by admin | Oct 17, 2021 | Latest News
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,361 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,156 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,205 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 901 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 87,593 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,865 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 278 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,773 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1213, കൊല്ലം 549, പത്തനംതിട്ട 746, ആലപ്പുഴ 546, കോട്ടയം 546, ഇടുക്കി 613, എറണാകുളം 1671, തൃശൂര്‍ 1172, പാലക്കാട് 681, മലപ്പുറം 907, കോഴിക്കോട് 977, വയനാട് 420, കണ്ണൂര്‍ 601, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 87,593 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,39,270 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,78,552), 45.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,21,69,186) നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,43,370)
· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7555 പുതിയ രോഗികളില്‍ 6369 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1891 പേര്‍ ഒരു ഡോസ് വാക്‌സിനും 2375 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2103 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· ഒക്‌ടോബര്‍ 10 മുതല്‍ 16 വരെയുള്ള കാലയളവില്‍, ശരാശരി 98,321 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 13,543 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 18 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 20%, 15%, 36%, 13%, 17%, 22% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
by admin | Oct 17, 2021 | Latest News, ജില്ലാ വാർത്ത
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനര്‍ട്ട് ‘സൗരതേജസ്സ്’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു.

രണ്ട് കിലോ വാട്ട് മുതല്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അപേക്ഷിക്കാം. www.buymysun.com എന്ന വെബ്‌സൈറ്റില്‍ ‘സൗരതേജസ്സ്’ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

രണ്ട് കിലോ വാട്ട് മുതല്‍ മൂന്ന് കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്‌സിഡിയും, മൂന്ന് കിലോ വാട്ടിന് മുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്‌സിഡിയും ലഭിക്കും. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: www.anert.gov.in, ടോള്‍ഫ്രീ നമ്ബര്‍: 1800 425 1803.






by admin | Oct 17, 2021 | Latest News, ജില്ലാ വാർത്ത
കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്കില്‍ നാലിടത്ത് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. കിഴുവിലത്ത് രണ്ടും ആറ്റിങ്ങലില്‍ രണ്ടും ക്യാമ്പുകളിലായി 48 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴയില്‍ വിവിധ വില്ലേജുകളിലായി 7 വീടുകള്‍ തകര്‍ന്നു. ശനിയാഴ്ച 13 വീടുകള്‍ക്ക് നാശമുണ്ടായിരുന്നു.
കിഴുവിലത്ത് പടനിലം എല്‍.പി.എസില്‍ 9 കുടുംബങ്ങളെയും പുരവൂര്‍ എസ്.വി.യു.പി.എസില്‍ 11 കുടുംബങ്ങളെയും മാറ്റിയിട്ടുണ്ട്. ആറ്റിങ്ങല്‍ കുന്നുവാരം യു.പി.സ്‌കൂളിലെ ക്യാമ്പില്‍ 20 കുടുംബങ്ങളെയും രാമച്ചംവിള എല്‍.പി.സ്‌കൂളില്‍ 8 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.
ചിറയിന്‍കീഴ് ഗുരുവിഹാര്‍ എസ്.എസ്.ഭവനില്‍ സുരേഷ്, കൊടുവഴന്നൂര്‍ ശീമവിള മേല്‍ക്കോണത്തുവീട്ടില്‍ സദാനന്ദന്റെ ആള്‍താമസമില്ലാത്ത വീട്, ചെറുക്കാരം മാടങ്കാവില്‍ അബ്ദുല്‍അസീസിന്റെ വീട്, ചിറയിന്‍കീഴ് പുതിയാര്‍മൂല വയലില്‍ത്തിട്ടവീട്ടില്‍ മഞ്ജുവിന്റെ വീട്, കോരാണി ഇടയ്‌ക്കോട് കാട്ടില്‍വീട്ടില്‍ ഭാനുമതിയുടെ വീട്, വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ പറക്കുന്നില്‍വീട്ടില്‍ സജിതയുടെ വീട്, മുദാക്കല്‍ ചെമ്പൂര് പരുത്തൂര്‍ എസ്.എസ്.ഭവനില്‍ സുലോചനയുടെ വീട് എന്നിവയാണ് തകര്‍ന്നിട്ടുള്ളത്.
by admin | Oct 17, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം രാത്രിയോടെ ശക്തി പ്രാപിച്ച മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിലെ ജനങ്ങളെ കുന്നുവാരം സ്കൂളിലും രാമച്ചംവിള സ്കൂളിലും പ്രവർത്തിക്കുന്ന നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൊട്ടിയോട് ഭാഗത്തുള്ള 55 പേരെ കുന്നുവാരം സ്കൂളിലും, മീമ്പാട്ടുള്ള 17 പേരെ രാമച്ചംവിള സ്കൂളിലുമായാണ് മാറ്റി പാർപ്പിച്ചത്. ഇവിടെ താമസിക്കുന്ന സ്ത്രീകളും കുട്ടികളും മുതിർന്നവരും പുരുഷൻമാരും ഉൾപ്പെടുന്ന 70 പേർക്കുള്ള ഉച്ചഭക്ഷണവും വിതരണം ചെയ്തു.

