by liji HP News | Jul 22, 2022 | Uncategorized
പുരവൂർ: ജൂലൈ 21, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പുരവൂർ ഗവ.എസ്.വി.യു.പി.എസ്സിൽ ചാന്ദ്രദിനം – 2022 എന്ന പേരിൽ ചാന്ദ്രദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി. ആശയുടെ സാന്നിദ്ധ്യത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ LP – UP ക്ലാസിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ HM ശ്രീമതി ബിന്ദു K B ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. UP ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച ചാന്ദ്രദിന ഗാനം, റോക്കറ്റിൻ്റെ മോഡൽ നിർമ്മാണം എന്നിവ ഏറെ ശ്രദ്ധേയമായി. സൗരയൂഥത്തിലൂടെ എന്ന പരിപാടിയിലൂടെ ഏഴാം ക്ലാസിലെ കുട്ടികൾ സൂര്യനേയും ഗ്രഹങ്ങളേയും അവതരിപ്പിച്ചത് വളരെ മികവുറ്റതായിരുന്നു. ചാന്ദ്രദിന പോസ്റ്ററുകളുടെ നിർമ്മാണം, ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന കുറിപ്പുകളുടെ അവതരണം, അപ്പോളോ വീഡിയോ പ്രദർശനം, എന്നിവയും മികച്ച നിലവാരം പുലർത്തി. ചാന്ദ്രദിന ക്വസ്സിൽ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആണ് ചാന്ദ്രദിന പരിപാടികൾ നടന്നത്.
by liji HP News | Jul 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലാണ് പരിശോധന.
നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെയാണ് കെട്ടിടനമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നടക്കുന്നത്. കെട്ടിടനമ്പര്‍ സംബന്ധമായ അനുമതിയെല്ലാം നല്‍കുന്നത് ഇത് ഉപയോഗിച്ചാണ്.
വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ വന്‍ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു. എന്നാല്‍, ചില താല്ക്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് ഇതുവരെയും കടന്നിട്ടില്ല. തിരുവനന്തപുരത്ത് സൈബര്‍ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് സോഫ്റ്റ്വെയര്‍ തകരാര്‍ മുതലാക്കി തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഇത് സംസ്ഥാന വ്യാപകമായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്. അതുകൊണ്ടു തന്നെ എല്ലാ നഗരസഭകളിലും തട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നുണ്ട്. അതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന.
കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചിരുന്നു. പരല്‍മീനുകള്‍ മാത്രമാണ് പിടിക്കപ്പെട്ടത്. വമ്പന്‍ സ്രാവുകള്‍ വേറെയുണ്ട്. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്‍റെ ഭാഗമായാണ് ചെറുവണ്ണൂരിലെ കോര്‍പ്പറേഷന്‍ ഓഫീസിലുണ്ടായ തീപിടിത്തമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നമ്പര്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ബിജെപി സപ്തദിന സത്യാഗ്രഹ സമരവും നടത്തുകയാണ്.

