ആറ്റിങ്ങൽ നഗരസഭയുടെ രാമച്ചംവിള സബ് സെൻ്റെർ കുത്തി തുറന്ന് മോഷണം

ആറ്റിങ്ങൽ നഗരസഭയുടെ രാമച്ചംവിള സബ് സെൻ്റെർ കുത്തി തുറന്ന് മോഷണം

ആറ്റിങ്ങൽ: നഗരസഭയുടെ കീഴിൽ രാമച്ചംവിള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നഗരആരോഗ്യ കേന്ദ്രം കഴിഞ്ഞ ദിവസം രാത്രിയോടെ കുത്തിതുറന്ന് മോഷ്ട്ടിക്കാൻ ശ്രമം നടന്നു. കെട്ടിടത്തിൻ്റെ പിൻവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ട്ടാവ് മരുന്നുകൾ സൂക്ഷിച്ചിരുന്ന 2 അലമാരകളും റൂമുകളിലേക്കു പ്രവേശിക്കുന്ന 5 വാതിലുകളും പൂർണ്ണമായി തകർത്തു. മരുന്നും സാനിട്ടൈസർ അടക്കമുള്ള ലായനികളും മുറികളിലും സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. സൈക്കാട്രി വിഭാഗം മെഡിസിനായ സോഡിയം വാൽപൊറൈറ്റ് എന്ന ഗുളികൾ മോഷ്ട്ടിക്കപ്പെട്ടതായി ജീവനക്കാർ അറിയിച്ചു. ഇത് ചുഴലി സംബന്ധമായ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നു കൂടിയാണ്. ഏകദേശം 60000 രൂപയുടെ നാശ നഷ്ട്ടം സംഭവിച്ചതായി കണക്കാക്കുന്നു. സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പോലീസിനോടൊപ്പം സ്ഥലം സന്ദർശിച്ചു. ഇതിനു സമീപത്തുള്ള കാട്ടുമ്പുറം ഇടയാവണത്ത് ക്ഷേത്രത്തിലും ഇക്കഴിഞ്ഞ രാത്രി മോഷണം അരങ്ങേറിയിരുന്നു. കാണിക്ക വഞ്ചി കുത്തിതുറന്ന് പണം കവർന്ന നിലയിലായിരുന്നു. നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇനി പ്രവേശനകവാടം തേടി അലയണ്ട!, കൃത്യമായി വെളുത്ത വൃത്തങ്ങളായി കാണിച്ചുതരും; ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചര്‍

ഇനി പ്രവേശനകവാടം തേടി അലയണ്ട!, കൃത്യമായി വെളുത്ത വൃത്തങ്ങളായി കാണിച്ചുതരും; ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഇന്ന് യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗം ആളുകളും ഗൂഗിള്‍ മാപ്പിനെയാണ് ആശ്രയിക്കുന്നത്. ആരോടും ചോദിക്കാതെ തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വഴി അറിയാന്‍ സാധിക്കും എന്നതാണ് ഗൂഗിള്‍ മാപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിക്കുന്ന നടപടികളും പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ചെയ്ത് വരികയാണ്. ഇക്കൂട്ടത്തില്‍ പുതിയതായി കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്പ്.

നിലവില്‍ കെട്ടിടത്തിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന നാവിഗേഷന്‍ അനുസരിച്ച് യാത്ര ചെയ്ത് എത്തുമ്പോള്‍ പലപ്പോഴും കെട്ടിടത്തിന്റെ മുന്‍വശത്ത് എത്തണമെന്നില്ല. കെട്ടിടം നില്‍ക്കുന്ന സ്ട്രീറ്റില്‍ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍പ്പന ഉടന്‍ ആരംഭിക്കും

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍പ്പന ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം.സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍പ്പന ഉടന്‍ ആരംഭിക്കും. ഇതിനായി കേരള വില്‍പന നികുതി നിയമത്തില്‍ നികുതി നിരക്ക് ശുപാര്‍ശ ചെയ്ത് സംസ്ഥാന ജി.എസ്.ടി കമ്മീഷണര്‍. ശുപാര്‍ശ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിലെത്തിയതിൻ്റെ ഇ ഫയല്‍ രേഖകള്‍ പുറത്ത് വന്നു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ശുപാര്‍ശക്ക് വിസമ്മതിച്ച നികുതി വകുപ്പ് കമ്മിഷണർ അവധിയില്‍ പ്രവേശിച്ചയുടനെ എബ്രഹാം റെന്‍ ഐ.ആര്‍.എസിന് അധിക ചുമതല നല്‍കിയാണ് ഇപ്പോള്‍ നീക്കം ശക്തമാക്കിയത്

ഇനി ആലുവയില്‍ നിന്ന് രാജനഗരി വരെ യാത്ര ചെയ്യാം; തൃപ്പൂണിത്തുറ ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ഇനി ആലുവയില്‍ നിന്ന് രാജനഗരി വരെ യാത്ര ചെയ്യാം; തൃപ്പൂണിത്തുറ ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന റൂട്ടായ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള മെട്രോ പാത നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയില്‍ വച്ച് ഓണ്‍ലൈനായി കൊച്ചി മെട്രോ അടക്കം രാജ്യത്തെ വിവിധ മെട്രോ സര്‍വീസുകള്‍ മോദി ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോയ്‌ക്കൊപ്പം കവി സുഭാഷ് മെട്രോ, മജര്‍ഹത്ത് മെട്രോ, ആഗ്ര മെട്രോ, മീററ്റ്-ആര്‍ആര്‍ടിഎസ് സെക്ഷന്‍, പുനെ മെട്രോ, എസ്പ്ലനേഡ് മെട്രോ- കൊല്‍ക്കത്ത എന്നിവയുടേയും ഫ്‌ലാഗ് ഓഫ് കര്‍മ്മമാണ് മോദി നിര്‍വഹിച്ചത്.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ ടെര്‍മിനല്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരമാണ് മെട്രോയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായത്. 7377കോടിരൂപയാണ് ആകെ ചെലവ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുക്കിയിട്ടുള്ളത്. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുണ്ട്.ഇന്ന് തന്നെ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കും.

