by liji HP News | Jul 2, 2022 | Latest News, Tech News, കേരളം, ജില്ലാ വാർത്ത
മെസേജുകൾക്കുള്ള റിയാക്ഷനിൽ പുതിയ അപ്ഡേഷനുമായി വാട്സാപ്പ്. കൂടാതെ മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി ഒരു കൂട്ടം ടെസ്റ്ററുകൾ പുറത്തിറക്കുന്നു. കീബോർഡിൽ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാൻ ഈ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ, രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ഉപയോക്താക്കൾക്ക് ആറ് റിയാക്ഷൻ ഓപ്ഷനുകൾ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ ഈ ഓപ്ഷന് നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്.

വാബ്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ടെസ്റ്റർമാർക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു ‘+’ ചിഹ്നം കാണാൻ കഴിയു. അത് ഉപയോഗിച്ച് കീബോർഡിൽ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇൻസ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളിൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാനാകും.
അപ്‌ഡേറ്റ് ചെയ്‌ത വാട്ട്‌സ്ആപ്പ് സവിശേഷത ഇൻസ്റ്റാഗ്രാമിൽ പ്രവർത്തിക്കുന്നതുപോലെ തന്നെ പ്രവർത്തിക്കുന്നു. വാട്ട്‌സ്ആപ്പിലെ ഒരു ചാറ്റിൽ സ്പർശിച്ചും അമർത്തിപ്പിടിച്ചും ബീറ്റാ ടെസ്റ്റർമാർക്ക് സന്ദേശത്തോട് പ്രതികരിക്കാനാകും. അവർ റിയാക്ഷൻ ട്രേയിൽ ഒരു ‘+’ ഐക്കൺ കാണും. ഐക്കണിൽ ടാപ്പുചെയ്യുന്നത് ആൻഡ്രോയിഡിലെ റിയാക്ഷൻ കീബോർഡ് തുറക്കും.ഐഒഎസിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയുടെ കാര്യത്തിൽ, ഏത് ഇമോജിയും തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു വിഭാഗമുണ്ട്. രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്സാപ്പ് മെസെജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി. മുമ്പത്തെ പരിധി ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് എന്നിങ്ങനെയായിരുന്നു.
by liji HP News | Jul 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എകെജി സെന്റെർ ആക്രമണവുമായി ബന്ധപ്പെട്ട് എ കെ ജി സെന്റെറിന് കല്ലെറിയുമെന്ന് ഫെയ്സ്ബുകിൽ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അന്തിയൂർ കോണം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാട്ടായി കോണത്തെ വാടക വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിനെയും സിപിഎമ്മിനെയും വലിയ സമ്മർദ്ദത്തിലാക്കി.
എകെജി സെൻററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി, സംഭവത്തിന് ശേഷം ലോ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളിൽ സ്ഫോടക വസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക്, മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. സിപിഎം സംസ്ഥാന സമിതി ഓഫീസ് ആക്രമിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകത്ത് പൊലീസിന് മുന്നിൽ നാണക്കേടായി നിൽക്കുകയാണ്. അതേ സമയം എകെജി സെൻറിൽ സുരക്ഷ വീഴ്ചയുണ്ടായതിനെ കുറിച്ചും സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കുന്നുണ്ട്. എ.കെ.ജി സെൻറർ ആക്രമണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് പഴയൊരു കേസ് പ്രത്യേക സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ബിജെപി സംസ്ഥാന കമ്മിറ്റി കുന്നുകുഴിയിൽ പ്രവർത്തിക്കുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ നാടൻ പടക്കെറിഞ്ഞിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്തിയില്ല. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഈ കേസിലെ നടത്തിയിട്ടുള്ള അന്വേഷണവും തെളിവുകളും പരിശോധിക്കുന്നുണ്ട്. ബോധപൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങളെയും പൊലീസ് തള്ളിക്കളയുന്നില്ല.
by liji HP News | Jul 2, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ ബ്രഹ്മാകുമാരീസിൽ സീനിയർ സിറ്റിസൺ യോഗ പ്രോഗ്രാം അവതരിപ്പിക്കുന്നു. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇതിലേക്ക് രജിസ്റ്റർ ചെയ്യാം. ഇത് തികച്ചും സൗജന്യമാണ്. ജൂലൈ 3 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 5 വരെയാണ് സമയം. തുടർന്ന് എല്ലാ ഞായറാഴ്ചയും ഉണ്ടാകും.
പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രെജിസ്റ്റർ ചെയ്യേണ്ട നമ്പർ
9497689338

by liji HP News | Jul 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം; കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി ഫലം ദേശീയതലത്തിൽ വളരെ തമാശയായിരുന്നു .1,25,509 പേർക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമർശം.ഇത്തവണ എ പ്ലസിന്‍റെ കാര്യത്തിൽ ഫലം നിലവാരം ഉള്ളതാക്കി .ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചു എന്നും മന്ത്രി പറഞ്ഞു.സ്‌കൂൾവിക്കി അവാർഡ് വിതരണ വേദിയിൽ ആയിരുന്നു മന്ത്രിയുടെ പരാമര്‍ശം.

എസ്എസ്എൽസി (SSLC) ഫലം പുറത്ത് വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അർഹത നേടാത്തവരോട് വീണ്ടും പരിശ്രമിക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty). പരീക്ഷകളും മൂല്യനിർണയവും പഠന പ്രക്രിയയുടെ ഭാഗമാണ്. അത്യന്തികമായി നേടേണ്ടത് ജീവിത വിജയമാണ്. ഉപരിപഠനത്തിന് അർഹത നേടാത്തവർ ഇനിയും ശ്രമിക്കണം. പരിശ്രമശാലികളെയാണ് ചരിത്രം അടയാളപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയമാണ് ഉണ്ടായത്. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ കുറവ് വയനാട്ടിൽ.
2961 പരീക്ഷ കേന്ദ്രങ്ങളിലായി 4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. പരീക്ഷ എഴുതിയവരിൽ 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
എസ്എസ്എൽസി പ്രൈവറ്റ് പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടി വിജയശതമാനം 70.9 ശതമാനം. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും. ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ 3024 മിടുക്കൻമാരും മിടുക്കികളുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
by liji HP News | Jul 1, 2022 | Latest News, ജില്ലാ വാർത്ത, മരണം
അവനവഞ്ചേരി: AKG ഹൗസിംഗ് ബോർഡിൽ പ്രകാശ്‌പാലിൽ സുഭദ്ര (66) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഭർത്താവ് – സുഗതൻ

Recent Comments