by admin | Oct 16, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ / വർക്കല : ഇന്ധന വില മറികടക്കാൻ സൈക്കിൾ കാലഘട്ടത്തെ കുറിച്ച് ആളുകൾ ചിന്തിച്ചു തുടങ്ങി. വളരെ നിസ്സാര കാര്യങ്ങൾക്ക് വീടിന് അടുത്ത് പോകാൻ വരെ ബൈക്കും സ്കൂട്ടറും ഉപയോഗിച്ചിരുന്നവർ ഇപ്പോൾ സൈക്കിളിലേക്ക് മാറുകയാണ്. ഇന്ധന വിലയും ബാധിക്കില്ല ആരോഗ്യത്തിന് ഗുണമാകുകയും ചെയ്യും. സൈക്കിൾ വാങ്ങാൻ ഒരുമിച്ചു പണം നൽകാൻ ഇപ്പോൾ ബുദ്ധിമുട്ട് ഉള്ളവർ ഒരുപാട് ഉണ്ട്. അത് മുന്നിൽ കണ്ടാണ് മാസം തവണകളായി പണം നൽകി സൈക്കിൾ സ്വന്തമാക്കാൻ ഡിസ്‌നി സൈക്കിൾസ് അവസരം ഒരുക്കുന്നത്.
റോഡ് ബൈക്ക്, ഫാറ്റ് ബൈക്ക്, MTB, HYBRID എന്നിങ്ങനെ ആറ്റിങ്ങലിലേക്ക് റൈഡിങ്ങിന്റെ പുതിയ പതിപ്പുകൾ ലഭ്യമാക്കിയിരിക്കുകയാണ് ഡിസ്‌നി സൈക്കിൾസ്.
അന്തർദേശീയ നിലവാരത്തിലുള്ള സൈക്കിൾ ബ്രാൻഡുകളായ Firefox, 91, Schnell,Dodge,Keysto,Fantom, Cradiac,Montra ,Cosmic,Machcity Omo Bikes,BickeArc,Hercules,BSA തുടങ്ങിയ സൈക്കിളുകളുടെ വലിയൊരു ശേഖരം ഇവിടെ ഉണ്ട്.
ഇഎംഐ സംവിധാനവും ഹോം ഡെലിവറി സംവിധാനവും ഉണ്ട്. വീട്ടിൽ ഇരുന്ന് കൊണ്ട് ഓർഡർ ചെയ്താൽ സൈക്കിൾ വീട്ടിലെത്തിക്കും.ആറ്റിങ്ങൽ, വർക്കല, വെഞ്ഞാറമൂട് ഭാഗങ്ങളിലാണ് ഹോം ഡെലിവറി ചെയ്യുന്നത്.
വലിയ തുക ഒരുമിച്ചു നൽകാതെ തന്നെ അന്തർദേശീയ നിലവാരത്തിലുള്ള സൈക്കിൾ സ്വന്തമാക്കാൻ ഇതിലും നല്ല അവസരം വേറെ ഇല്ല.
സൈക്കിൾ റൈഡെഴ്സ് ക്ലബ്ബിൽ ചേരാൻ താല്പര്യമുള്ളവർക്ക് +91 97444 44428 നമ്പറിൽ ബന്ധപ്പെടാം.
ഡിസ്‌നി സൈക്കിൾസ്
ആറ്റിങ്ങൽ, 0470 2626244
9744444428
by admin | Oct 16, 2021 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് അഴൂർ ഗവ.എച്ച് എസ് എസിലെ എസ്പിസിയുടെ നേതൃത്വത്തിൽ 100 പൊതി ചോറുകൾ ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയിൽ നൽകി. ഇതിന്റെ ഉദ്ഘാടനം ചിറയിൻകീഴ് സിഐ മുകേഷ് നിർവഹിച്ചു. ചിറയിൻകീഴ് ഹോസ്പിറ്റൽ സൂപ്രണ്ട് ഷപ്ന, പ്രശാന്ത് സിപിഒമാരായ സുഗതൻ, രാജേശ്വരി, കേഡറ്റുകൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
by admin | Oct 16, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരത്തിൽ വാമനപുരം നദിയോട് ചേർന്ന് വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾ രാത്രിയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയും, വില്ലേജ് ഓഫീസർ മനോജും സന്ദർശിച്ചു. ഇന്ന് രാവിലെ മുതൽ ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിച്ചതിനെ തുടർന്നാണ് ഈ പ്രദേശങ്ങൾ ചെയർപേഴ്സനും സംഘവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. പനവേലിപറമ്പിൽ ജനങ്ങൾ താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറിയിട്ടുണ്ട്. ഇവിടെയുള്ള 3 കുടുംബങ്ങളെ കുന്നുവാരം സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചു. മീമ്പാട്ട്, കൊട്ടിയോട് എന്നിവിടങ്ങളിൽ നദീജലനിരപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ വീടുകളുള്ള ഭാഗത്തേക്ക് നദി കരകവിഞ്ഞ് ഒഴുകി തുടങ്ങിയിട്ടില്ല. അതിനാൽ താമസക്കാർ ജാഗ്രത പുലർത്തിയാൽ മതിയാവും. ഏതു സമയവും നഗര ഭരണകൂടവും വോളന്റിയർമാരും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിലും രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിനും സുസജ്‌ജമാണെന്നും ചെയർപേഴ്സൺ അറിയിച്ചു.
by admin | Oct 16, 2021 | മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് സമീപം അവശ നിലയിൽ കണ്ടെത്തിയ അജ്ഞാതനായ വയോധികൻ മരിച്ചു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം റോഡരികിൽ അവശ നിലയിൽ കണ്ടെത്തിയ ഇയാളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഏകദേശം 75 വയസോളം തോന്നിക്കുന്ന ആളാണ് മരിച്ചത്.








by admin | Oct 16, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,640 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,04,170 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,404 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 713 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 90,885 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,791 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,769 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1351, കൊല്ലം 1039, പത്തനംതിട്ട 428, ആലപ്പുഴ 552, കോട്ടയം 577, ഇടുക്കി 666, എറണാകുളം 1512, തൃശൂര്‍ 1304, പാലക്കാട് 790, മലപ്പുറം 681, കോഴിക്കോട് 1694, വയനാട് 312, കണ്ണൂര്‍ 656, കാസര്‍ഗോഡ് 207 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 90,885 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,28,497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,68,961), 45.3 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,21,21,683) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,41,770)
· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7995 പുതിയ രോഗികളില്‍ 6705 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1968 പേര്‍ ഒരു ഡോസ് വാക്‌സിനും 2561 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2176 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· ഒക്‌ടോബര്‍ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍, ശരാശരി 1,04,626 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 16,588 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 20%, 15%, 36%, 11%, 15%, 20% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
Recent Comments