by liji HP News | Jul 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. ഒമ്പത് വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 20 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.
തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാര്‍ഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.
by liji HP News | Jul 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം.
ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന് സി.ബി.എസ്.ഇ. സ്‌കീമില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഇടപെട്ട് ജൂലായ് 21 വരെ സമയം നീട്ടി നല്‍കിയിരുന്നു.

പത്താംക്ലാസ് ഫലം വൈകുന്നത് സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ദിവസത്തിനകം ഫലം പുറത്ത് വിടാമെന്ന് സിബിഎസ്ഇ കോടതിയെ അറിയിക്കുകയായിരുന്നു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് വിജയികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു
by liji HP News | Jul 22, 2022 | Uncategorized
തിരുവനന്തപുരം; സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ 3 പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

by liji HP News | Jul 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വീട്ടിലും ദേശീയ പതാക എന്ന ആശയത്തിന് ശക്തിപകരാനും അദ്ദേഹം ട്വീറ്റുകളിലൂടെ ആവശ്യപ്പെട്ടു.

എല്ലാ വീടുകളിലും ദേശീയ പതാകയെന്ന ലക്ഷ്യം ത്രിവര്‍ണ പതാകയോടുള്ള നമ്മുടെ ആത്മബന്ധം ദൃഢമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളനി ഭരണത്തിനെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യയും ദേശീയ പതാകയും സ്വപ്‌നം കണ്ടവരുടെ ധൈര്യവും പരിശ്രമങ്ങളും നാം അനുസ്മരിക്കേണ്ടതുണ്ട്. അവര്‍ സ്വപ്‌നംകണ്ട ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷിക ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുന്ന വേളയില്‍ എല്ലാ വീടുകളിലും ത്രിവര്‍ണ പതാക എന്ന ആശയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
by liji HP News | Jul 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് പള്ളിയിൽ നിന്നും വാഹന മോഷണം. KL16N 6080
ഡിയോ ടു വീലർ ആണ് മോഷണം പോയത്. ആറ്റിങ്ങലിൽ ഏറെ നാളായി വാഹന മോഷണം പതിവാകുകയാണ്. എന്തെങ്കിലും വിവരം അറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.
Recent Comments