by liji HP News | Apr 4, 2024 | Latest News, കേരളം
തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ഇന്ന് വിധി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്.
ധാതു മണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്കു അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രി, മകൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജി ഫയൽ ചെയ്തത്.
ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ആരോപണങ്ങൾ വിജിലൻസ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന വാദമുയർത്തി സർക്കാർ ഹർജിയെ എതിർത്തു. ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസ് കോടതിക്കാവില്ലെന്നും സമാന സ്വഭാവമുള്ള ഹർജികൾ നേരത്തെ തീർപ്പാക്കിയെന്നും സർക്കാർ വാദിച്ചിരുന്നു.
by liji HP News | Apr 4, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടകയില്‍ 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷിച്ചു. ഇന്നലെയാണ് 280 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി അബദ്ധത്തില്‍ വീണത്. കുഴല്‍ക്കിണറില്‍ 20 അടി താഴ്ചയില്‍ കുടുങ്ങി കിടന്ന കുട്ടിയെ സമാന്തരമായി കുഴി കുഴിച്ചാണ് രക്ഷിച്ചത്.
വിജയപുര ഇന്‍ഡി താലൂക്കിലെ ലച്യന്‍ ഗ്രാമത്തില്‍ ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കൃഷിയിടത്തിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. കുഴല്‍ക്കിണറിന് അരികില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാരനാണ് കുടുംബത്തെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഫാം ഉടമയുടെ കൊച്ചുമകനാണ് കുഴല്‍ക്കിണറില്‍ വീണത്.
by liji HP News | Apr 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പൊന്നറ ഭദ്രകാളീ ക്ഷേത്രത്തിലെ ഈ വർഷത്തെ മുടിയെഴുന്നള്ളിപ്പ് ഉത്സവത്തിന് നാളെ തുടക്കമാകുന്നു. നാളെ വൈകുന്നേരം 5 മണിക്ക് ഐശ്വര്യപൂജ 7 മണിക്ക് നൃത്തനിർത്തങ്ങൾ, 6 -ശനിയാഴ്ച 7 മണിക്ക് തിരുവാതിര, 7 – ഞായർ ഉച്ചക്ക് 11 .30 നു പൊന്നറ സദ്യ, 8 – തിങ്കളാഴ്ച ഗ്രഹഭണ്ഡാരസമർപ്പണം, 9 – ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പൊന്നറ പൊങ്കാല, 10 – ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് കളമെഴുത്തുംപാട്ടും, 11 – വ്യാഴാഴ്ച വൈകുന്നേരം 6 .30 നു നാദം കലാസമിതി, വേങ്ങോട് അവതരിപ്പിക്കുന്ന ഫ്യൂഷൻ ചെണ്ടമേളം, 12 – വെള്ളിയാഴ്ച – വൈന്നേരം 5 മണിക്ക് മുടിയെഴുന്നള്ളിപ്പ് ആരംഭം, 8 മണിക്ക് അലങ്കാര ദീപാരാധന തുടർന്ന് ആകാശക്കാഴ്ച, 8 .30 മുതൽ നാഗർകോവിൽ നൈറ്റ്ബേർഡ്‌സ് അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനമേളയും നടക്കും.
by liji HP News | Apr 4, 2024 | Latest News, മരണം
ആറ്റിങ്ങൽ: അട്ടക്കുളം കൊടിവച്ചവിള ഐക്കരവിളവീട്ടിൽ ജെ.കെ സുരേന്ദ്രൻ (74) നിര്യാതനായി.
ഭാര്യ: സി ശോഭന.
മക്കൾ: എസ് സിന്ധു, എസ് സീന.
മരുമക്കൾ: ജി. എം.രാജ്കുമാർ (ദുബായ്), എസ് സാബു.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്
by liji HP News | Apr 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തുവകകൾ. നാമ നിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്.
19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി- ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വർണം, 22.68 ലക്ഷം വിലയുള്ള രണ്ട് കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂസ്വത്തുക്കൾ. പാലക്കാട് ചിറ്റൂർ ഇലവൻചേരി വില്ലേജിൽ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമിയും തിരുവനന്തപുരം ശാസ്തമംഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാർഷികേതര ഭൂമിയുമുണ്ട്. വഴുതക്കാട്ട് 52.38 ലക്ഷം രൂപ മൂല്യമുള്ള ഫ്ലാറ്റും തരൂരിനുണ്ട്. കട ബാധ്യതകളില്ല. കൈവശം സൂക്ഷിക്കുന്നത് 36,000 രൂപ.
Recent Comments