സിഫിൻസ ബീഗം (69) അന്തരിച്ചു
ആറ്റിങ്ങൽ: വലിയകുന്ന് ദാറുസ്സലാമിൽ പരേതനായ അബ്ദുൽ ഷെരീഫിന്റെ ഭാര്യ സിഫിൻസ ബീഗം (69) അന്തരിച്ചു. മക്കൾ: ഷെഫീഖ്, ആഷിക്, ഷെമീന. മരുമക്കൾ: ജാസ്മിൻ, ബിൻസി മോൾ, മുഹമ്മദ് റോഷൻ.
ആറ്റിങ്ങൽ: വലിയകുന്ന് ദാറുസ്സലാമിൽ പരേതനായ അബ്ദുൽ ഷെരീഫിന്റെ ഭാര്യ സിഫിൻസ ബീഗം (69) അന്തരിച്ചു. മക്കൾ: ഷെഫീഖ്, ആഷിക്, ഷെമീന. മരുമക്കൾ: ജാസ്മിൻ, ബിൻസി മോൾ, മുഹമ്മദ് റോഷൻ.
ആറ്റിങ്ങൽ: എം.എസ്.സി ബയോ ഡൈവേർസിറ്റി കൺസർവേഷനിലാണ് ആറ്റിങ്ങൽ സ്വദേശി വിസ്മയ ഒന്നാം റാങ്ക് നേടിയത്. നഗരസഭ അഞ്ചാം വാർഡ് കൈരളി ജംഗ്ഷൻ തിരുവോണത്തിൽ വിജയകുമാർ സ്വപ്ന ദമ്പതികളുടെ മകളാണ് 23 കാരി വിസ്മയ.

ഒന്നാം ക്ലാസ് മുതൽ 10 വരെ ഗവ.ഗേൾസിലും, പ്ലസ് ഒൺ പ്ലസ്ടു വിദ്യാഭ്യാസം ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലും, ബി എസ് സി ബിരുദ പഠനം നിലമേൽ എൻഎസ്എസ് കോളേജിലുമാണ് വിസ്മയ പൂർത്തിയാക്കിയത്. തുടർന്ന് 2019 ൽ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ എം എസ് സി ബയോ ഡൈവേർസിറ്റി കൺസെർവേഷനിൽ 2 വർഷത്തെ ഉപരി പഠനത്തിനായി വിസ്മയ പ്രവേശിച്ചു. അവസാന വർഷ പരീക്ഷക്ക് ഒരാഴ്ച മുമ്പാണ് വിസ്മയയുടെ അമ്മ 49 കാരി സ്വപ്നക്ക് കൊവിഡ് മരണം സംഭവിച്ചത്. എന്നാൽ കൂലിപ്പണിക്കാരനായ തന്റെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സഫലീകരിക്കാൻ കുടുംബത്തിൽ സംഭവിച്ച കൊടിയ ദുഖം ഉള്ളിലൊതുക്കി തൂലിക തുമ്പിലൂടെ എഴുതി നേടിയതാണ് ഈ മഹാവിജയം.

സഹോദരൻ വിമലിന് ഒരാഴ്ച മുമ്പുണ്ടായ റോഡപകടത്തെ തുടർന്ന് അച്ഛൻ വിജയകുമാർ മകനോടൊപ്പം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. തെല്ല് ദുഖത്തോടെയാണെങ്കിലും വാട്ട്സപ്പ് ദൃശ്യ സംഭാഷണത്തിലൂടെ ആശുപത്രിയിൽ കഴിയുന്ന ഇവരോടും വിസ്മയ സന്തോഷം പങ്കിട്ടു. താൻ പഠിച്ച വിഷയത്തിൽ കൂടുതൽ ഗവേഷണം ചെയ്യാനാണ് ആഗ്രഹമെന്നും വിസ്മയ അറിയിച്ചു.

