അൽഹുദാ ഇസ്ലാമിക് അസോസിയേഷൻ – നബിദിന പരിപാടികൾക്ക് തുടക്കമായി

അഴൂർ-പെരുങ്ങുഴി മൂലവട്ടം നൂറുൽ ഇസ്ലാം നമസ്ക്കാര പള്ളിയിൽ നബിദിന പരിപാടികളുടെ ഭാഗമായി റബീഉൽ അവ്വൽ ഒന്നിന് അൽ ഹുദ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡൻ്റ് എ റഹീം പതാക ഉയർത്തി. നബിദിനത്തിൻ്റെ ഭാഗമായി 20 കുടുംബംഗങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യും, റബീഉൽ അവ്വൽ പന്ത്രണ്ടിന് ഭക്ഷണ വിതരണവും നടത്തി ഈ വർഷത്തെ നബിദിന പരിപരിപാടികൾ സമാപിക്കും.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ മറ്റ് പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. മുട്ടപ്പലം ജമാഅത്ത് കമ്മിറ്റി അംഗം ബദർ, അൽ ഹുദാ ജനറൽ സെക്രട്ടറി എം ജലാലുദ്ദീൻ, ട്രഷറർ എം നിസ്സാം, എ അഷറഫ്, നസീർ എന്നിവരും പങ്കെടുത്തു.

ഗ്രാഫിക് ഡിസൈനർ; സൗജന്യ പരിശീലനത്തോടൊപ്പം ജോലിയും

ആറ്റിങ്ങൽ : ആറ്റിങ്ങലിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനർമാരെ ക്ഷണിക്കുന്നു. സൗജന്യ പരിശീലനത്തോടൊപ്പം ജോലിയും സ്വന്തമാക്കാം.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9995123200

നാവായിക്കുളം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു

നാവായിക്കുളം: ഗാന്ധിജയന്തി വാരോഘോഷത്തിന്റെ ഭാഗമായി നാവായിക്കുളം ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്ര ഐക്യ ജനാധിപത്യ മുന്നണി കൺവീനർ എംഎം ഹസ്സൻ ഉദ്ഘാടനം ചെയ്തു. വർക്കല കഹാർ ജാഥാ ക്യാപ്റ്റനും ബ്ളോക് കോൺഗ്രസ് പ്രസിഡന്റുമായ അഡ്വ എംഎം താഹാക്ക് പതാക കൈമാറി. അഡ്വക്കറ്റ് ബിആർഎം ഷെഫീർ മഖ്യ പ്രഭാഷണം നടത്തി.

രവീന്ദ്രൻ ഉണ്ണിത്താൻ, അഡ്വ ബി ഷാലി, ധനപാലൻ, അഡ്വ എൻ സന്തോഷ് കുമാർ, അനീഷകുമാർ, ഗോപാല കൃഷ്ണ കൂറുപ്പ്, അനിൽ കുമാർ, കുടവൂർ നിസാം, എംജി മോഹൻദാസ്, പള്ളിക്കൽ നിസാം, പ്രശാന്ത് പനയറ, ഗോപാല കൃഷ്ണൻ നായർ, എജെ ജിഹാദ്, സുഗന്ധി, അഫ്സൽ മടവൂർ, പള്ളിക്കൽ നിഹാസ്, നബീൽ കല്ലമ്പലം അജസ് പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു.

നാവായിക്കുളം മുക്കടയിൽ നടന്ന സമാപന സമ്മേളനം മുൻ എംപി എൻ പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു.

ജി.രാജേന്ദ്ര ബാബു (76) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചയിൽ കല്യാണി നിവാസിൽ ജി.രാജേന്ദ്ര ബാബു (76) അന്തരിച്ചു. ഭാര്യ ആർ.പ്രശോഭ, മക്കൾ: ബാബുരാജീവ് (മാധ്യമ പ്രവർത്തകൻ),
സ്വപ്ന പ്രകാശ്,
ബാബുസഞ്ജീവ്. മരുമക്കൾ: സജിത രാജീവ്‌,
വി ജയപ്രകാശ്,
രമ്യ സഞ്ജീവ്.

ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു; മാസങ്ങൾക്ക് ശേഷം എസ്.ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ മോഷണം പോയ സംഭവത്തിൽ എസ് ഐയെ സസ്‌പെൻഡ് ചെയ്തു. കൊല്ലം ചാത്തന്നൂർ പൊലീസ് സ്‌റ്റേഷനിലെ എസ് ഐ ആയ ജ്യോതി സുധാകറിനെതിരെയാണ് നടപടി.

ജ്യോതി സുധാകർ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ എസ് ഐ ആയിരിക്കെ, ട്രെയിൻ തട്ടി മരിച്ചയാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പെരുമാതുറ സ്വദേശിയായ യുവാവിനെയാണ് കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം.

മംഗലപുരം എസ് ഐ ആയിരുന്ന ജ്യോതി സുധാകറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയത്. ഇതിനിടയിലാണ് ഫോൺ മോഷ്ടിച്ചത്. യുവാവിന്റെ ഫോൺ കാണാനില്ലെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.

തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈൽ ഫോൺ എസ് ഐ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. എസ് ഐ ഔദ്യോഗിക സിം കാർഡാണ് മോഷ്ടിച്ച ഫോണിലിട്ടിരുന്നത്. ഇതിനിടെ ജ്യോതി സുധാകറിന് ചാത്തന്നൂരിലേക്ക് സ്ഥലംമാറ്റവും ലഭിച്ചിരുന്നു.