ആറ്റിങ്ങൽ ടൗൺ അവനവഞ്ചേരി യു. ഡി. എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  ഉദ്ഘാടനം നിർവഹിച്ചു

ആറ്റിങ്ങൽ ടൗൺ അവനവഞ്ചേരി യു. ഡി. എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

ആറ്റിങ്ങൽ: പ്രതിപക്ഷ പാർട്ടി നേതാക്കളെ കരാഗ്രഹത്തിൽ അടച്ചും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ പ്രവർത്തന ഫണ്ട്‌ അക്കൗണ്ട് മരവിപ്പിച്ചും അധികാരത്തിൽ വരാം എന്ന് മോദി വിചാരിക്കുന്നുവെങ്കിൽ തെറ്റുപറ്റി എന്നും ഇന്ത്യ മുന്നണി വൻ ഭൂരിപക്ഷത്തോടെ തിരിച്ചു വരുമെന്നും പീതാംബരകുറുപ്പ്‌ എക്സ് എം. പി സൂചിപ്പിച്ചു.

ആറ്റിങ്ങൽ ടൗൺ അവനവഞ്ചേരി യു. ഡി. എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിംഗ് മെഷീനിൽ വ്യാപകമായ തിരിമറി നടക്കുന്നു എന്നു സംശയിക്കുന്ന സാഹചര്യത്തിൽ വിവിപാറ്റ് പൂർണ്ണമായും എണ്ണിതിട്ടപ്പെടുത്തി മാത്രമേ ഫലം പ്രഖ്യാപിക്കാൻ പാടുള്ളു എന്നു മുഖ്യ പ്രഭാഷണം നടത്തിയ ഐ. എൻ. റ്റി. യു ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം വി. എസ് അജിത് കുമാർ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ കോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. മുൻ നിയമസഭാ യു. ഡി. എഫ് സ്ഥാനാർഥി അഡ്വ. എ.ശ്രീധരൻ, മുസ്ലിലീഗ് മണ്ഡലം പ്രസിഡന്റ്‌ നഹാസ്, ആർ. എസ്. പി മണ്ഡലം പ്രസിഡന്റ്‌ അനിൽ ആറ്റിങ്ങൽ, എസ്. ബാലകൃഷ്ണൻ, പി. വി ജോയി, എസ്. രഘുറാം, കെ. കൃഷ്ണമൂർത്തി, എസ്. സുദർശനൻ പിള്ള എന്നിവർ പങ്കെടുത്തു.

അപ്രതീക്ഷിത കടലാക്രമണം; എന്താണ് കള്ളക്കടല്‍?; രണ്ട് ദിവസം കൂടി തുടരും, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

അപ്രതീക്ഷിത കടലാക്രമണം; എന്താണ് കള്ളക്കടല്‍?; രണ്ട് ദിവസം കൂടി തുടരും, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

തിരുവനന്തപുരം: കേരളത്തിലെ അപ്രതീക്ഷിത കടലാക്രമണത്തിന് കാരണം കള്ളക്കടല്‍ പ്രതിഭാസം. രണ്ട് ദിവസം കൂടി കള്ളക്കടല്‍ പ്രതിഭാസം തുടരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീര പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

എന്താണ് കള്ളക്കടല്‍

അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണ ഫലമായോ ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ഇതു രണ്ടുമല്ലാതെയുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. പ്രത്യേകിച്ച് യാതൊരു ലക്ഷണവുമില്ലാതെയാകും തിരമാലകള്‍ ആഞ്ഞടിക്കുക. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. സുനാമിയുമായി സമാനമാണ് ഇത്. കള്ളക്കടല്‍ രൂപപ്പെടുന്നതോടെ തീരം ഉള്ളിലോട്ടു വലിയും. പിന്നീടു വന്‍ തിരമാലകള്‍ തീരത്ത് അടിച്ചുകയറുകയാണ് ചെയ്യുക.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

രണ്ട് ദിവസം കൂടി കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും മുന്നറിയിപ്പ് തുടരും.

ദേശീയപാതകളില്‍ ടോള്‍ നിരക്ക് കൂടിയില്ല

ദേശീയപാതകളില്‍ ടോള്‍ നിരക്ക് കൂടിയില്ല

കൊച്ചി: സംസ്ഥാനത്ത് ദേശീയപാതകളില്‍ ടോള്‍ നിരക്ക് കൂടിയില്ല. ഏപ്രില്‍ ഒന്നില്‍ നിരക്ക് കൂടാറുള്ള പാതകളില്‍ പഴയ നിരക്ക് മാത്രമാണ് ഈടാക്കുന്നത്. കൂട്ടിയ ടോള്‍ പിരിക്കാനുള്ള സന്ദേശം എന്‍എച്ച്എഐ ബാങ്കുകള്‍ക്ക് നല്‍കിയില്ല എന്നാണ് വിവരം. വാളയാര്‍, പന്നിയങ്കര, കുമ്പളം ടോളുകളിലാണ് ഇന്ന് നിരക്ക് കൂടേണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നിരക്ക് വര്‍ധന നടപ്പാക്കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വൈദ്യുതി സര്‍ചാര്‍ജില്‍ ഈ മാസവും മാറ്റമില്ല; യൂണിറ്റിന് 19 പൈസ തന്നെ

വൈദ്യുതി സര്‍ചാര്‍ജില്‍ ഈ മാസവും മാറ്റമില്ല; യൂണിറ്റിന് 19 പൈസ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജില്‍ ഈ മാസവും മാറ്റമില്ല. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജായി ഈ മാസവും ഈടാക്കുക.

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസയും കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കുന്ന 10 പൈസയും ഉള്‍പ്പെടെയാണിത്. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം കരാറുകള്‍ക്ക് പുറത്ത് ആവശ്യകത അനുസരിച്ച് വൈദ്യുതി വാങ്ങാന്‍ ചെലവഴിച്ച തുകയാണ് സര്‍ചാര്‍ജായി അടുത്ത മാസം ഈടാക്കുന്നത്. സര്‍ചാര്‍ജ് കൂട്ടണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല.

തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി, വീണ്ടും കാട്ടാന ആക്രമണം; 50കാരന്‍ മരിച്ചു

തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി, വീണ്ടും കാട്ടാന ആക്രമണം; 50കാരന്‍ മരിച്ചു

പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. മൃതദേഹം വിട്ടുകൊടുക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കലക്ടര്‍ എത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.