എം എൽ എ ഒ.എസ്. അംബിക, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി എന്നിവർ വീട്ടിലെത്തി ഈ കൊച്ചു മിടുക്കിയെ പൊന്നാട ചാർത്തി ആദരിച്ചു. തുടർന്ന് കുടുംബാഗങ്ങളോടൊപ്പം മധുരം പങ്കിട്ട ശേഷമാണ് ഇരുവരും മടങ്ങിയത്.





തിരുവനന്തപുരം; ലോകത്തിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിന് കാരണമാകുന്ന ഹൃദ്രോഗങ്ങൾ കാരണമുള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള പരിശീലനം കേരള പോലീസിനും നൽകി. കൊച്ചിയിലെ മെഡിക്കൽ റിസർച്ച് കമ്പനിയായ ബ്രെയിൻ വയർ മെഡി ആവിഷ്കരിച്ച ബെയിസിക് റെസ്പോഡേഴ്സ് പരിശീന പദ്ധതി കേരള പോലീസിനും പരിശീലനം നൽകി . പരിശീലന പരിപാടി ഡിജിപി അനിൽകാന്ത് ഐപിഎസ് ഉദ്ഘാടനം ചെയ്തു. എഡിജിപി (ഹെഡ്കോട്ടേഴ്സ്) മനോജ് എബ്രഹാം ഐപിഎസ് ,ബ്രെയിൻ വയർ മെഡി ഡയറക്ടർമാരായ കിരൺ എൻ.എം, രാജ്, പരിശീലകൻ ഡോ. മുഹമ്മദ് ഹനീഫ് എം തുടങ്ങിയവർ പങ്കെടുത്തു.

ഹാർട്ട് അറ്റാക്കും, കാർഡിയാക് അറസ്റ്റുമാണ് പ്രധാനമായും കാണുന്ന ഹൃദയ സംബന്ധമായ രോഗങ്ങൾ . ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഹൃദയ ധമിനികളിലെ രക്തക്കുഴലുകൾ ബ്ലോക്ക് ഉണ്ടാകുകയും തുടർന്ന് രക്തയോട്ടം കുറയുകയും ചെയ്യുന്നു. കാർഡിയാക് അറസ്റ്റ് എന്നാൽ
പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹൃദയം പെട്ടെന്ന് നിന്നു പോകുന്നു. ഇതിന് പലകാരണങ്ങൾ ഉണ്ട്. നമുക്ക് ചെയ്യാൻ കഴിയുന്നത് എത്രയും പെട്ടെന്ന് സിപിആർ( കാർഡിയോ പൾമിനിറി റിസഫിക്കേഷൻ) സ്റ്റാർട്ട് ചെയ്യുക എന്നതാണ്. ഇതിലൂടെ നമുക്ക് നിന്ന് പോയ രക്തയോട്ടം ഹൃദയത്തിലേക്കും തലച്ചോറിലേക്കും എത്തിക്കാൻ കഴിയുന്നു. ഇത് കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകുന്ന അവസ്ഥയാണ്. ഇതിൽ നിന്നുള്ള പ്രഥമ ശ്രുശ്രൂഷയാണ് ബെയിസിക് റെസ്പോഡേഴ്സ് പദ്ധതി.

ഏതൊരാൾക്കും എവിടെ വെച്ചും ഹൃദയസംബന്ധമായ ഈ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരത്തിൽ പ്രശ്നമുണ്ടായി റോഡിൽ ഒക്കെ കുഴഞ്ഞു വീഴുന്നവരെ സാധാരണ ആമ്പുലൻസുകളിലും മറ്റു വാഹനങ്ങളിലും ആശുപത്രികളിൽ എത്തിച്ചാണ് ചികിത്സ നൽകുന്നത്. കേരളത്തിലെ അവസ്ഥ വെച്ച് ഒരു ആമ്പുലൻസ് വിളിച്ചാൽ 10 മുതൽ 15 മിനിറ്റ് എടുക്കും എത്താൻ. ഒരോ മിനിറ്റ് വൈകുമ്പോഴും ഇത്തരത്തിൽ അപകടത്തിൽപെടുന്നവരുടെ തലച്ചോറിന് 7-10% വരെ ക്ഷതം സംഭവിക്കുന്നു. ഇത് വൈകുതോറും മരണ സാധ്യത കൂട്ടുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉള്ള മരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ബെയിസിക് റെസ്പോഡേഴ്സ് പദ്ധതി നടപ്പിലാക്കുന്നത്.

