നീറ്റ് ക്രമക്കേട്: വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

നീറ്റ് ക്രമക്കേട്: വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഡല്‍ഹി: നീറ്റ് ക്രമക്കേടുകളില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി കോണ്‍ഗ്രസ്. നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

നീറ്റില്‍ ഇത്രയേറെ ക്രമക്കേട് ഉയര്‍ന്നുവന്നിട്ടും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മൗനം തുടരുകയാണെന്നും പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇത് സംബന്ധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പിസിസി അധ്യക്ഷന്‍മാര്‍ക്കും നിയമസഭാകക്ഷി നേതാക്കള്‍ക്കും കത്തയച്ചത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മുതിര്‍ന്ന നേതാക്കള്‍ പ്രക്ഷോഭത്തിന്റെ ഭാഗമാകും.

ലോക്‌സഭാ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടമുന്‍പാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. നീറ്റ് വിഷയത്തില്‍ സഭാ സമ്മേളനം പ്രക്ഷുബ്ധമാകാന്‍ ഇടയുണ്ട്. അതേസമയം, നീറ്റ് വിഷയത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വീട് ഉപരോധിച്ചു. വരും ദിവസങ്ങളിലും സമരം തുടരുമെന്ന് ആം ആദ്മി നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് 30- 50 ലക്ഷം വരെ രൂപവാങ്ങിയെന്നും ഗുജറാത്തില്‍ പരീക്ഷാര്‍ഥികളോട് ഒഎംആര്‍ ഷീറ്റ് ഒഴിച്ചിടാന്‍ പറയുകയും പിന്നീട് അധ്യാപകര്‍ പൂരിപ്പിക്കുകയുമായിരുന്നെന്ന് ആം ആദ്മി ആരോപിച്ചു. ഇക്കാര്യത്തെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് വ്യക്തമായി അറിയാമെന്നും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആംആദ്മി ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി സുരേഷ്ഗോപി അഞ്ചുതെങ്ങ് മുതലപ്പൊഴി സന്ദർശിച്ചു

കേന്ദ്ര മന്ത്രി സുരേഷ്ഗോപി അഞ്ചുതെങ്ങ് മുതലപ്പൊഴി സന്ദർശിച്ചു

കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി അഞ്ചുതെങ്ങ് മുതലപ്പൊഴി സന്ദർശിച്ചു. ശിവഗിരി സന്ദർശനത്തിനു ശേഷം 2:45 ഓടെയാണ് അദ്ദേഹം മുതലപ്പൊഴിയിലെത്തിയത്. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.

വായനദിനത്തിൽ കന്നട കവിതയുമായി ഒരു അമ്മ

വായനദിനത്തിൽ കന്നട കവിതയുമായി ഒരു അമ്മ

പെരുംകുളം: വായന ദിനത്തിൽ കന്നട ഭാഷയിൽ എഴുതിയ സ്വന്തം കവിത ചൊല്ലി ഒരു അമ്മ. എഴുത്തുകാരിയും കർണാടക സ്വദേശിയും പെരുംകുളം എ എം എൽ പി എസിലെ പിടിഎ അംഗവുമായ ശാരിയാണ് കന്നടയിൽ എഴുതിയ സ്വന്തം കവിത ചൊല്ലി വ്യത്യസ്തയായത്.

കർണാടകയിലെ ബാംഗ്ലൂർ ലക്ഷ്മി സംഗ സ്വദേശിയായ ശാരി ഏതാനും വർഷങ്ങളായി സ്കൂളിന് സമീപത്താണ് താമസിക്കുന്നത്. ശാരി ” ലൈഫ് ലെസ്സൺ’ എന്ന പേരിൽ സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായനദിനത്തിന്റെ വിശിഷ്ടാതിഥിയായ ശാരിയ്ക്ക് കവിയും ഗാനരചയിതാവുമായ കുന്നുംപുറം രാധാകൃഷ്ണൻ പുസ്തകം സമ്മാനമായി നൽകി വായനദിനം ഉദ്ഘാടനം ചെയ്തു.

106 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് നൽകി സ്കൂൾ മാനേജർ അഡ്വ. എ എ ഹമീദ് ലൈബ്രറി വികസനത്തിന് തുടക്കം കുറിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഡിജിറ്റൽ റീഡിങ് പരിചയപ്പെടുത്തുന്ന പ്രവർത്തനം കൂടി ഇന്ന് ആരംഭിച്ചു. പിറന്നാൾ പുസ്തകം പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസിലെ ആരോൺ പിറന്നാൾ ദിനമായ ഇന്ന് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി.വാർഡ് മെമ്പർമാരായ ജയന്തി സോമൻ, അൻസർ പെരുംകുളം, ഹെഡ്മാസ്റ്റർ പ്രവീൺ, എം പിടിഎ പ്രസിഡൻറ് ബിന്ദു സുന്ദർ, അധ്യാപകരായ ദിലിത്ത്, അക്ബർഷാ, രജനി, ശാന്തി തുടങ്ങിയവർ പങ്കെടുത്തു.

അറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ +1 സീറ്റൊഴിവ് – അവസാന അവസരം

അറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ +1 സീറ്റൊഴിവ് – അവസാന അവസരം

ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ + 1, ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ കൊമേഴ്സ് എന്നീ ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
ഫോൺ: 9995333815, 9037521894

ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു

ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു

ഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴസ് വാണിജ്യ വാഹനങ്ങളുടെ വില രണ്ടുശതമാനം വരെ വര്‍ധിപ്പിച്ചു. പുതുക്കിയ വില ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഘടക ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും കമ്പനി അറിയിച്ചു.

ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും വില ഉയരും. മോഡല്‍, വേരിയന്റ് എന്നിവ അനുസരിച്ച് വിലവര്‍ധനയില്‍ മാറ്റം ഉണ്ടാകും. ഈ വര്‍ഷത്തിന്റെ തുടക്കത്തിലും വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്‌സ് ഉയര്‍ത്തിയിരുന്നു.

ഏപ്രില്‍ ഒന്നിനാണ് രണ്ടുശതമാനം വരെ വില വര്‍ധന പ്രാബല്യത്തില്‍ വന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന നിമിത്തമാണ് അന്നും വില വര്‍ധിപ്പിച്ചത്. മെയില്‍ 29,691 വാണിജ്യ വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് രണ്ടുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളാണ് ടാറ്റ.