കോവിഡ് കാലത്തെ അതിജീവിക്കാൻ ഊർജം പകർന്ന് ഒരു മനുഷ്യാവകാശ ദിനം കൂടി; കെഎസ്ടിഎ വനിത സെമിനാർ സംഘടിപ്പിച്ചു

കോവിഡ് കാലത്തെ അതിജീവിക്കാൻ ഊർജം പകർന്ന് ഒരു മനുഷ്യാവകാശ ദിനം കൂടി; കെഎസ്ടിഎ വനിത സെമിനാർ സംഘടിപ്പിച്ചു

കിളിമാനൂർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) ഉപജില്ല വനിത സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു.സാമൂഹ്യവും സാംസ്‌കാരികവും ഭൗതികവുമായ അവകാശങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കുകയും ഒപ്പം എല്ലാവരുടേയും ക്ഷേമം ഉറപ്പാക്കുക്കുകയുമാണ്‌ ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്‌.

മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഡി.സ്മിത മനുഷ്യാവകാശ ദിനാചരണ പരിപാടിയുടെ ഭാഗമായി വനിത സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.മഹിളാ അസോസിയേഷൻ കിളിമാനൂർ ഏര്യാ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീജ ഉണ്ണികൃഷണൻ വിഷയാവതരണം നടത്തി.കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടിവ് വി ആർ സാബു,കെ വി വേണുഗോപാൽ, എം എസ് ശശികല,കമ്മിറ്റി അംഗം ആർ കെ ദിലീപ് കുമാർ, ഉപജില്ലാെ സെക്രട്ടറി കെ നവാസ് എന്നിവർ സംസാരിച്ചു. ഉപജില്ലാ പ്രസിഡന്റ് ഷെമീർഷൈൻ എസ് അദ്ധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി സി എസ് സജിത സ്വാഗതവും എക്സിക്യൂട്ടിവ് എൻ എസ് അനിത നന്ദിയും പറഞ്ഞു.

പൂജ ബോട്ടിക്കിന്റെയും നവീകരിച്ച ഷോറൂമിന്റെയും ഉത്‌ഘാടനം നാളെ

പൂജ ബോട്ടിക്കിന്റെയും നവീകരിച്ച ഷോറൂമിന്റെയും ഉത്‌ഘാടനം നാളെ

ആറ്റിങ്ങൽ: 25 ആം വാർഷികം ആഘോഷിക്കുന്ന പൂജ കളക്ഷൻസിന്റെ നവീകരിച്ച ഷോറൂമിന്റെയും പൂജ ബോട്ടിക്കിന്റെയും ഉത്‌ഘാടനം നാളെ (ഡിസംബർ 11 ) രാവിലെ 10 മണിയ്ക്ക് നടക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വ്യപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വൈകുന്നേരം 4 മണി മുതൽ പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ നയിക്കുന്ന സംഗീത സായാഹ്നവും ഉണ്ടായിരിക്കും.

കെപിഎസ്ടിഎ മടവൂർ പള്ളിക്കൽ ബ്രാഞ്ച് സമ്മേളനം നടന്നു

കെപിഎസ്ടിഎ മടവൂർ പള്ളിക്കൽ ബ്രാഞ്ച് സമ്മേളനം നടന്നു

പള്ളിക്കൽ: കെപിഎസ് ടി എ കിളിമാനൂർ ഉപജില്ലയിലെ മടവൂർ പള്ളിക്കൽ ബ്രാഞ്ച് സമ്മേളനം കാട്ടുപുതുശ്ശേരി എസ് എൻ വി യു പി സ്കൂളിൽ വച്ച് നടന്നു. ഉപജില്ലാ പ്രസിഡന്റ്‌ എ നഹാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി എ സാജൻ സ്വാഗതം ആശംസിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം ബിനുകുമാർ യോഗം ഉദ്ഘാടനം ചെയ്തു.

കെ പി എസ് ടി എ ജില്ലാ ട്രഷറർ എ ആർ ഷമീം മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ തുറന്നിട്ടും അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാത്തത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉച്ച ഭക്ഷണ വിതരണത്തിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ് സബീർ, മനോജ് ബി കെ നായർ, അനൂപ് എം ജെ, മുഹമ്മദ് അൻസാർ. എ എം, ആർ.ബിജു, എസ് മഞ്ജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഭാരവാഹികൾ: ആർ.സുരേഷ് കുമാർ -പ്രസിഡന്റ്‌. ജിഎച്ച്എസ്എസ് പള്ളിക്കൽ ഗോകുൽ. എസ് -സെക്രട്ടറി ആർ എം യുപിഎസ് കല്ലറ ക്കോണം.
മഞ്ജു. S – ട്രഷറർ സി എൻ പി എസ് യുപിഎസ് മടവൂർ.

മേൽപ്പാല നിർമ്മാണം: ചിറയിൻകീഴ് റെയിൽവേ ഗേറ്റ് 13 മുതൽ പൂർണമായി അടച്ചിടുന്നു

മേൽപ്പാല നിർമ്മാണം: ചിറയിൻകീഴ് റെയിൽവേ ഗേറ്റ് 13 മുതൽ പൂർണമായി അടച്ചിടുന്നു

ചിറയിൻകീഴ്: മേൽപ്പാല നിർമ്മാണത്തെ തുടർന്ന് ചിറയിൻകീഴ് റെയിൽവേ ഗേറ്റ് 13 മുതൽ പൂർണമായി അടച്ചിടുന്നു. കടയ്ക്കാവൂർ ചിറയിൻകീഴ് റോഡിലെ റെയിൽവേ ഗേറ്റാണ് ഡിസംബർ 13 മുതൽ പൂർണമായി അടച്ചിടുമെന്നു സതേൺ റെയിൽവേ വർക്കല സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

റെയിൽവേ ഗേറ്റിനു കുറുകെ മേൽപാലം നിർമിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതിന്റെ ഭാഗമായാണു ഗേറ്റ് അടച്ചിടുന്നത്. കടയ്ക്കാവൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ പണ്ടകശാല ജംക്‌ഷനില്‍ നിന്നു തിരിഞ്ഞു ശാര്‍ക്കര ക്ഷേത്രം വഴി ശാര്‍ക്കര ജംക്‌ഷനിലെത്തി വലിയകട വഴി ബസ് സ്റ്റാന്‍ഡിലേക്കും തിരിച്ചും നിലവില്‍ ഗതാഗതം ക്രമപ്പെടുത്തിയിട്ടുണ്ട്.

എം.എസ്‌.എം.ഇ ടെക്നോളജി ഇൻസ്റ്റിട്യൂട്ടിൽ തൊഴിൽ പരിശീലനം

എം.എസ്‌.എം.ഇ ടെക്നോളജി ഇൻസ്റ്റിട്യൂട്ടിൽ തൊഴിൽ പരിശീലനം

ആറ്റിങ്ങൽ: ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ എം.എസ്‌.എം.ഇ ടെക്നോളജി ഇന്സ്ടിട്യൂട്ടിൽ 18 ,19 തീയതികളിൽ ആയി 2 ദിവസത്തെ SOLAR PV INSTALLER വർക് ഷോപ് ക്ലാസ് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് :9746870544