by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്: കിഴുവിലം, പറയത്തുകോണം, മാമംനടയ്ക്ക് സമീപം മേലെ കൊച്ചുവിള വീട്ടിൽ ശശിധരൻ മകൻ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീകാന്ത് (35) നെ യാണ്. ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ യുവതിയുമായി പരിചയത്തിൽ ആവുകയും അവരുടെ ഫോട്ടോകൾ എടുത്ത ശേഷം ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞു ഭീഷണി പെടുത്തി യുതിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ യുവതിയിൽ നിന്ന് പലപ്പോഴായി ഭീഷണി പെടുത്തി 20 പവൻ സ്വർണ്ണാഭരണങ്ങൾ പണയം വയ്ക്കുയും ചെയ്തു. പിന്നീട് വീട്ടമ്മ തന്നെ ഈ പണയ സ്വർണ്ണങ്ങൾ തിരികെ എടുത്തെങ്കിലും പ്രതി വീണ്ടും ഇന്റർ നെറ്റ് വഴി യുവ തിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തുകയും യുവതിയുടെ ഭർത്താവിന് യുവതിയുടെ നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തു.തിരുവനന്തപുരം റൂറൽ എസ് പി ശില്പ ട് IPS ന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയ കേസിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി T. ജയകുമാറിന്റെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് SHO ജി. ബി. മുകേഷ്, SI അനൂപ് M. L, SI മനോഹർ, CPO മാരായ ബിനു,അഹമ്മദ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു
by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിലെ പ്രമുഖ പരസ്യ കമ്പനിയിലേയ്ക്ക് പരിചയ സമ്പന്നരായ ഗ്രാഫിക് ഡിസൈനേഴ്സിനെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മുൻഗണന. കൂടാതെ ഡിസൈനിങ്ങിൽ സൗജന്യ പരിശീലനത്തിന് ശേഷം ജോലിയ്ക്ക് താല്പര്യമുള്ളവരും ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ താഴെ കൊടുത്തിരിയ്ക്കുന്നു.
9995123200, 9072620002, 9946788775
by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ ചൂട്ടയിൽ അയ്യപ്പൻ കാവ് നഗർ ലക്ഷ്മി കൃപയിൽ ആർ.നാരായണ കുറുപ്പിൻറെ ഭാര്യ രാജ മണി (70) കഴിഞ്ഞ 16 നു മരിച്ചിരുന്നു. രാജാമണിയ്ക്ക് ഒരു വളർത്ത് നായ ഉണ്ടായിരുന്നു. പേര് കുട്ടൻ. വളരെ കുഞ്ഞിലെ കൊണ്ടുവന്നതാണ്.
പാൽക്കുപ്പിയിൽ പാൽ കുടിയ്ക്കുന്ന കാലം മുതൽ മരണം വരെ രാജമ്മ അവരുടെ കൈ കൊണ്ടാണ് കുട്ടന് ആഹാരം നൽകിയിരുന്നത്. കുട്ടനും അതായിരുന്നു ഇഷ്ടം.
രാജമ്മയുടെ സംരക്ഷണത്തിൽ കുട്ടൻ മിടുക്കനായി വളർന്നു. ഒപ്പം അവർ തമ്മിലുള്ള ആത്മബന്ധവും. രാജമ്മമരിച്ച ദിവസം മുതലാണ് കുട്ടന് അവരോടുള്ള സ്നേഹം നാട്ടുകാർക്കും ബോദ്ധ്യപ്പെട്ടത്. പൊതു ഭർശനത്തിന് വച്ച വളർത്തമ്മയുടെ മൃതദേഹത്തിനരുകിൽ നിന്നും വിട്ട് മാറാതായി കുട്ടൻ.
മൃതദേഹത്തിനരികെ കിടന്ന കുട്ടനെ രാജമ്മയുടെ ബന്ധുക്കൾ വിരട്ടി ഓടിക്കാൻ നടത്തിത്തിയ ശ്രമങ്ങൾ എല്ലാം വിഫലമായി. മൃതദേഹം അന്ത്യകർമ്മങ്ങൾക്കായി എടുത്തപ്പോൾ അവിടേയും എത്തി ചിതയ്ക്കരുകിൽ കിടപ്പായി. സംസ്കാരം കഴിഞ്ഞ് നാട്ടുകാരും ബന്ധുക്കളും മടങ്ങിയിട്ടും കുട്ടൻ വീട്ടിലേയ്ക്ക് മടങ്ങിയില്ല. ചിതയ്ക്കരുകിൽ തന്നെ കിടന്നു. രാജാമണി ആശുപത്രിയിൽ കിടന്നപ്പോൾ നിരന്തരം കുട്ടനെ അന്വേഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഒടുവിൽ ഡോക്ടർ തന്നെ കുട്ടനെ കൊണ്ട് വന്ന് കാണിക്കാൻ പറയുകയും അവർ അത് ചെയ്യുകയും ചെയ്തിരുന്നു.
by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തമാകുന്നു. മറ്റന്നാൾ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്.
ഒന്നാം തീയതി ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് മുതൽ മെയ് 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശാപ മോക്ഷം ലഭിക്കാത്തത് മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മന്ദിരത്തിന്. സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് യാത്രക്കിടയിൽ ഒരു ഇടവേളയും അല്പം വിശ്രമവും ലഭിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച മന്ദിരം ഉദ്ഘാടനം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിട്ടും അടച്ചിട്ടിരിക്കുന്നു. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന സംസ്ഥാന പാതയിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ കുറവൻകുഴിയിലാണ് ഈ മന്ദിരം അടഞ്ഞു കിടക്കുന്നത്. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ചതാണ് ഈ വഴിയിട മന്ദിരം
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തറക്കല്ലിട്ട് 2023 ഫെബ്രുവരി16 ന് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്‌തെങ്കിലും ഇനിയും ആർക്കും ഉപയോഗപ്പെട്ടിട്ടില്ല. നിർമ്മാണം കഴിഞ്ഞ് 6 മാസമായിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല.
Recent Comments