ദേശീയ സാമൂഹിക സാമ്പത്തിക സർവേ; വിവരശേഖരണത്തിന് ജില്ലയിൽ തുടക്കമായി

ദേശീയ സാമൂഹിക സാമ്പത്തിക സർവേ; വിവരശേഖരണത്തിന് ജില്ലയിൽ തുടക്കമായി

തിരുവനന്തപുരം: ദേശീയ സാമൂഹിക സാമ്പത്തിക സർവേ 79-ആം റൗണ്ട്
വിവരശേഖരണത്തിന്റെ ജില്ലാതല ഉൽഘാടനം കാട്ടാക്കട നിയോജക
മണ്ഡലം എംഎൽഎ ഐ. ബി. സതീഷ് നിർവഹിച്ചു.

മാറനല്ലൂർ ഗ്രാമപഞ്ചായത്ത് കരിങ്ങൽ വാർഡിൽ ചന്ദ്രബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്എ.സുരേഷ് കുമാർ, കരിങ്ങൽ വാർഡ് മെമ്പർ ശോഭന തങ്കച്ചി , നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്കർ, നേമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാന്ത പ്രഭാകരൻ, മാറനല്ലൂർ ആയുർദവേ മെഡിക്കൽ ഓഫീസർ ഡോ. ഷൈൻ, സാമ്പത്തിക സ്ഥിതിവിവര കണക്ക് തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ ബി, അരുവിക്കര വാർഡ് മെമ്പർ ഷിബു തുടങ്ങിയവരും സാമ്പത്തിക കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥരും, കുടംബശ്രീ അംഗങ്ങളം ചടങ്ങിൽ പങ്കെടുത്തു .

ഇടറോഡുകളിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം; യുവാവ് പൊലീസ് പിടിയിൽ

ഇടറോഡുകളിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം; യുവാവ് പൊലീസ് പിടിയിൽ

കൊച്ചി: ബൈക്കിലെത്തി പെൺകുട്ടികളെ കടന്നു പിടിച്ച യുവാവ് പൊലീസ് പിടിയിൽ. മാറാടി സ്വദേശി നസീബാണ് തലയോലപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെയായിരുന്നു പ്രതിയുടെ സ്ഥിരം അക്രമം. കഴിഞ്ഞ 16 നാണ് വടയാർ മുട്ടുങ്കൽ റോഡിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി പ്രതി നസീബ് കടന്നുപിടിച്ചത്. അടുത്തെത്തി തടഞ്ഞ് നിർത്തിയായിരുന്നു അതിക്രമം.

പെൺകുട്ടികൾ കുതറി മാറി ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. മൂവാറ്റുപുഴയിലെ ചെരുപ്പുകടയിൽ ജീവനക്കാരനാണ് നസീബ്. വ്യാപാര സ്ഥാപനങ്ങളിൽ ചെരുപ്പിന്റെ ഓർഡറെടുത്ത് സാധനങ്ങൾ എത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് ഇയാൾ ഇടറോഡുകളിൽ വച്ച് പെൺകുട്ടികളെ ആക്രമിച്ചിരുന്നത്. കടുത്തുരുത്തി വൈക്കം മേഖലകളിൽ ഇയാൾ നിരവധി കുട്ടികളെ ശല്യം ചെയ്തിരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.

പരാതിയെ തുടർന്ന് തലയോലപ്പറമ്പ് എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മുങ്ങി നടന്നിരുന്ന ഇയാളെ മൂവാറ്റുപുഴയിൽനിന്ന് പിടികൂടിയത്. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ നസീബിനെ റിമാൻഡ് ചെയ്തു.

ആണും പെണ്ണും ഒരുമിച്ചിരുന്നതിന് മർദിച്ചെന്ന പരാതി; ഒരാള്‍ കസ്റ്റഡിയിൽ

ആണും പെണ്ണും ഒരുമിച്ചിരുന്നതിന് മർദിച്ചെന്ന പരാതി; ഒരാള്‍ കസ്റ്റഡിയിൽ

പാലക്കാട്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് മര്‍ദിച്ചെന്ന പരാതിയിൽ ഒരാള്‍ കസ്റ്റഡിയിൽ. കരിമ്പ സ്വദേശി സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കുനേരെയായിരുന്നു ആക്രമണം. പരുക്കേറ്റ വിദ്യാർഥികൾ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വിദ്യാർഥികൾ കല്ലടിക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം. ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിനെ നാട്ടുകാരെന്ന് പറഞ്ഞെത്തിയ യുവാക്കള്‍ ചോദ്യം ചെയ്തു. പിന്നാലെ പെണ്‍കുട്ടികളെ തടഞ്ഞ്, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനെ സഹപാഠികളായ അഞ്ച് ആൺകുട്ടികൾ ചോദ്യം ചെയ്തു. തുടർന്ന് ഇവരെ മർദിക്കുകയായിരുന്നു.

കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉള്‍പ്പെടെ മര്‍ദനമേറ്റു. ആൾക്കാരെത്തുന്നത് കണ്ട് മര്‍ദിച്ചവര്‍ പിൻവാങ്ങുകയായിരുന്നു. സദാചാര പൊലീസിങ്ങാണ് തങ്ങൾക്കുനേരെ ഉണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു. സദാചാര പൊലീസിങ് നീതീകരിക്കാനാകില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവന് 320 രൂപ കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 50 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 40 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3875 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.

കമലമ്മ (87) നിര്യാതയായി

കമലമ്മ (87) നിര്യാതയായി

ആറ്റിങ്ങൽ: വക്കത്ത് കാപ്പൂരുവിളാകത്ത് ആനന്ദൻറെ ഭാര്യ കമലമ്മ (87) നിര്യാതയായി. മക്കൾ: ഹരിദാസ്, പ്രകാശൻ, പ്രസന്നൻ, പരേതനായ പ്രദീപ്, പ്രശാന്ത്, സിന്ധു മരുമക്കൾ: ജയശ്രീ റീന, ബീന, സുബി, അനിൽകുമാർ.