by liji HP News | Dec 4, 2021 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇടയ്ക്കോട് ഡിവിഷനിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആർ.പി. നന്ദുരാജിന്റെ വിജയത്തിനായി കട്ടയിൽകോണം വാർഡിൽ കുടുംബയോഗം ചേർന്നു.

കുടുംബയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ജി. വിജയകുമാർ, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, ഗ്രാമപഞ്ചായത്തംഗം ബിജു, അനിൽ കുമാർ, ഷൈജു എന്നിവർ സംസാരിച്ചു. ശശിധരൻ നായർ അധ്യക്ഷനായിരുന്നു.
by liji HP News | Dec 4, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ തകർക്കാനുള്ള നീക്കമാണെന്ന് സെമിനാർ വിലയിരുത്തി. ഇതിലൂടെ കോർപ്പറേറ്റ് പ്രീണനവും വർഗീയവൽക്കരണവും നടത്താനാണ് ശ്രമം. നാടിനാകെമാതൃകയായിട്ടുള്ള പൊതു വിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമങ്ങൾ തടയണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.സെമിനാർ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ നജീബ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ്കുമാർ അഭിവാദ്യം ചെയ്തു . സബ്ജില്ലാ പ്രസിഡന്റ് എച്ച് അരുൺ അധ്യക്ഷത വഹിച്ചു.സബ്ജില്ലാ സെക്രട്ടറി വി സുഭാഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം ബാബു നന്ദിയും പറഞ്ഞു.ചർച്ചയിൽ പങ്കെടുത്തുകൊണ്ട് റ്റി അനിൽ, എസ്.എൽ ഷൈജു, ബിനു എന്നിവർ സംസാരിച്ചു.
by liji HP News | Dec 4, 2021 | മരണം
പെരുമാതുറ: പെരുമാതുറ ഒറ്റപ്പന മൈതാനി പള്ളിക്ക് സമീപം പിള്ളയാർകുളം വീട്ടിൽ അമാനുള്ളയുടെ ഭാര്യ സമീമ (65) നിര്യാതയായി.
മാടൻവിള തോപ്പിൽ കുടുംബാംഗമാണ്.
മക്കൾ: സലീം,സഫിയ
മരുമക്കൾ: അംല, സിയാദ്.
by liji HP News | Dec 4, 2021 | മരണം
ആലംകോട്: പാലാംകോണം റേഷൻകട അബ്ദുൽ അസീസ് (84) മരണപ്പെട്ടു. മക്കൾ: റഹീലാ ബീവി, നാസിമുദ്ദീൻ, റസിയാ ബീവി, നിസാറുദ്ദീൻ, നൗഷാദ്, മുഹമ്മദ് ആശിക്ക്, മഹമ്മദ് റാസി.
by liji HP News | Dec 4, 2021 | Latest News, ജില്ലാ വാർത്ത
ചടയമംഗലം: ലോക ഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികൾക്കായി ദീപു ആർ എസ് ചടയമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച്, ശ്രീ സേതുരാമൻ സംഗീതം ചെയ്ത്, സംഗീത് ജീ ഓർക്കസ്ട്രാ ചെയ്ത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ലതിക ആലപിച്ച ‘മുകിലോർമ്മകൾ’ എന്ന വീഡിയോ ആൽബം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ‘ലതിക വിദ്യാധരനും കടക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാറും ചേർന്ന് പ്രകാശനം ചെയ്തു.

ചടങ്ങിൽ കടക്കൽ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ സുജീഷ് ലാൽ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് RS ബിജു അധ്യക്ഷനായിരുന്നു. കടക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ C ദീപു, മറ്റ് ജന പ്രതിനിധികൾ, അധ്യാപകർ, കുടുംബ ശ്രീ പ്രവർത്തകർ, ഭിന്ന ശേഷി വിദ്യാർത്ഥി വിദ്യാർഥിനികൾ തുടങ്ങിയവർ പങ്കെടുത്തു. കോട്ടപ്പുറം, ഓർമ്മക്കൂടാരം നവ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങൾ സ്വരൂപ്പിച്ച തുക കൊണ്ട് ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും പ്രതിഭകളെ ആദരിക്കുകയും ചെയ്തു.
Recent Comments