by liji HP News | Jul 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറത്ത് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. വഴിക്കടവ് ചെക്പോസ്റ്റിലെ എ.എം.വി.ഐ, ബി. ഷഫീസിനെയാണ് പിടികൂടിയത്. 50,700 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. പരിശോധനക്കിടെ ബോധരഹിതനായ ഷഫീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

by liji HP News | Jul 1, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്‌റോസ്‌കോപിക് വഴി ഗര്‍ഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52കാരിയ്ക്കാണ് അത്യാധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗര്‍ഭാശയ ക്യാന്‍സറിന് 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇതിലൂടെ ഇന്നാട്ടിലെ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയയായതിനാല്‍ വളരെ ചെറിയ മുറിവായതിനാല്‍ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിയ്ക്ക് വേദനയും കുറവായിരിക്കും. ആന്തരിക അവയവങ്ങളെ വ്യക്തമായി കണ്ട് മനസിലാക്കി ആവശ്യത്തിന് ബയോപ്‌സി എടുക്കാനും വ്യാപ്തി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
by liji HP News | Jul 1, 2022 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: നാവായിക്കുളം വൈരമലയിൽ കട കുത്തിത്തുറന്ന് 23000 രൂപ കവർന്നു. നസീമിന്റെ ഉടമസ്ഥതയിലുള്ള അൽ ബയാൻ ജനറൽ സ്റ്റോറിലാണ് കവർച്ച നടന്നത്. സി സി ടി വി നിരീക്ഷണത്തിലുള്ള കടയിൽ മോക്ഷണ ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ ഡി വി ആർ അടക്കം കള്ളന്മാർ കൊണ്ടുപോയി. പണം കൂടാതെ കടയിൽ നിന്നും സിഗററ്റും നഷ്ടപ്പെട്ടു.പണം സൂക്ഷിച്ചിരുന്ന മേശ കുത്തിത്തുറന്ന് മേശ വലിപ്പ് വലിച്ചൂരിയെടുത്ത് സമീപത്തെ വീട്ടുവളപ്പിൽ ഉപേക്ഷിച്ചിരുന്നു. കടയെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആളാകാം കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. പുലർച്ചെ 4 മണിയോടെ കടയ്ക്കുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് തൊട്ടടുത്ത വീട്ടിലെ വിനോദ് കടയിൽ ചെന്ന് നോക്കുമ്പോൾ വാതിൽ തുറന്ന നിലയിലായിരുന്നു.ഉടൻ തന്നെ കടയുടമയെ വിവരം അറിയിച്ചു. ഉടമ വന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നതായി മനസിലായത്. ഇദ്ദേഹം കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ്, ഫിംഗർപ്രിന്റ് വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് സംയുക്തമായി നടത്തിയ പരിശോധനയിൽ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ രണ്ട് മാസമായി വൈരമല നിവാസികൾക്ക് ഉറക്കമില്ലാത്ത രാവുകളാണ്. അഞ്ജാതരായ ആളുകൾ പകലും രാത്രിയും വീടുകളുടെ വാതിലിനും ജന്നലിനും മുട്ടിയിട്ട് ഓടിമറയുന്നതാണ് കാരണം. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലാണ് കൂടുതൽ ശല്യം. നിരവധി പരാതികളാണ് ഇതു സംബന്ധിച്ച് പൊലീസിന് ലഭിച്ചത്. പൊലീസും നാട്ടുകാരും ഉറക്കമിളിച്ച് അഞ്ജാതനെ പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടിയിൽ കടയിൽ കവർച്ച കൂടി നടന്നതോടെ നാട്ടുകാർ ഭീതിയിലാണ്.



by liji HP News | Jul 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്നത്തിൽ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയായി അഡ്വ. ധീരേന്ദ്ര കൃഷ്ണനെ ചുമതലപ്പെടുത്തിയത്. സ്വപ്നയുടെ രഹസ്യമൊഴിയിൽ തനിക്കെതിരെ പരാമർശമുണ്ടെന്നറിഞ്ഞെന്നും അതിനാൽത്തന്നെ മൊഴിയുടെ പകർപ്പ് കിട്ടാൻ അവകാശമുണ്ടെന്നുമാണ് സരിതയുടെ വാദം. ഹർജി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.
അതേസമയം, സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലാം തവണയാണ് സ്വപ്ന ഇഡിയ്ക്ക് മുന്നിൽ ഹാജരായത്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാൻ തുടങ്ങിയത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ട്.
അതിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവസ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. പാലക്കാടും തിരുവനന്തപുരത്തും പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം. തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ഹൈകോടതി സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന് കണ്ടായിരുന്നു കോടതി നടപടി. എന്നാൽ അന്വേഷണ സംഘം പിന്നീട് വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്ന കോടതിയെ അറിയിച്ചു.ഇതിന് പോലീസിനുള്ള അധികാരത്തെ തടയാൻ കഴിയുകയില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.
by liji HP News | Jul 1, 2022 | Latest News, ജില്ലാ വാർത്ത
ഡോക്ടേഴ്സ് ഡേ.യിൽ ഡോക്ടറെ ആദരിച്ച് വൈ എൽ എം ജെ ആർ സി യുണിറ്റ്
കീഴാറ്റിങ്ങൽ പി എച്ച് സി ഡോക്ടർ ശ്രീമതി ഭാഗ്യലക്ഷ്മിയെ J. R. C യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു. വർത്തമാന കാലത്ത് നമ്മുടെ സമൂഹത്തിൽ ഡോക്ടർമാർ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെപറ്റി ഡോക്ടർ തൻ്റെ ഉത്ക്കണ്ഠ കുട്ടികളോട് പങ്കുവയ്ക്കുകയും ചെയ്തു. ജെ ആർ സി യൂണിറ്റിലെ എല്ലാ കുട്ടികളും ഭാവിയിലെ ആരോഗ്യപ്രവർത്തകർ ആയി മാറട്ടെ എന്ന് ഡോക്ടർ ആശംസിച്ചു.

Recent Comments