അതേസമയം, മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിൽ സാമ്പത്തിക ക്രമക്കേടും കണ്ടെത്തിയിരുന്നു. പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയാണ് പട്ടിക വർഗവിഭാഗങ്ങൾക്കായുള്ള ഫണ്ട് തട്ടിയെടുത്തത്.
തദ്ദേശ സ്ഥാപനങ്ങളിലെ പട്ടിക വർഗവിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക് ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ വകുപ്പ് നൽകുന്ന പണമാണ് തിരിമറി നടത്തി ഒരു സംഘം തട്ടിയെടുത്തത്. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയതത്.
5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 3 ലക്ഷം രൂപ നൽകുന്ന പദ്ധതിയിലാണ് തരിമറി നടന്നത്. ഇത്തരത്തിൽ രൂപീകരിച്ച 33 ഗ്രൂപ്പുകളുടേയും പണം എത്തിയത് ഒറ്റ അക്കൗണ്ടിലേക്കാണ്. പല ഗ്രൂപ്പുകളിലും ഉള്ളത് ഒരേ അംഗങ്ങൾ. ഒരാളുടെ പേരിൽ മാത്രം അഞ്ചിൽ അധികം ഗ്രൂപ്പുകൾ. ഇങ്ങനെ രണ്ട് വർഷംകൊണ്ട് 1 കോടി 26 ലക്ഷം രൂപ എത്തിയത് യുഡിഎഫ് നിയന്ത്രണത്തിലുള്ള പട്ടം സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കാണ്. ഇത്രയും പണം ഒരു അക്കൗണ്ടിലേക്ക് എത്തിയപ്പോൾ ബാങ്കും ജാഗ്രത കാട്ടിയില്ല. വാർത്താ സമ്മേളനത്തിൽ 2.26 കോടിയുടെ വെട്ടിപ്പ് എന്നായിരുന്നു മേയർ പറഞ്ഞത്. പിന്നീട് വാട്സാപ്പ് സന്ദേശത്തിലുടെ കണക്ക് ഒരു കോടി 26 ലക്ഷമെന്ന തിരുത്ത് അറിയിച്ചു. 2019-20 കാലത്തെ സ്പിൽ ഓവർ പദ്ധതിയിലെ 15 ലക്ഷം രൂപയും 2020-21 കാലത്ത് 99 ലക്ഷവും ക്യൂബില്ലായി 12 ലക്ഷവുമാണ് തിരിമറി നടത്തിയത് എന്നാണ് വിശദീകരണം. തിരിമറിയിൽ കൂടുതൽ നടപടികളിലേക്ക് കടക്കും മുമ്പ് പദ്ധതിയിൽ അംഗങ്ങളായ 165 പേരെ വിളിച്ചു വരുത്തി വിശദീകരണം തേടും. പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന കോർപ്പറേഷനിൽ നിന്ന് സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. കെട്ടിട നമ്പർ തട്ടിപ്പിന് പിന്നാലെ കണ്ടെത്തിയ ഈ സംഘടിത തട്ടിപ്പ് തലസ്ഥാന നഗരസഭയ്ക്ക് നാണക്കേടാവുകയാണ്.
by liji HP News | Jul 22, 2022 | Uncategorized
മലയാളം തിളങ്ങി 2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരം. മലയാളിയായ അപര്‍ണ ബാലമുരളിയാണ് മികച്ച നടി. സുരറൈ പോട്ര് എന്ന തമിഴ് സിനിമയിലെ പ്രകടനത്തിന് ആണ് നേട്ടം. മികച്ച സംവിധായകന്‍: സച്ചി, ചിത്രം: അയ്യപ്പനും കോശിയും. മികച്ച നടന്‍മാര്‍: അജയ് ദേവ്ഗണ്‍, സൂര്യ. മികച്ച സഹനടന്‍ ബിജു മേനോന്‍, ചിത്രം: അയ്യപ്പനും കോശിയും. ‘തിങ്കളാഴ്ച നിശ്ചയം’ ആണ് മികച്ച മലയാളചിത്രം, സംവിധാനം: സെന്ന ഹെഗ്‍ഡെ. മികച്ച ആക്ഷന്‍: മാഫിയ ശശി, ചിത്രം: ‘അയ്യപ്പനും കോശിയും’. ശബ്ദലേഖനം: വിഷ്ണു ഗോവിന്ദ്, ചിത്രം: മാലിക്. മികച്ച ചലച്ചിത്രഗ്രന്ഥം: എം.ടി.അനുഭവങ്ങളുടെ പുസ്തകം’, രചയിതാവ്: അനൂപ് രാമകൃഷ്ണന്‍. ഛായാഗ്രഹണം( നോണ്‍ ഫീച്ചര്‍): നിഖില്‍ എസ്. പ്രവീണ്‍, ചിത്രം: ശബ്ദിക്കുന്ന കലപ്പ. സംവിധാനം ( നോണ്‍ ഫീച്ചര്‍): ആര്‍.വി.രമണി, ചിത്രം ‘ഓ ദാറ്റ്സ് ഭാനു’.

by liji HP News | Jul 22, 2022 | Uncategorized
IMPACT:
ആറ്റിങ്ങൽ: ആലംകോഡിൽ നിന്നും മോഷണം പോയ വാഹനം പൂവൻപാറയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. KL16N 6080
ഡിയോ ടു വീലർ ആണ് മോഷണം പോയത്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പ്രതി വാഹനം ഉപേക്ഷിച്ചതാകാം എന്ന് പോലീസിന്റെ നിഗമനം.
by liji HP News | Jul 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ് പി സസ്പെൻഡ് ചെയ്ത പൊലീസുകാരനെ അന്നു തന്നെ തിരിച്ചെടുത്ത് ഐജി. ടെലികമ്യൂണിക്കേഷൻസ് എസ് പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്.

എസ്പിയുടെ ഗൺമാനെ ആയിരുന്നു സസ്പെൻഡ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടിൽ കയറിയെന്ന പേരിലായിരുന്നു സസ്പെൻഷൻ. എന്നാല്‍, വീട്ടിലെ നായയെ കുളിപ്പിക്കാത്തതായിരുന്നു യഥാർത്ഥ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെ ഐ.ജി ഇടപെട്ടു.
ഇന്നലെ രാവിലെ സസ്പെൻഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകൾക്കുളിൽ ഐജി തിരിച്ചെടുക്കുകയായിരുന്നു. പൊലീസുകാരനെ എസ്പിയുടെ ഗൺമാൻ സ്ഥാനത്ത് നിന്നും തിരികെ വിളിക്കുകയും ചെയ്തു.
Recent Comments