എറണാകുളത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

എറണാകുളത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

എറണാകുളത്ത് പത്താം ക്ലാസ് വിദ്യാർഥി തോട്ടിൽ മുങ്ങിമരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിക്ക് കളി കഴിഞ്ഞ് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയാണ് അപകടം. അതേസമയം കൊച്ചിയിൽ കനത്ത മഴ തുടരുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനമിരിക്കും

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനമിരിക്കും

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കുമെന്ന് റിപ്പോർട്ട്. കന്യാകുമാരി വിവേകാനന്ദ പാറയിലാണ് രണ്ട് ദിവസം അദ്ദേഹം ധ്യാനമിരിക്കുക. 2019ൽ അദ്ദേഹം കേദാർനാഥിൽ ധ്യാനമിരുന്നിരുന്നു

മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടർന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷമാകും കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂൺ 1ന് അദ്ദേഹം തിരികെ ഡൽഹിക്ക് മടങ്ങും. 2019ൽ കേദാർനാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി ധ്യാനമിരുന്നത്. രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് മോദി ഇത്തവണ ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഗവൺമെന്റ് എൽപിഎസ് അണ്ടൂരിൽ എൽപിഎസ്എ ഒഴിവ്

ഗവൺമെന്റ് എൽപിഎസ് അണ്ടൂരിൽ എൽപിഎസ്എ ഒഴിവ്

കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽപിഎസ് അണ്ടൂരിൽ ഒഴിവുള്ള ഒരു എൽപിഎസ്എ ഒഴിവിലേക്ക് ദിവസവേതനാ അടിസ്ഥാനത്തിൽ 31/05/2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

കോട്ടയത്ത് ഉരുള്‍പൊട്ടല്‍; വന്‍ നാശനഷ്ടം; വെള്ളത്തില്‍ മുങ്ങി റോഡുകള്‍

കോട്ടയത്ത് ഉരുള്‍പൊട്ടല്‍; വന്‍ നാശനഷ്ടം; വെള്ളത്തില്‍ മുങ്ങി റോഡുകള്‍

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വന്‍ നാശനഷ്ടം. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍ പൊട്ടലില്‍ വ്യാപകനാശ നഷ്ടമുണ്ടായി. ഏഴ് വീടുകള്‍ തകര്‍ന്നു. ആളപായമില്ല. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി.

ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും മലയോരമേഖലയിലും ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴ കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഗമണ്‍ റോഡിലെ രാത്രിയാത്രയ്ക്കും നിരോധനം ഉണ്ട്. മിനച്ചിലാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലും നടക്കലിലും വെളളക്കെട്ട് രൂക്ഷമാണ്. ആളുകളെ മാറ്റിപാര്‍പ്പിച്ചു. പാലാനഗരത്തിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം നാലായി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം മരിച്ചു. കൊച്ചിയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വേങ്ങൂര്‍ മേയ്ക്കപ്പാല ഐക്കരപ്പടി ഷൈബിന്റെ മകന്‍ എല്‍ദോസാണ് മരിച്ചത്. മാവേലിക്കരയില്‍ മരം കടപുഴകി വീണ് ഓലകെട്ടി സ്വദേശി അരവിന്ദനും ഇടുക്കി മറയൂരില്‍ മത്സ്യബന്ധനത്തിനിടെ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് പാമ്പാര്‍ സ്വദേശി രാജനും മരിച്ചു.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ദുരിതം സമ്മാനിച്ചത്. പെരുമഴയില്‍ കൊച്ചിയില്‍ വീണ്ടും വെളളക്കെട്ട് രൂപപ്പെട്ടു. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വെളളക്കെട്ടിനെത്തുടര്‍ന്ന് ഐ ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയത്ത് എത്താനായില്ല. നഗരത്തോട് ചേര്‍ന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോര്‍ട്ടുകൊച്ചിയില്‍ കെ എസ് ആര്‍ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആര്‍ക്കും പരിക്കില്ല. കളമശേരിയില്‍ വെളളം ഉയര്‍ന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപെടുത്തി.

കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗതത്തിന് തടസ്സമായി. കൊല്ലത്ത് അര്‍ദ്ധരാത്രി മുതല്‍ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ ചാത്തന്നൂര്‍ മുതല്‍ പാരിപ്പള്ളി വരെ വെള്ളക്കെട്ടില്‍ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ മരത്തിന്റെ ചില്ലകള്‍ വീണു തകര്‍ന്നു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉള്‍പ്രദേശങ്ങളിലും മഴ കനത്തു. വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്റെ ഒരു ഭാഗം തകര്‍ന്നു. കാട്ടാക്കട കൈതക്കോണത്ത് തോടുകള്‍ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവര്‍ഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി അറിയിച്ചു.