രാജ്യത്ത് ഇത് ആദ്യം, എഞ്ചിനീയറിങ് വിസ്മയം; കൊൽക്കത്ത അണ്ടർ വാട്ടർ മെട്രോയുടെ പ്രത്യേകതകൾ

രാജ്യത്ത് ഇത് ആദ്യം, എഞ്ചിനീയറിങ് വിസ്മയം; കൊൽക്കത്ത അണ്ടർ വാട്ടർ മെട്രോയുടെ പ്രത്യേകതകൾ

കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെ ഇന്ന് മെട്രോ സഞ്ചരിക്കുമ്പോൾ ഇന്ത്യയ്ക്ക് അത് അഭിമാന നിമിഷമാണ്. രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ ആണ് പശ്ചിമ ബംഗാളിലെ കൊൽക്കത്തയ്ക്കും ഹൗറയ്ക്കും ഇടയിൽ യാഥാർഥ്യമായിരിക്കുന്നത്.

കൊൽക്കത്ത – ഹൗറ അണ്ട‍ർ വാട്ടർ റെയിൽവേ ലൈൻ നൂറു വ‍ർഷങ്ങൾക്ക് മുൻപാണ് മുൻപോട്ടുവെച്ചത്. കൃത്യമായി പറഞ്ഞാൽ 1921ൽ. ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എൻജിനീയറായ സ‍ർ ഹാ‍ർളി ഡൽറിംപിൾ ആണ് 1921ൽ കൊൽക്കത്തയിലൊരു അണ്ടർ വാട്ടർ റെയിൽവേ പാത എന്ന ആശയം മുൻപോട്ടുവെച്ചത്. വർഷം 100 പിന്നിട്ടെങ്കിലും ഒടുവിൽ അത് യാഥാർഥ്യമായതിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാം.

കിഴക്കൽ കൊൽക്കത്തയിലെ സെക്ട‍ർ വിയും സെൽദ റെയിൽവേ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന കൊൽക്കത്ത മെട്രോയുടെ 9.2 കിലോമീറ്റ‍ർ ദൈർഘ്യമുള്ള ഗ്രീൽ ലൈനിലാണ് അണ്ടർ വാട്ടർ മെട്രോ ടണൽ ഉള്ളത്. ഗ്രീൽ ലൈനിലെ 4.8 കിലോമീറ്റ‍ർ നീളുന്ന ഹൗറ മൈതാൻ മുതൽ എസ്പ്ലനേഡ് വരെയുള്ള സ്ട്രെച്ചിലെ 520 മീറ്റ‍ർ നീളമുള്ള ടണൽ ആണ് ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്നത്. തികച്ചും എഞ്ചിനീയറിങ് വിസ്മയം. നദിക്കടിയിൽ 13 മീറ്റർ ആഴത്തിലാണ് പാത, ഭൂപ്രതലത്തിൽനിന്ന് 37 മീറ്ററും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പദ്ധതി നാടിന് സമർപ്പിക്കും.

അണ്ട‍ർ വാട്ടർ മെട്രോ ടണലിൻ്റെ പ്രത്യേകതകൾ

ഹൂഗ്ലി നദിയുടെ പടിഞ്ഞാറൻ തീരമായ ഹൗറ, കിഴക്കൻ തീരമായ സാൾട്ട് ലേക്ക് സിറ്റി എന്നീ സ്റ്റേഷനുകൾക്ക് ഇടയിലുള്ള പാതയിലാണ് അണ്ടർ വാട്ടർ ടണൽ.
ഹൗറ മൈതാൻ – എസ്പ്ലനേഡ് സ്ട്രെച്ചിലാണ് അണ്ട‍ർ വാട്ടർ മെട്രോ ടണൽ സ്ഥിതിചെയ്യുന്നത്.
ഹൂഗ്ലി നദിക്കടിയിലാണ് ടണൽ നിർമിച്ചിരിക്കുന്നത്.
ഹൗറ – സാൾട്ട് ലേക്ക് സിറ്റി സ്റ്റേഷനുകൾക്കിടയിൽ ആറ് സ്റ്റേഷനുകളാണ് ഉള്ളത്. അതിൽ മൂന്നെണ്ണം ഭൂമിക്കടിയിലാണ്.
പാതയുടെ 10.8 കിലോമീറ്ററാണ് ഭൂമിക്കടിയിലുള്ളത്.
ഇന്ത്യയിൽ ഏറ്റവും ആഴത്തിൽ സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനായി ഹൗറ സ്റ്റേഷൻ മാറും.
45 സെക്കൻഡ് കൊണ്ട് മെട്രോയ്ക്ക് 520 മീറ്റർ നീളുമുള്ള അണ്ടർ വാട്ടർ ടണൽ പിന്നിടാം.
കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് ആണ് നി‍ർവഹണ ഏജൻസി.
പാത ഗതാഗതയോഗ്യമാകുന്നതോടെ കൊൽക്കത്ത നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറയുമെന്ന് പ്രതീക്ഷ