by liji HP News | Jul 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പ്രൈവറ്റ്ബസ് ഡ്രൈവറായിരുന്ന അവനവഞ്ചേരി സ്വദേശി 26 വയസ്സുള്ള ഉണ്ണിക്കുട്ടൻ്റെ (അരവിന്ദ് ) ചികിത്സക്കായി ആറ്റിങ്ങൽ ബസ് സ്റ്റാൻ്റിലെ 20 ബസുകൾ ഇന്ന് കാരുണ്യ യാത്ര നടത്തി.ബസ് ഉടമകളും ജീവനക്കാരും ചേർന്നാണ് ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കമിട്ടത്.ജൂൺ 26 ന് തൻ്റെ ജോലിയും കഴിഞ്ഞ് രാത്രി വീട്ടിലോട്ട് ബൈക്കിൽ മടങ്ങവെയാണ് കിഴക്കെ നാലുമുക്കിൽ വച്ച് എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോകുകയും ചെയ്തു.ഉണ്ണിക്കുട്ടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ഇപ്പോഴും ചികത്സയിലാണ്. ഇടതുകാൽ മുറിക്കണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം കേട്ട സുഹൃത്തുക്കൾ എസ്.പി ഫോർട്ട് ആശുപത്രിയിലെ ഡോക്ടർമാരെ സമീപിച്ചപ്പോൾ കാലിൻ്റെ ചികിത്സക്കായി 15 ലക്ഷം രൂപയോളമാകുമെന്നറിയിച്ചു. പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു ) അംഗമായ ഉണ്ണിക്കുട്ടനെ സഹായിക്കുവാൻ യൂണിയൻ്റെ നേതൃത്വത്തിൽ സന്മസുള്ളവരുടെ സഹായം തേടുന്നതിൻ്റെ ഭാഗമായിട്ടാണ് ബസുകളുടെ കാരുണ്യ യാത്ര. ഇന്നത്തെ കളക്ഷൻ മുഴുവൻ ചികിത്സക്കായി നൽകും. നിർദ്ധന കുടുംബത്തിൽപ്പെട്ട ഉണ്ണികുട്ടൻ്റെ പിതാവും ഒരു മാസമായി മറ്റൊരു വാഹനം തട്ടി ചികിത്സയിലാണ്. ബസ് ഉടമകൾ ഉൾപ്പെടെ
സന്മനസ് ഉള്ള മുഴുവൻ പേരും ഉണ്ണികുട്ടനെ സഹായിക്കണമെന്ന് കാരുണ്യ യാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട്സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമു. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ ജില്ലാ സെക്രട്ടറി അജിത്ത് ലാൽ, എസ്.ജോയി, അജി പള്ളിയറ, എസ്.വിവേക്, രാജീവ് ആറ്റിങ്ങൽ, ബിജു.വി.തുടങ്ങിയവർ പങ്കെടുത്തു.

by liji HP News | Jul 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ലഹരി വിമുക്ത പദ്ധതിയായ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് റേഞ്ച് ഓഫീസും ആറ്റിങ്ങൽ വിദ്യാദിരാജ സ്കൂളും സംയുകതമായി ചേർന്ന് നാളെ (26-07-22) രാവിലെ 7.30 നു വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ വിദ്യാദിരാജ വോളിബാൾ ഗ്രൗണ്ടിൽ വച്ചാണ് ടൂർണമെന്റ് നടക്കുക. ആറ്റിങ്ങൽ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എൽ ഷിബു പരിപാടി ഉൽഘാടനം ചെയ്യും. ആറ്റിങ്ങൽ പോലീസ്, എക്സ്സൈസ് ചിറയിൻകീഴ്, വർക്കല ഫയർ ഫോഴ്സ്,
ആറ്റിങ്ങൽ വിദ്യാദിരാജ സ്കൂൾ എന്നീ 4 ടീമുകൾ ആണ് മത്സരിക്കുന്നത്.

by liji HP News | Jul 25, 2022 | മരണം
പെരുമാതുറ: പെരുമാതുറ മാടൻവിള പാലത്തിന് സമീപം ഫാ ഹൗസിൽ നസീർ (68) അന്തരിച്ചു.
ഭാര്യ : നസ്രിൻ നസീർ
മക്കൾ : ഫാത്ബി നസീർ, ഫാദിൽ നസീർ
മരുമകൻ : ഫിറോസ്
by liji HP News | Jul 25, 2022 | Uncategorized
പാലക്കാട്: മങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ പാമ്പ് കയറി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റിയെങ്കിലും വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ല. ക്ലാസിനുള്ളില്‍ കയറിയ വിദ്യാർഥിനി പാമ്പിനെ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റി. കാല്‍ കുടഞ്ഞതോടെ പാമ്പ് അലമാരയുടെ ഉള്ളില്‍ കയറിയെന്നും വിദ്യാര്‍ഥിനി പറഞ്ഞു. ടൈല്‍ ഇട്ട ക്ലാസ് മുറിയില്‍ പാമ്പ് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും കുട്ടിയെ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അധ്യാപിക പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം. ഈ സമയം അധ്യാപകര്‍ ക്ലാസില്‍ എത്തിയിരുന്നില്ല. കുട്ടികള്‍ ബഹളം വെക്കുകയും അധികൃതര്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് അലമാരയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് കടിച്ചോ എന്ന സംശയത്തേത്തുടര്‍ന്നാണ് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
by liji HP News | Jul 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.
JUST IN
Recent Comments