ഇത്തരത്തിൽ ഒരാൾ കുഴഞ്ഞ് വീഴുന്നവരെ ആർക്കും പ്രഥമ ചികിത്സ നൽകുന്ന പദ്ധതിയാണ് ബ്രെയിൻ വയർ മെഡി ആവിഷ്കരിച്ചിരിക്കുന്നത്. സിമ്പിളും ആർക്കും ലളിതവുമായി നൽകാവുന്ന ഒരു ഫസ്റ്റ് എയിഡ് പരിശീലനം കൂടിയാണ് ഇത്. ഇത്തരത്തിൽ കാണുന്ന ഒരു രോഗിക്ക് എന്തൊക്കെ തരത്തിലുള്ള ഫസ്റ്റ് എയിഡ് നൽകാമെന്നുള്ള പരിശീലനമാണ് നൽകി വരുന്നത്. അതിനായി തോഫു (TOFU) ട്രെയിനിംഗ് ഓറിയന്റഡ് ഫീഡ് ബാക്ക് യൂണിറ്റ് എന്ന നൂതന സാങ്കേതി വിദ്യഉപയോഗിച്ചാണ് പരിശീലനം. ഒരാൾക്ക് എത്ര സ്പീഡിൽ നെഞ്ചിൽ അമർത്തിയാൽ ഹൃദയം റീ സ്റ്റാർട്ടായി രക്തം തലച്ചോറിൽ എത്തിക്കാനാകും, നെഞ്ചിൽ എത്ര ആഴത്തിൽ അമർത്തി ഹൃദയത്തെ റീ സ്റ്റാർട്ട് ചെയ്യാം, ഒരു തവണ എത്രയേറെ പ്രസ് ചെയ്താൽ ഹൃദയത്തിനുള്ളിൽ രക്തം ശരിയായ അളവിൽ വന്ന് പോകുന്നത് ഉൾപ്പെടെയുള്ളവ ഒരു സ്ക്രീനിൽ കണ്ട് മനസിലാക്കാണ് പരിശീലനം.

60% ത്തോളം കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത് വീടിന് അകത്ത് വെച്ചാണ്. അപ്പോൾ എന്ത് ചെയ്യണമെന്ന് ആർക്കും അറിയാത്തകാരണവും മരണ നിരക്ക് വർദ്ധിക്കുന്നു. അത് കൊണ്ട് ഇത്തരത്തിലുള്ള മരണ നിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതി കണ്ട് പിടിച്ചു നടപ്പിലാക്കുന്നതെന്ന് ഡയറക്ടർമാരായ കിരൺ എൻ.എം, രാജ് എന്നിവർ അറിയിച്ചു.
പൊതുജന മധ്യത്തിൽ ആദ്യം അപകടങ്ങളിൽപ്പെടുന്നവരുടെ സഹായത്തിന് എത്തുന്നത് പോലീസുകാരാണ്. അത് കൊണ്ടാണ് ഈ പദ്ധതിയിൽ പോലീസ് ആദ്യം പരിശീലനം നൽകുന്നത്. അതിന് ശേഷം പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകാനാണ് ബ്രെയിൻ വയർ മെഡിയുടെ പദ്ധതി. വെർച്വൽ റിയാലിറ്റി ഫ്ലാറ്റ്ഫോമിലാണ് ഇതിന്റെ പരിശീലനം, പലരും ഇതിനുള്ള പരിശീലനം ലഭിച്ചാലും പെട്ടെന്ന് അപകടം കണ്ടാൽ എന്ത് ചെയ്യണമെന്ന് അന്താളിച്ച് നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ വെർച്വൽ ആയി അവർക്ക് ഇടയിൽ നടക്കുന്ന അപകടങ്ങളും മറ്റും ത്രിഡി വീഡിയോയുടെ ഭാഗമാകുകയും എന്തൊക്കെ എപ്പോൾ ചെയ്യുണമെന്നുള്ളതുൾപ്പെടെ പ്രാക്ടിക്കലിൽ മനസിലാക്കാൻ കഴിയും. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിലെ സീനിയർ ഡോ. മുഹമ്മദ് ഹനീഫ് എം ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.




കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ 2020-2021 അധ്യയനവർഷത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടിയ 138 കുട്ടികൾക്കു അവാർഡ് വിതരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. കെടിസിടി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം നിർവഹിച്ചു.

തുടർച്ചയായി പത്തൊൻപത് തവണയും എസ്എസ്എൽസി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം നേടി ജൈത്രയാത്ര തുടരുന്ന കെടിസിടി ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ 138 ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് ജോർജ്ജ് ഓണക്കൂർ അവാർഡുകൾ വിതരണം ചെയ്യുതു. സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ എ. നഹാസ് സ്വാഗതമാശംസിച്ചു.

കെ ടി സി ടി ട്രസ്റ്റ് പ്രസിഡന്റ് ഇ. ഫസലുദ്ദീൻ സെക്രട്ടറി എ. എം. എ. റഹീം, കെ ടി സി ടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. എസ്. ബിജോയ്, എച്ച്. എസ്. പ്രിൻസിപ്പൽ എം. എൻ മീര,സ്കൂൾ കൺവീനർ യു. അബ്ദുൽ കലാം, കെ ടി സി ടി ഹോസ്പിറ്റൽ ചെയർമാൻ പി ജെ നഹാസ്, കൺവീനർ എം. എസ്. ഷെഫീർ, കെ ടി സി ടി ബിഎഡ് കോളേജ് ചെയർമാൻ എസ്. നൗഷാദ് കെ ടി സി ടി ട്രഷറർ മുഹമ്മദ് ഷഫീഖ് കെ ടി സി ടി പ്രീസ്കൂൾ വൈസ്പ്രിൻസിപ്പൽ ഗിരിജ രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എച്ച്. എസ്. വൈസ്പ്രിൻസിപ്പൽ ബി. ആർ. ബിന്ദു കൃതജ്ഞത അർപ്പിച്ചു.






കോട്ടയം: ശക്തമായി മഴ തുടരുന്ന കോട്ടയത്ത് ഉരുൾപൊട്ടല്‍. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. 13 പേരെ കാണാതായതായാണ് വിവരം. കാണാതായവരില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

ശക്തമായ മഴയിൽ കൂട്ടിക്കലിൽ വലിയ തോതിൽനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 13 പേരെ കാണാതായതായി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് വ്യക്തമാക്കിയത്. മൂന്ന് വീടുകൾ ഒലിച്ചു പോയെന്നും പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.
കൂട്ടിക്കലിലെ മൂന്നാം വാർഡ് പ്ലാപ്പള്ളിയിലെ കാവാലി പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിൽ മൂന്നു പേരുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സജി മോൻ പറഞ്ഞു. സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോൾ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.
കൂട്ടിക്കൽ കവലയിൽ ഒരാൾപൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആലോചിക്കുന്നത്.

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ – രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പൂഞ്ഞാർ ബസ്സ്റ്റോപ് നിലവിൽ പൂർണ്ണമായും വെള്ളത്തിലാണെന്നാണ് വിവരം. ശക്തമായ മലവെള്ളപ്പാച്ചിലിൽ ഏന്തയാറും മുക്കളവും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലം തകർന്നിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള പാലമായിരുന്നു ഇത്.





Recent Comments