by liji HP News | May 28, 2024 | Latest News, കേരളം
പാലക്കാട്: കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും നടത്തുന്ന സദ്യക്കും മറ്റും പച്ചക്കറി കഴുകാതെയാണ് ഉപയോഗിക്കുന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് നിര്‍ദേശം നല്‍കിയത്.
പാലും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഭക്ഷണ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിനെതിരെ ഡോ. സുരേഷ് കെ ഗുപ്തന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഭക്ഷ്യസുരക്ഷാ കമ്മീഷണറില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.
പാല്‍, പഴം, പച്ചക്കറി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ വകുപ്പ് പ്രത്യേകശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വൃത്തിയില്ലാത്ത പ്രവൃത്തികളോ പാചകമോ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകും. ആദ്യവട്ടം മുന്നറിയിപ്പും പിഴയും നിര്‍ദേശിക്കും. പിഴ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് നിശ്ചയിക്കാം. ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നും കണ്ടെത്തിയാല്‍ സാംപിളുകള്‍ ശേഖരിച്ച് ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കും. ആര്‍ഡിഒ, കോടതി വഴി നിയമ നടപടികള്‍, ലൈസന്‍സ് സസ്‌പെന്‍ഷന്‍, റദ്ദാക്കല്‍ തുടങ്ങിയവയും നേരിടേണ്ടിവരും.
by liji HP News | May 28, 2024 | Latest News, ജില്ലാ വാർത്ത
നഗരൂർ കലിംഗൽഭാഗത്ത് റോഡ് വെള്ളത്തിലായി. സമീപത്തെ ഓടകൾ അടച്ചതും, നെൽവയലുകൾ പല ഘട്ടങ്ങളിലായി നികത്തിയതും, തൻമൂലം ചെറിയ തോടുകൾ അടഞ്ഞതും ഇത്തരത്തിൽ റോഡിൽ വെള്ളം കയറുവാൻ കാരണമായതായി നാട്ടുകാർ പറയുന്നു.
by liji HP News | May 28, 2024 | Latest News, കേരളം
കൊച്ചി: എറണാകുളം നഗരത്തിലെ കനത്തമഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം ആകാമെന്ന് കൊച്ചി സര്‍വകലാശാല ശാസ്ത്രജ്ഞര്‍. രാവിലെ 9.10 മുതല്‍ 10.10 വരെയുള്ള സമയത്ത് കൊച്ചി സര്‍വകലാശാല മഴമാപിനിയില്‍ 100 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തകാലത്ത് ആദ്യമായാണ് കുറഞ്ഞ സമയത്ത് ഇത്രയുമധികം മഴ ലഭിച്ചിരിക്കുന്നത്. ഇത് മേഘവിസ്‌ഫോടനത്തിന്റെ ഫലമാകാമെന്ന് അസോസിയേറ്റ് പ്രൊഫസര്‍ ഡോ എസ് അഭിലാഷ് മുന്നറിയിപ്പ് നല്‍കി.
കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമാണ് ശക്തമായ മഴയ്ക്ക് കാരണം. 14 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മേഘങ്ങളാണിവ. കൂമ്പാര മേഘങ്ങളില്‍ നിന്നുള്ള ശക്തമായ കാറ്റ് ആണ് മരങ്ങള്‍ കടപുഴകി വീഴാനും മറ്റും കാരണമായിരിക്കുന്നത്. റിമല്‍ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന്റെ മധ്യഭാഗത്ത് നിലനില്‍ക്കുന്ന വലിയ മേഘ കൂട്ടങ്ങളുമാണ് കൊച്ചിയില്‍ ശക്തമായ മഴയ്ക്ക് കാരണമായത്. വലിയ നീരാവിയും വഹിച്ച് കാറ്റ് തീരപ്രദേശത്തേയ്ക്ക് വരുന്നതാണ് ശക്തമായ മഴയ്ക്ക് ഇടയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിമല്‍ ചുഴലിക്കാറ്റിന്റെ ഫലമായി പശ്ചിമ തീരത്തെ കാറ്റിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഇതും ശക്തമായ മഴയെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ പെയ്യുന്നത് പ്രീ മണ്‍സൂണ്‍ മഴയാണ്. പ്രീ മണ്‍സൂണ്‍ സമയത്താണ് ഇടമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴ ലഭിക്കുന്നത്. കൂമ്പാര മേഘങ്ങളാണ് ശക്തമായ മഴയ്ക്ക് കാരണം. സാധാരണഗതിയില്‍ മണ്‍സൂണ്‍ കാലത്ത് ഇത്തരത്തില്‍ കൂമ്പാര മേഘങ്ങള്‍ ഉണ്ടാവാറില്ല. എന്നാല്‍ അടുത്തകാലത്തായി മണ്‍സൂണ്‍ കാലത്തും കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടുവരുന്നുണ്ട്. അതിനാല്‍ വരുന്ന മണ്‍സൂണ്‍ കാലത്തും കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
by liji HP News | May 28, 2024 | Latest News, കേരളം
തിരുവനന്തപുരം: കാലവർഷക്കാറ്റിൻ്റെ സ്വാധീനത്താൽ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത തടസം ഉണ്ടായി. കൊച്ചി ഇൻഫോ പാർക്കിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.
ഔദ്യോഗികമായി കാലവർഷം എത്തിയതായി സ്ഥിരീകരിക്കാനുള്ള മാനദണ്ഡങ്ങൾ പൂർത്തിയായിട്ടില്ല. ഈ മാസം 31 ഓടെ ഇത് പൂർത്തിയാകുമെന്നാണ് കരുതുന്നത്. അതിനുശേഷമായിരിക്കും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിക്കുക. കഴിഞ്ഞദിവസം കാലവർഷം ശ്രീലങ്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കന്യാകുമാരി കടലിലും ആൻഡമാൻ ദ്വീപസമൂഹങ്ങളിലും വ്യാപിച്ചിരുന്നു. കാലവർഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതിനെക്കാൾ വ്യത്യസ്തമായി ഇടിമിന്നൽ കുറയും. മാത്രമല്ല, അന്തരീക്ഷത്തിന് തണുപ്പും അനുഭവപ്പെടും. കാലവർഷത്തിന്റെ ഭാഗമായുള്ള മഴയുടെ വെള്ളത്തിനും തണുപ്പ് ഉണ്ടാകും.
by liji HP News | May 28, 2024 | Latest News, കേരളം
തിരുവനന്തപുരം: ശക്തമായ മഴ കാരണം ജില്ലാ ദുരന്തനിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.
Recent Comments