by liji HP News | Jul 21, 2023 | Latest News
ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്‌കാരത്തിനർഹനായി അനിൽ ആറ്റിങ്ങൽ. കലാ സാംസ്‌കാരിക രംഗത്തെ മികവിനാണ് ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്‌കാരത്തിന് അർഹനായത്. 1977ഇൽ സ്കൂൾ നാടകങ്ങളിലൂടെ തുടക്കംകുറിച്ചു. വിവിധ നാടകങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും നൂറിൽപരം മത്സരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു.
1986 മുതൽ പ്രൊഫഷണൽ നാടക രംഗത്ത് ചുവടുറപ്പിച്ചു. സുപ്രസിദ്ധ സിനിമാതാരങ്ങളായ ജി കെ പിള്ള, വെട്ടൂർ പുരുഷൻ എന്നിവരോടൊപ്പം വെൺകുളം തീയേറ്ററിന് നാടകത്തിലൂടെ ആയിരുന്നു തുടക്കം. ഇപ്പോൾ സൂര്യ ടിവിയിലെ ഭാവന എന്ന സീരിയലിൽ അഭിനയിക്കുന്ന തോടൊപ്പം ‘മത്തായിയുടെ മരണം’, ‘പ്രതീക്ഷ’ എന്നീ നാടകത്തിലൂടെ പ്രധാന തട്ടകമായ നാടക രംഗത്തും സജീവമായി തുടരുന്നു.അനിത ഭാര്യയും അനുശ്രീ, അനുപ്രിയ എന്നിവർ മക്കളുമാണ്.


by liji HP News | Jul 21, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതി ആത്മഹത്യ ശ്രമം നടത്തി സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം സ്വദേശി സജീറാണ് രക്ഷപെടാൻ ശ്രമിച്ചത്. ശുചിമുറിയിലേക്ക് കൊണ്ട് പോകും വഴി കത്തി എടുത്തു സ്വയം കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സി.പി.ഒ അനന്ദകൃഷ്ണനെയും കുത്തിപരുക്കേൽപ്പിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റു പൊലീസുകാരാണ് സജീറിനെ കീഴ്‌പ്പെടുത്തിയത്. സജീറിനെയും പരുക്കേറ്റ പൊലീസുകാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by liji HP News | Jul 21, 2023 | Latest News, കേരളം
കോഴിക്കോട്: വടകരയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വടകരയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് തെരുവ് നായയുടെ അക്രമണം ഉണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടികൾക്ക് കടിയേറ്റത്.
സ്കൂൾ ജീവനക്കാരൻ, പ്രദേശവാസിയായ വയോധിക, കാർപെൻ്റർ തൊഴിലാളി, അക്ഷയ ജീവനക്കാരി, റെയിൽവെ ജീവനക്കാരൻ എന്നിവരേയും നായ ആക്രമിച്ചു. പരിക്കേറ്റവർ വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഏഴ് പേർക്കും കാലിനാണ് കടിയേറ്റത്.
by liji HP News | Jul 21, 2023 | Latest News, സിനിമ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് നടി വിന്‍സി അലോഷ്യസ്. രേഖ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ സിനിമ കേരളം മുഴുവന്‍ അറിഞ്ഞതില്‍ സന്തോഷമെന്നും വിന്‍സി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.
സംവിധായകന്‍ ലാല്‍ ജോസിനോട് ഒരുപാട് നന്ദി പറയുന്നു. റിയാലിറ്റി ഷോയിലൂടെ ലാല്‍ജോസ് പിടിച്ചുകയറ്റിയത് കൊണ്ടാണ് ഇവിടെ എത്തിയത്. ഈ അവാര്‍ഡ് ആഗ്രഹിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.
by liji HP News | Jul 21, 2023 | Latest News, സിനിമ
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.
മികച്ച ചലച്ചിത്ര ഗന്ഥം- സിനിമയുടെ ഭാവനാദേശങ്ങൾ, സി.എസ് വെങ്കിടേശ്വരൻ
മികച്ച ചലച്ചിത്ര ലേഖനം- പുനസ്ഥാപനം എന്ന നവേദ്രജാലം- സാബു പ്രവസാദ്
പ്രത്യേക ജൂറി പരാമർശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)
മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90 കിഡ്സ്
മികച്ച നവാഗത സംവിധായകൻ- ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
മികച്ച ജനപ്രീതിയുള്ള ചിത്രം- ന്നാ താൻ കേസ് കൊട്
മികച്ച നൃത്തസംവിധാനം- ശോഭിപോൾ രാജ് (തല്ലുമാല)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്- പൗളി വിൽസൺ (സൗദി വെള്ളയ്ക്ക)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)- ഷോബി തിലകൻ (പത്തൊൻപതാം നൂറ്റാണ്ട്)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭീഷ്മ പർവ്വം)
ട്രാൻസ്ജെൻഡർ/ വനിതാ വിഭാഗത്തെ പ്രത്യേക അവാർഡ്: ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)
മികച്ച സിങ് സൗണ്ട്- വൈശാഖ് പിവി (അറിയിപ്പ്)
മികച്ച കലാസംവിധാനം- ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)
മികച്ച പ്രോസസിങ് ലാബ് കളറിസ്റ്റ്: ആഫ്റ്റർ സ്റ്റുഡിയോസ് (ഇലവീഴാ പൂഞ്ചിറ), ആർ. രംഗരാജൻ (വഴക്ക്) .
മികച്ച ശബ്ദരൂപകൽപന: അജയൻ അടാർട് (ഇലവീഴാ പൂഞ്ചിറ)
മികച്ച ഗായിക- മൃദുലാ വാര്യർ (പത്തൊൻപതാം നൂറ്റാണ്ട്)
മികച്ച ഗായകൻ- കപിൽ കബിലൻ (പല്ലൊട്ടി 90 കിഡ്സ്)
മികച്ച ഗാനരചയിതാവ്- റഫീക്ക് അഹമ്മദ് (വിഡ്ഢികളുടെ മാഷ്)
മികച്ച തിരക്കഥ (അഡാപ്റ്റേഷൻ)- രാജേഷ് പിന്നാടൻ (ഒരു തെക്കൻ തല്ലുകേസ്)
മികച്ച തിരക്കഥകൃത്ത്- രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
മികച്ച ബാലതാരം :തൻമയ സോൺ എ ( വഴക്ക്)
മികച്ച ആൺ ബാലതാരം:മാസ്റ്റർ ഡാവിൻജി
മികച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ, ചന്ദ്രു ശെൽവരാജ്
പ്രത്യേക ജൂറി പുരസ്കാരം അഭിനയം- കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ ലെ ലോപസ് (അപ്പൻ)
മികച്ച സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)
മികച്ച നടി- വിൻസി അലോഷ്യസ് (രേഖ)
മികച്ച നടൻ- മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)
മികച്ച സംവിധായകൻ- മഹേഷ് നാരായണൻ (നൻപകൽ നേരത്ത് മയക്കം)
Recent Comments