സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചിരുന്നു. ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,240 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ കുറഞ്ഞു. ശനിയാഴ്ച 50 രൂപ ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3845 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.

അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം ഉൾപ്പടെ സൗജന്യ ‌പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം ഉൾപ്പടെ സൗജന്യ ‌പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും മൂലം അനാഥരായ വിദ്യാർഥികൾക്ക് പഠനസഹായം ഒരുക്കുന്നു. കൊവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതി മമ്മൂട്ടി തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പ്രഖ്യാപിച്ചത്. ‘വിദ്യാമൃതം – 2’ എന്ന പദ്ധതിയിലൂടെയാണ് പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എന്‍ജിനീയറിങ്ങ്, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊമേഴ്‌സ്, ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിൽ തുടർ പഠനസൗകര്യമൊരുക്കുന്നത്. ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും.

എൻജിനീയറിങ്ങിന്റെ വിവിധ ശാഖകൾ, വിവിധ പോളിടെക്നിക് കോഴ്‌സുകൾ, വിവിധ ആർട്സ്, കൊമേഴ്‌സ്, ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, ഫാർമസിയിലെ ബിരുദ – ബിരുദാനന്ദര വിഷയങ്ങൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആവിഷ്കരിക്കും. കൊവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

കെഎസ്ആര്‍ടിസി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഒരു വിഭാഗം ജീവനക്കാര്‍

കെഎസ്ആര്‍ടിസി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഒരു വിഭാഗം ജീവനക്കാര്‍

കൊച്ചി; കെ എസ് ആർ ടി സി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒരു വിഭാഗം ജീവനക്കാരാണ് ഹർജി നൽകിയത്. ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്നില്ല. വിവിധ തരത്തിൽ നിരവധിപ്പേർക്ക് കെ എസ് ആർ ടിസി കൺസഷൻ നൽകുന്നുണ്ടെങ്കിലും സർക്കാരിൽ നിന്ന് വേണ്ട പിന്തുണ കിട്ടുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ശമ്പളവും പി എഫും ഉൾപ്പെടെയുളള ആനൂകൂല്യങ്ങളും കിട്ടാൻ സർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഹർജി പിന്നീട് പരിഗണിക്കും.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കായിക പ്രതിഭകളെയും അനുമോദിച്ചു

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കായിക പ്രതിഭകളെയും അനുമോദിച്ചു

പെരുമാതുറ : വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കായിക പ്രതിഭകളെയും പെരുമാതുറ കൂട്ടായ്മ അനുമോദിച്ചു. എം.ബി.ബി.എസ്, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ 19 വിദ്യാർത്ഥികളെയും ഹൈദരാബാദിൽ നടന്ന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ കേരളത്തിനായി മത്സരിച്ച് നാടിൻ്റെ അഭിമാനമായി മാറിയ സഹീദ്, സഹദ്, അഖിൽ എന്നീ കായിക പ്രതിഭകളെയുമാണ് ചടങ്ങിൽ അനുമോദിച്ചത്.

പെരുമാതുറ കൂട്ടായ്മ പ്രസിഡൻറ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.മുരളി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡെപ്യൂട്ടി കോർഡിനേറ്റർ ബി അലി സാബ്രിൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം അബ്ദുൽ വാഹിദ്, ശ്യാമളകുമാരി ടീച്ചർ, എ.ആർ നൗഷാദ്, ഗാന്ധിയൻ ഉമ്മർ, എ.എം സക്കീർ, നജീബ്, ഉസ്മാൻ മൗലവി ജി.സി.സി പെരുമാതുറ കൂട്ടായ്മ ജനറൽ കൺവീനർ അമീൻ കിഴക്കതിൽ, പെരുമാതുറ കൂട്ടായ്മ സെക്രട്ടറി നസീർ തുടങ്ങിയവർ പങ്കെടുത്തു.

ആറ്റിങ്ങൽ യൂത്ത് കെയറിൻറെ കൈത്താങ്ങ്

ആറ്റിങ്ങൽ യൂത്ത് കെയറിൻറെ കൈത്താങ്ങ്

ആറ്റിങ്ങൽ: കാരുണ്യ പ്രവർത്തങ്ങൾക്കു ആറ്റിങ്ങലിൽ പുതിയ മുഖവുമായി ആറ്റിങ്ങൽ രാജീവ് യൂത്ത് സെന്ററിന്റെ കീഴിൽ ആറ്റിങ്ങൽ യൂത്ത്‌ കെയർ. അവനവഞ്ചേരി താച്ചൂർകുന്നു ആറാം  വാർഡിൽ മേലതിൽ വീട്ടിൽ നിർദ്ധനയും വർഷങ്ങളായി കിടപ്പു രോഗിയുമായ രുഗ്മിണിയ്ക്ക്  മരുന്നുകളും, വസ്ത്രങ്ങളും, ഭക്ഷണസാധങ്ങളും എത്തിച്ചു നൽകികൊണ്ടു ആറ്റിങ്ങൽ മണ്ഡലത്തിലെ കാരുണ്യ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു. മൂന്ന് മാസത്തെ മരുന്നുകളാണ് രുഗ്മിണിയ്ക്ക് നൽകിയത്. മരുന്നുകൾ  മൂന്ന് മാസം കഴിയുമ്പോൾ  വീണ്ടും എത്തിച്ചു നൽകുന്നു എന്നാണ് ആറ്റിങ്ങൽ യൂത്ത് കെയറിന്റെ പ്രത്യേകത. ആറ്റിങ്ങൽ നഗരസഭ പരിധിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ ആണ് ആറ്റിങ്ങൽ യൂത്ത് കെയറിനു നേതൃത്വം കൊടുക്കുന്നത്. ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്റും കൗൺസിലറുമായ കെ. ജെ. രവികുമാർ, യൂത്ത് കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റും മുൻ കൗൺസിലറുമായ ആർ. എസ്. പ്രശാന്ത്, യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം ജനറൽ സെക്രട്ടറി സതീഷ്കൊല്ലമ്പുഴ, അഭിരാജ്, അഭിജിത്ത്, ജിഷ്ണു മോഹൻ, ശ്രീകുമാർ, സുകേഷ്, നിതിൻ, കൃഷ്ണവ്, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.