബ്രഹ്മണ്യൻ ആചാരി ഒരു വർക്ക്ഷോപ്പ് തൊഴിലാളിയാണ്. മാതാപിതാക്കളോടൊപ്പം സഹോദരൻ ഗണേഷിന്റെയും പരിപൂർണ പിൻതുണ തന്റെ ഈ വിജയത്തിന് കാരണമായി. തുടർന്ന് ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്താനാണ് ആഗ്രഹമെന്നും ഗായത്രി കൂട്ടി ചേർത്തു.

സി പി എം അവനവഞ്ചേരി തെരുവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഗായത്രിക്ക് ആദരം ഏർപ്പെടുത്തി. എംഎൽഎ ഒ.എസ്.അംബിക, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി എന്നിവർ ചേർന്ന് റാങ്ക് ജേതാവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫായിസ, സുമയ്യ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, കൗൺസിലർ എം.താഹിർ, സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ ബിസിഡി, പ്രവർത്തകരായ മുരളീധരൻ നായർ, നജീം, അഖിൽ, ബർമ്മ ബഷീർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. വിജയികളോടും കുടുംബാംഗങ്ങളോടും ഒപ്പം മധുരം പങ്കിട്ട ശേഷമാണ് സംഘം മടങ്ങിയത്.







by admin | Oct 18, 2021 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപ കൂടി 35,440 ആയി. ഗ്രാമിന് 10 രൂപ കൂടി 4,430 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1,767.90 ഡോളര്‍ നിലവാരത്തിലാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,294 നിലവാരത്തിലാണ്. ഡോളറിലെ ഏറ്റകുറച്ചിലുകളാണ് വിപണിയില്‍ പ്രതിഫലിച്ചു കണ്ടത്.








by admin | Oct 18, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് (Rain) സാധ്യതെയന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ (IMD) മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകൾ ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം, കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. മൂന്ന്-നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുലാവർഷം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് കിഴക്കൻ കാറ്റ് ശക്തമാകുന്നത്. ഡിസംബർ വരെ ലഭിക്കേണ്ട തുലാവർഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്.

പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്ന് തന്നെയാണ്. അതേസമയം മല്ലപ്പള്ളി മേഖലയിൽ വെള്ളമിറങ്ങി തുടങ്ങി. കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്മുള ചെങ്ങന്നൂർ കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്. പാണ്ടനാട് ഉൾപ്പടെയുള്ള മേഖലയിൽ നിലവിൽ വെള്ളക്കെട്ട് തുടരുകയാണ്.

കോഴിക്കോട് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയിൽ അടക്കം ജാഗ്രത തുടരുകയാണ്. കക്കയം അണക്കെട്ടിലേക്കുളള വഴിയിൽ ഫോറസ്റ്റ് ചെക് പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞതിനാൽ ഇതുവഴിയുളള വാഹന ഗതാഗതം നിരോധിച്ചു. മഴക്കെടുതിയിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒമ്പത് വീടുകളാണ് ഭാഗീകമായി നശിച്ചത്.

പാലക്കാട് മഴയുണ്ടെങ്കിലും ശക്തമല്ല. ഭാരതപ്പുഴയിൽ ജലനിരപ്പ് കൂടി. ജില്ലയിലെ എട്ടിൽ ആറ് ഡാമുകളും തുറന്നിട്ടുണ്ട്. മഴക്കെടുതി അവലോകനത്തിന് ഇന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. കൊല്ലം തെന്മല ഡാമിൽ നിന്ന് രാവിലെ 7 മണി മുതൽ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തിൽ കല്ലട ആറിന്റെ തീരപ്രദേശത്തുള്ള സ്കൂളുകളിലെ അഡ്മിഷൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ കൊല്ലം ജില്ലാ കലക്ടർ ഉത്തരവിട്ടു.

പാലക്കാട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചര്‍ച്ച ചെയ്യാൻ ഇന്ന് രാവിലെ 10.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ 8 ഡാമുകളിൽ 6 എണ്ണവും തുറന്ന സാഹചര്യത്തിൽ ഭാരതപ്പുഴ അടക്കമുള്ള പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളാണ് യോഗത്തിലെ പ്രധാന ചര്‍ച്ചവിഷയം. ജില്ലയുടെ മലയോര മേഖലകളായ സൈലന്റ് വാലി, നെല്ലിയാമ്പതി, മലമ്പുഴയുടെ വൃഷ്ടി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാന്പുകൾ തുറക്കണമോ എന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും.

നിലവിൽ മണ്ണാര്‍ക്കാട് മേഖലയിൽ ഒരു ക്യാമ്പ് മാത്രമാണ് തുറന്നിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ക്യാന്പുകൾ തുറക്കുമെന്നു ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. ജില്ലയിലെ ഒന്നാം കൃഷി വിളവെടുപ്പിലുണ്ടായ നാശനഷ്ടത്തിന്‍റെ കണക്കെടുപ്പ് വേഗത്തിലിക്കാനും യോഗത്തിൽ തീരുമാനമുണ്ടാക്കും. നെല്ലിയാന്പതി മേഖലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ 13 സെമീ തുറന്നിട്ടുണ്ട്. മലന്പുഴ അണക്കെട്ട് 21 സെമീ തുറന്ന് ഡാമിന്‍റെ ജല നിരപ്പ് ക്രമീകരിക്കുന്നുണ്ട്.


Recent Comments