മഴ മുന്നറിയിപ്പില്‍ മാറ്റം

അതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കനത്തമഴ ലഭിച്ച കൊച്ചിയിലും കോട്ടയത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.

ആര്‍സി ബുക്ക് അടക്കം ക്യു ആര്‍ കോഡ് രൂപത്തിലാക്കാം; വാഹനം ഓടിക്കുന്നവര്‍ എംപരിവാഹന്‍ ആപ്പിനെ അറിഞ്ഞിരിക്കണം

ആര്‍സി ബുക്ക് അടക്കം ക്യു ആര്‍ കോഡ് രൂപത്തിലാക്കാം; വാഹനം ഓടിക്കുന്നവര്‍ എംപരിവാഹന്‍ ആപ്പിനെ അറിഞ്ഞിരിക്കണം

തിരുവനന്തപുരം: എംപരിവാഹന്‍ ആപ്പിന്റെ സേവനങ്ങളെ കുറിച്ച് ബോധവത്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍, എഐ കാമറ ഫൈന്‍ എന്നിവ അടക്കം എളുപ്പത്തില്‍ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കുമെന്നും എംവിഡി കുറിപ്പില്‍ പറയുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകളായി ആര്‍സി ബുക്കും ലൈസന്‍സും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. വാഹന പരിശോധനയില്‍ ഇത് കാണിച്ചാല്‍ മതിയാകും. ഒറിജിനല്‍ രേഖകള്‍ ക്യു ആര്‍ കോഡ് രൂപത്തില്‍ സ്റ്റിക്കറായും സൂക്ഷിക്കാം. രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ നല്‍കുമെന്നും എംവിഡി വീഡിയോ ഉള്‍പ്പെടെയുള്ള പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്

ഏകദേശം 5 കോടിയിലധികം ആളുകള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായതും ആയ സര്‍വ്വീസുകള്‍ ചെയ്യാന്‍ സാധിക്കുന്നതും, Al കാമറ ഫൈന്‍ അടക്കം അടക്കാന്‍ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാന്‍ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്.

നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സോ വാഹനമോ ഉണ്ടോ എന്നാല്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ട ഒരു മൊബൈല്‍ ഫോണ്‍ ആപ്പിനെ ക്കുറിച്ചാണ് ഈ വീഡിയോ വാഹനത്തില്‍ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ടോ ഉണ്ട് എന്നാണ് ഉത്തരം എന്നാല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകള്‍ ആയി ആര്‍സി ബുക്കും ലൈസന്‍സും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയില്‍ അത് കാണിച്ചാല്‍ മതിയാകുന്നതാണ് ഒറിജിനല്‍ രേഖകള്‍ കയ്യില്‍ കരുതണം എന്നില്ല മാത്രവുമല്ല അത് ക്യു ആര്‍ കോഡ് രൂപത്തില്‍ സ്റ്റിക്കറായി സൂക്ഷിക്കാവുന്നതുമാണ് ഇങ്ങനെ രൂപത്തില്‍ ആര്‍സി ബുക്ക് ലൈസന്‍സ് സൂക്ഷിച്ചു കഴിഞ്ഞാല്‍ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ മെസ്സേജ് പ്രസ്തുത ആള്‍ക്ക് ലഭിക്കുന്നതും ആണ് വാഹനത്തിന്റെ രേഖകള്‍ അവസാനിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങളിലേക്ക് പോകുന്നത് തടയുന്നതിനും ഇത് സഹായകരമാണ് …

വാഹനം സംബന്ധമായ ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് , ഹൈപ്പോക്കേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതും എന്റര്‍ ചെയ്യുന്നതും കണ്ടിന്യൂ ചെയ്യുന്നതും ഡ്യൂപ്ലിക്കേറ്റ് ആര്‍സി എന്‍ ഓ സി , ആര്‍സി പാര്‍ട്ടിക്കുലേഴ്സ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ആപ്ലിക്കേഷന്‍ ഡിസ്‌പോസ് ചെയ്യുന്നതിനും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഫീസ് വെരിഫിക്കേഷന്‍, ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിനും ഇതില്‍ സാധിക്കുന്നതാണ്.

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ പേര് തിരുത്തല്‍ അഡ്രസ്സ് മാറ്റം ലൈസന്‍സ് പാര്‍ട്ടിക്കുലേഷന്‍ അപേക്ഷിക്കുക ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് അപേക്ഷിക്കുക ആയതിന്റെ ഫീസ് അടയ്ക്കുകയും ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നതിനും എല്ലാ അപേക്ഷകളുടെയും സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇതുവഴി സാധ്യമാകുന്നതാണ്.