by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശാസ്താംകോട്ട: കണ്ണൂരിൽ നിന്നും ഭാര്യയ്ക്കും മകനുമൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ച യുവാവിന് ട്രെയിനിൽ നിന്നും വീണ് ദാരുണമരണം. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര വീട്ടിൽ കൃഷ്ണന്റെയും അമ്പിളിയുടെയും മകൻ ആനന്ദ് കൃഷ്ണ(35)നാണ് മരിച്ചത്. യാത്രയ്ക്കിടെ ആനന്ദ് ട്രെയിനിൽനിന്ന് പല്ല് തേക്കുന്നതിനിടെ പിടിവിട്ട് ട്രാക്കിലേയ്ക്ക് വീണാണ് മരിച്ചത്.
മലബാർ എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം. ഭാര്യ അഞ്ജനയ്ക്കും മകൻ ആത്മദേവിനുമൊപ്പം തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു. ബുധനാഴ്ച രാവിലെ 7.30-ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു കിഴക്ക് തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് ആനന്ദ് വീണത്. പിന്നീട് ഇക്കാര്യം അഞ്ജനയെ മറ്റു യാത്രക്കാർ വൈകിയാണ് ധരിപ്പിച്ചത്.
അവർ കൊല്ലത്തിറങ്ങി ബന്ധുക്കളെ വിളിച്ചറിയിച്ചു. ബന്ധുക്കൾ ഉച്ചയോടെ ശാസ്താംകോട്ടയിലെത്തി നടപടികൾ പൂർത്തിയാക്കി രാത്രിയോടെമൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ട്രാക്കിൽ നിന്നും മൃതദേഹം ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തിയാണ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. പല്ല് തേക്കുന്നതിനായി വാഷ്ബെയ്സിന് അടുത്തേക്കു പോയ ആനന്ദ് ട്രെയിൻ ഉലഞ്ഞപ്പോൾ പിടിവിട്ട് പുറത്തേക്കു തെറിച്ചു വീഴുകയുമായിരുന്നെന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രശസ്ത നാടകനടനും സംവിധായകനുമായ കൊല്ലം കബീർദാസ്(ദൃശ്യകല) നിര്യാതനായി.
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: നടന്‍ ഷെയ്ൻ നിഗത്തിന്റെ സിനിമ വിലക്കിന് കാരണമായ കത്തിൻ്റെ പകർപ്പ് പുറത്ത്. സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന് നിർമ്മാതാവ് സോഫിയ പോളിന് ഷെയ്ൻ അയച്ച കത്തിൽ പറയുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഈ കത്തും സിനിമ സെറ്റിലെ പെരുമാറ്റവുമാണ് ഷെയ്ൻ നിഗത്തിനെതിരായ പരാതിയിലേക്ക് എത്തിയത്.
ഇതിനിടെ, സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. ഇത്തവണത്തെ വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകൾ സംബന്ധിച്ചും അഭിനേതാക്കൾ കരാർ ഒപ്പിടാൻ നിർമ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിൽ നേരത്തെ ധാരണയായിരുന്നു.
എന്നാൽ താൻ അമ്മയിൽ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞ് മാറിയിരുന്നത്. വിലക്ക് നേരിടുന്ന മറ്റൊരു താരമായ ഷെയ്ൻനിഗം നിലവിൽ അമ്മ അംഗമാണ്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ തീരുമാനമെടുക്കുക.
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ ഗിരീഷ് കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ കോടതി കണ്ടെത്തി. ഏഴ് വർഷം തടവും ഒന്നരലക്ഷം രൂപ പിഴയുമാണ് പിഴ. കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്. മണക്കാട് കുര്യാത്തിയില്‍ തന്റെ വീടിനോട് ചേര്‍ന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചായിരുന്നു പീഡനം. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരേയുള്ള കാലയളവില്‍ കുട്ടിയെ കൗണ്‍സിലിങ്ങിനായി എത്തിച്ചപ്പോഴായിരുന്നു പീഡനം. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ വഷളായി.
പീഡനം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ജനുവരിയില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി പീഡനവിവരം ഇവരോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയായിരുന്നു. മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍, പോക്‌സോ കേസ് പ്രകാരം ഒരു വര്‍ഷം മുമ്പ് പ്രതിയെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പ്രതി. നിലവില്‍ പ്രതി ജാമ്യത്തിലാണ്.
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജനത പാർട്ടിയുടെ പ്രമുഖ നേതാവായിരുന്ന ഇ എം ഷംസുദ്ദീൻ (85) അന്തരിച്ചു. ഖബറടക്കം ഇന്ന് മൂന്ന് മണിക്ക് ഇടവയിൽ. ജനതാ പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് ആയിരുന്നു. വർക്കലയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട് .
Recent Comments