സ്വര്‍ണവിലയില്‍ മാറ്റമില്ല; 48,000ന് മുകളില്‍ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 48,000ന് മുകളില്‍ തന്നെ

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 48,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6080 രൂപ.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2000 രൂപയിലധികം വര്‍ധിച്ച് ശനിയാഴ്ച 48,600 രൂപയായാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. തുടര്‍ന്ന് കഴിഞ്ഞദിവസം 320 രൂപ ഇടിഞ്ഞ ശേഷം ഇന്നലെ 200 രൂപ വര്‍ധിച്ച് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയ 9 കമ്പനികള്‍, സംഭാവന കിട്ടിയ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക് ഇങ്ങനെ

ഇലക്ടറല്‍ ബോണ്ട് വാങ്ങിയ 9 കമ്പനികള്‍, സംഭാവന കിട്ടിയ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക് ഇങ്ങനെ

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരില്‍ മുന്‍നിരയിലുള്ളത് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് ലിമിറ്റഡാണ്. 1368 കോടിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ വാങ്ങിയിട്ടുള്ളത്.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയവര്‍

മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 966 കോടി രൂപ

ക്വിക് സപ്ലൈ ചെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡ് 410 കോടി രൂപ

വേദാന്ത ലിമിറ്റഡ് 400 കോടി രൂപ

ഹാല്‍ദിയ എലര്‍ജി ലിമിറ്റഡ് 377 കോടി രൂപ

ഭാരതി ഗ്രൂപ്പ് 247 കോടി രൂപ

എസ്സല്‍ മൈനിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്224 കോടി രൂപ

വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി 220 കോടി രൂപ

കെവന്റര്‍ ഫുഡ് പാര്‍ക് ഇന്‍ഫ്രാ ലിമിറ്റഡ് 195 കോടി രൂപ

മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി രൂപ

സംസ്ഥാനത്ത് കൊടും ചൂട്; നാലു ഡിഗ്രി വരെ കൂടിയേക്കാം; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കൊടും ചൂട്; നാലു ഡിഗ്രി വരെ കൂടിയേക്കാം; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡ്രിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൂടിയേക്കും.

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഹരിത സ്ഥാപന പ്രഖ്യാപനം നടത്തി നഗരൂർ ഗ്രാമപഞ്ചായത്ത്

ഹരിത സ്ഥാപന പ്രഖ്യാപനം നടത്തി നഗരൂർ ഗ്രാമപഞ്ചായത്ത്

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഹരിത സ്ഥാപനങ്ങളുടെ പ്രവർത്തന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളിൽ എ പ്ലസ് എ ഗ്രേഡ് കിട്ടിയ സ്ഥാപനങ്ങളുടെ പ്രഖ്യാപനവും സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു.

പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ് ഡി സ്മിത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയലക്ഷ്മി സ്വാഗതവും ഹരിത കേരളം മിഷൻ ആർ പി. പ്രവീൺ പി റിപ്പോർട്ട്‌ അവതരണവും വാർഡ് മെമ്പർമാരായ അനോബ് ആനന്ദ്, സുരേഷ്‌കുമാർ, അനി, ഉഷ, സെക്രെട്ടറി ഷീജ, അസിസ്റ്റന്റ് സെക്രട്ടറി കല എസ് എന്നിവർ ആശംസകളും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനശ്വരി നന്ദിയും അറിയിച്ചു. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ സഹായിക്കുന്ന ഹരിത കേരളം മിഷന്റെ പ്രവർത്തനത്തിൽ പൂർണ പിന്തുണ നൽകാമെന്ന് പങ്കെടുത്ത സ്ഥാപനങ്ങൾ അറിയിച്ചു .

ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ തെന്നിവീണ് ലിസ കോശി; എഴുന്നേറ്റ് വന്ന് വീണ്ടും പോസ് ചെയ്ത് നടി

ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ തെന്നിവീണ് ലിസ കോശി; എഴുന്നേറ്റ് വന്ന് വീണ്ടും പോസ് ചെയ്ത് നടി

ഓസ്‌കര്‍ പുരസ്‌കാര വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്. അതിനിടെ റെഡ് കാര്‍പ്പറ്റിലെ ഒരു വീഴ്ചയുടെ വിഡിയോ ആണ്. നടി ലിസ കോശിയാണ് റെഡ് കാര്‍പ്പറ്റില്‍ വീണത്. ചുവന്ന ഓഫ് ഷോള്‍ഡര്‍ മര്‍ചേസ ഗൗണ്‍ ആണ് ലിസ ധരിച്ചിരുന്നത്. ഹൈ ഹീല്‍സ് ആണ് താരം അണിഞ്ഞിരുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം മുന്നോട്ടു നീങ്ങുന്നതിനിടെ താരം വീണ് പോവുകയായിരുന്നു. രണ്ടു പേരുടെ സഹായത്തോടെയാണ് താരം എഴുന്നേറ്റത്. എന്നാല്‍ വീഴ്ച ലിസ കോശിയെ തളര്‍ത്തിയില്ല. ചിരിയോടെ എഴുന്നേറ്റ് വന്ന താരം വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.