ഇടുക്കി ഡാം തുറന്നു

തൊടുപുഴ: 2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമില്‍നിന്ന് വീണ്ടും വെള്ളം തുറന്നുവിട്ടു. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.

ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂള്‍ കര്‍വ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.

താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു.

2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമില്‍ ചൊവ്വാഴ്ച രാവിലെ 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ 2398.04 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2398.02 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ ചുവപ്പ് ജാഗ്രത കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണമെന്നാണ്.

ഡാം തുറക്കുന്നതിന്റെ മുന്നോടിയായി വെള്ളാപ്പാറയിലുള്ള ഡിടിപിസി ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ വെള്ളം തുറന്നുവിടാനുള്ള ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും പദ്ധതിയിലെ മൂന്നാമത്തെ അണക്കെട്ടായ കുളമാവ് ഡാമിനും ഷട്ടറുകളില്ല.

സമാധാന സന്ദേശമായി വീണ്ടുമൊരു നബിദിനം

ഇന്ന് നബിദിനം. ഇസ്ലാം മതപ്രവാചകന്‍ മുഹമ്മദ് നബിയുടെ(prophet muhammad )1496 ാം ജന്മദിനം (Eid Milad 2021)ആഘോഷിക്കുകയാണ് വിശ്വാസികള്‍. പള്ളികളിലും മദ്രസകളിലും കോവിഡ് നിയന്ത്രണങ്ങളോടെയാണ് നബിദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. പുലര്‍ച്ചെ പ്രവാചക കീര്‍ത്തനങ്ങള്‍ക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും ശേഷം ഭക്ഷണ വിതരണവും നടക്കും.

കുട്ടികളെ സംഘടിപ്പിച്ചുള്ള നബിദിന റാലികള്‍ കോവിഡ് സാഹചര്യത്തില്‍ ഒഴിവാക്കിയിരിക്കയാണ്. നബിദിനം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്ത് പൊതുഅവധിയാണ്. മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നബിദിന സന്ദേശത്തില്‍ പറഞ്ഞു.

ക്രിസ്തുവര്‍ഷം 571ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്. ഹിജ്റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12-നാണ് പ്രവാചകന്റെ ജന്മദിനം. പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്.

മുദാക്കൽ കല്ലിന്മൂട്ടിൽ സ്നേഹക്കൂട് വയോജന ക്ലബ് ഉദ്ഘാടനം ചെയ്തു

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കല്ലിൻമൂട് വാർഡിലെ സ്നേഹക്കൂട് വയോജന ക്ലബിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രബാബു നിർവഹിച്ചു. വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പ്രായം ചെന്നവർ നാടിന് മുതൽകൂട്ട് എന്ന സന്ദേശം ഉൾക്കൊണ്ടാണ് ആണ് കല്ലിൻമൂട് വാർഡ് സമിതിയുടെ നേതൃത്വത്തിൽ വയോജന ക്ലബ്ബിന് രൂപം നൽകിയത്.

മുപ്പതിൽപരം അംഗങ്ങൾ നിലവിൽ വയോജന ക്ലബ്ബിൽ മെമ്പർമാരായിട്ടുണ്ട്. എല്ലാ മാസവും ക്ലബ് യോഗം കൂടാനും മെഡിക്കൽ ക്യാമ്പുകൾ, വയോജനങ്ങൾക്ക് ആവശ്യമായിട്ടുള്ള ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാനാണ് വാർഡ് സമിതിയുടെ തീരുമാനം. ഉദ്ഘാടനസമ്മേളനത്തിൽ അങ്കണവാടി ടീച്ചർ ഉഷാകുമാരി സ്വാഗതം ആശംസിക്കുകയും ആശംസകൾ അർപ്പിച്ചുകൊണ്ട് സുരക്ഷാ കോഡിനേറ്റർ മിനി, പൊന്നൂസ് വൃദ്ധസദനം സെക്രട്ടറി ചന്ദ്രികാമ്മ, പുലരി സെക്രട്ടറി അജി ആശാവർക്കർ വിനീത, എന്നിവർ സംസാരിച്ചു. സന്നദ്ധസേന പ്രവർത്തകരായ സജി ഹരി, അഖിൽ, ഷിനു, മഞ്ജു, സിന്ധു, സബീന, സ്മിത, മാളു തുടങ്ങിയവർ നേതൃത്വം നൽകി.

ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു

നന്മ വെൽഫെയർ ഫൌണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ നബിദിനത്തോട് അനുബന്ധിച്ചു യതീംഖാനകളിലും അറബിക് കോളേജുകളിലും അരിയും പലവ്യഞ്ജന സാധനങ്ങളും നൽകി. മേൽവെട്ടൂർ ഊറ്റുകുഴി യതീംഖാന, ചുമടുതാങ്ങി അതൗഫീഖ്, പാലച്ചിറ റാഷിദിയ്യ, മുത്താന അറബിക് കോളേജ് തുടങ്ങിയ കേന്ദ്രങ്ങളിൽ ആണ് ഭക്ഷ്യ ധാന്യ വിതരണം നടത്തിയത്. അബ്ദുൽ റഹീം, സജീവ്, ഷിബു, അനസ്, നൗഷാദ്, മുത്തു, സൈഫുദീൻ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

<img class=”alignnone size-full wp-image-84549″ src=”http://hpnewsatl.com/wp-content/uploads/2021/10/Savithri.jpg” alt=”” width=”2509″ height=”1478″ />

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

<img class=”alignnone size-full wp-image-84762″ src=”http://hpnewsatl.com/wp-content/uploads/2021/10/Dizney.jpg” alt=”” width=”1412″ height=”831″ />

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,818 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,92,736 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,082 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 634 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

<img class=”alignnone size-full wp-image-83632″ src=”http://hpnewsatl.com/wp-content/uploads/2021/09/Girijas.jpg” alt=”” width=”1765″ height=”1059″ />

നിലവില്‍ 83,184 കോവിഡ് കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

<img class=”alignnone size-full wp-image-83633″ src=”http://hpnewsatl.com/wp-content/uploads/2021/09/lemon.jpg” alt=”” width=”1708″ height=”1108″ />

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി.

<img class=”alignnone size-full wp-image-83629″ src=”http://hpnewsatl.com/wp-content/uploads/2021/09/Bhagavathy.jpg” alt=”” width=”1598″ height=”941″ />

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 267 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

<img class=”alignnone size-full wp-image-83665″ src=”http://hpnewsatl.com/wp-content/uploads/2021/09/Hara-new.jpg” alt=”” width=”1607″ height=”1031″ />

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,023 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1010, പത്തനംതിട്ട 603, ആലപ്പുഴ 404, കോട്ടയം 1079, ഇടുക്കി 430, എറണാകുളം 1015, തൃശൂര്‍ 1602, പാലക്കാട് 781, മലപ്പുറം 790, കോഴിക്കോട് 1011, വയനാട് 367, കണ്ണൂര്‍ 611, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 83,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,50,293 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

<img class=”alignnone size-full wp-image-79875″ src=”http://hpnewsatl.com/wp-content/uploads/2021/08/advt.jpeg” alt=”” width=”1080″ height=”1080″ />

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.9 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,97,656), 45.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,22,73,031) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,46,814)

<img class=”alignnone size-full wp-image-84551″ src=”http://hpnewsatl.com/wp-content/uploads/2021/10/MAYOORA-NEW.jpg” alt=”” width=”1587″ height=”2245″ />

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 6676 പുതിയ രോഗികളില്‍ 5657 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1636 പേര്‍ ഒരു ഡോസ് വാക്‌സിനും 2217 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1804 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 11 മുതല്‍ 17 വരെയുള്ള കാലയളവില്‍, ശരാശരി 98,321 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 15,073 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 20%, 15%, 36%, 13%, 16%, 22% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.