മനുഷ്യർക്ക് പുറമേ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു പോയ വളർത്തുമൃഗങ്ങളെയും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, മുൻ ചെയർമാൻ എം.പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ഷീജ, രമ്യ സുധീർ, കൗൺസിലർ ആർ.രാജു, എസ്.സുഖിൽ, വി.എസ്.നിതിൻ, സംഗീതാറാണി തുടങ്ങിയവർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡപ്യൂട്ടി തഹൽസീദാർ അജിത, ചാർജ് ഓഫീസർ ഷീജ, വില്ലേജ് ഓഫീസർ മനോജ് എന്നിവരുടെ സംഘം ഇരു ക്യാമ്പുകളിലുമെത്തി താമസക്കാരുടെ വിവര ശേഖരണം നടത്തി.

ക്യാമ്പിലെ അന്തേവാസികളുടെ ആരോഗ്യ നില ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായുള്ള അടിയന്തിര നടപടിയും സ്വീകരിച്ചു. കൂടാതെ ജലനിരപ്പ് ഉയർന്ന് ജനവാസ മേഖലയിലേക്ക് കൂടുതൽ വ്യാപിച്ചാൽ മറ്റുള്ളവരെ കൂടി മാറ്റുന്നതിനുള്ള എല്ലാ സംവിധാനങ്ങളും നഗര ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്നും വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അറിയിച്ചു.






by admin | Oct 17, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം രാത്രിയോടെ ശക്തി പ്രാപിച്ച മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിലെ ജനങ്ങളെ കുന്നുവാരം സ്കൂളിലും രാമച്ചംവിള സ്കൂളിലും പ്രവർത്തിക്കുന്ന നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൊട്ടിയോട് ഭാഗത്തുള്ള 55 പേരെ കുന്നുവാരം സ്കൂളിലും, മീമ്പാട്ടുള്ള 17 പേരെ രാമച്ചംവിള സ്കൂളിലുമായാണ് മാറ്റി പാർപ്പിച്ചത്. ഇവിടെ താമസിക്കുന്ന സ്ത്രീകളും കുട്ടികളും മുതിർന്നവരും പുരുഷൻമാരും ഉൾപ്പെടുന്ന 70 പേർക്കുള്ള ഉച്ചഭക്ഷണവും വിതരണം ചെയ്തു. മനുഷ്യർക്ക് പുറമേ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു പോയ വളർത്തുമൃഗങ്ങളെയും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, മുൻ ചെയർമാൻ എം.പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ഷീജ, രമ്യ സുധീർ, കൗൺസിലർ ആർ.രാജു, എസ്.സുഖിൽ, വി.എസ്.നിതിൻ, സംഗീതാറാണി തുടങ്ങിയവർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡപ്യൂട്ടി തഹൽസീദാർ അജിത, ചാർജ് ഓഫീസർ ഷീജ, വില്ലേജ് ഓഫീസർ മനോജ് എന്നിവരുടെ സംഘം ഇരു ക്യാമ്പുകളിലുമെത്തി താമസക്കാരുടെ വിവര ശേഖരണം നടത്തി. ക്യാമ്പിലെ അന്തേവാസികളുടെ ആരോഗ്യ നില ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായുള്ള അടിയന്തിര നടപടിയും സ്വീകരിച്ചു. കൂടാതെ ജലനിരപ്പ് ഉയർന്ന് ജനവാസ മേഖലയിലേക്ക് കൂടുതൽ വ്യാപിച്ചാൽ മറ്റുള്ളവരെ കൂടി മാറ്റുന്നതിനുള്ള എല്ലാ സംവിധാനങ്ങളും നഗര ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്നും വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അറിയിച്ചു.








Recent Comments