മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. സംസ്‌കാരം ശിവജി പാര്‍ക്കില്‍ വെള്ളിയാഴ്ച വൈകുന്നേരം നടക്കും. മനോഹര്‍ ജോഷിയുടെ പുത്രന്‍ ഉന്മേഷാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ആര്‍എസ്എസിലൂടെയാണ് മനോഹര്‍ ജോഷി പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം ശിവസേനയില്‍ അംഗത്വമെടുത്തു. 1980കളില്‍, ജോഷി ശിവസേനയ്ക്കുള്ളിലെ ഒരു പ്രധാന നേതാവായി ഉയര്‍ന്നുവന്നു, അദ്ദേഹത്തിന്റെ സംഘടനാ വൈദഗ്ധ്യവും പൊതുജന്ങള്‍ക്കിടയിലുണ്ടായിരുന്ന സ്വീകാര്യതയും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് വലിയ ഗുണം ചെയ്തു.

നിയന്ത്രണം നഷ്ടമായ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

നിയന്ത്രണം നഷ്ടമായ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

തിരുവനന്തപുരം പള്ളിപുറത്ത് നിയന്ത്രണം നഷ്ടമായ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. ആംബുലന്സിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പുറത്ത് ദേശീയപാത 66 ൻറെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്സിനാണ് ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടമായത്. പിന്നാലെ എതിരെ വന്ന സ്കൂട്ടറിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു.

ആംബുലസ് ഇടിച്ചു തെറിപ്പിച്ച സ്കൂട്ടർ യാത്രികൻ സമീപത്തെ ഓടയിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റയാളെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മുരുക്കുംപുഴ സ്വദേശി പ്രസന്നകുമാറിനാണ് പരിക്കേറ്റത്. ആംബുലൻസിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി; 42കാരൻ പിടിയിൽ

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി; 42കാരൻ പിടിയിൽ

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി പരാതി. ചിറ്റാറിലാണ് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായത്. മീൻകുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാർത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായായ ബിനു.

വിദ്യാർത്ഥിനി സ്കൂളിൽ കൗൺസിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5750 രൂപ നല്‍കണം. ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. ആറുദിവസത്തിനിടെ 560 രൂപയുടെ മുന്നേറ്റത്തിന് ശേഷം ഇന്നലെയാണ് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ഉണ്ടായത്. ഇന്നലെ 80 രൂപയാണ് കുറഞ്ഞത്.

റെക്കോഡുകള്‍ ഭേദിച്ച് റിലയന്‍സ്; ഓഹരി വില 3000ലേക്ക്

റെക്കോഡുകള്‍ ഭേദിച്ച് റിലയന്‍സ്; ഓഹരി വില 3000ലേക്ക്

മുംബൈ: വ്യാപാരത്തിനിടെ റെക്കോഡ് ഉയരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഹരി വിപണിയില്‍ റിലയന്‍സിന്റെ ഓഹരി വില 3000ലേക്ക് അടുക്കുകയാണ്. വ്യാപാരത്തിനിടെ 2989 രൂപയായി ഉയര്‍ന്നാണ് റിലയന്‍സ് പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.5 ശതമാനത്തിന്റെ വര്‍ധനയാണ് റിലയന്‍സ് ഓഹരിയിലുണ്ടായത്.

ഓഹരി വില ഉയര്‍ന്നതോടെ, റിലയന്‍സിന്റെ വിപണി മൂല്യവും ഉയര്‍ന്നു. നിലവില്‍ 20 ലക്ഷം കോടി രൂപ കടന്നിരിക്കുകയാണ് റിലയന്‍സിന്റെ വിപണി മൂല്യം.ടിസിഎസും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് തൊട്ടുതാഴെ. യഥാക്രമം 14.78 ലക്ഷം കോടി, 10.78 ലക്ഷം കോടി എന്നിങ്ങനെയാണ് ടിസിഎസിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും വിപണി മൂല്യം.

വ്യാപാരത്തിനിടെ റിലയന്‍സിന്റെ കീഴില്‍ വരുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും നേട്ടം ഉണ്ടാക്കി. വിപണി മൂല്യം രണ്ടുലക്ഷം കോടി രൂപ കടന്നിരിക്കുകയാണ്. ഓഹരി വിലയില്‍ ഈ വര്‍ഷം മാത്രം 35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വ്യാപാരത്തിനിടെ കഴിഞ്ഞ ദിവസത്തേക്കാള്‍ എട്ടുശതമാനത്തിന്റെ വര്‍ധനയോടെ 326 രൂപയിലേക്കാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില കുതിച്ചത്.