by liji HP News | Dec 1, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2025 വര്ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല് ആരോഗ്യ മേഖലയില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകും. ഈയൊരു ലക്ഷ്യം മുന്നിര്ത്തിയുള്ള നടപടികള് സംസ്ഥാനത്ത് ലോക എയ്ഡ്സ് ദിനത്തില് തുടക്കം കുറിക്കുകയാണ്. എച്ച്.ഐ.വി. പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തിയും ഇതിനകം എച്ച്.ഐ.വി. അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവര്ക്ക് മതിയായ ചികിത്സയും പരിചരണവും നല്കുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താന് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ലോക എയ്ഡ്സ് ദിനത്തില് സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്സ് കണ്ട്രോള് സൊസൈറ്റിയും സംയുക്തമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എയ്ഡ്സിനെക്കുറിച്ച് ജനങ്ങളില് അവബോധം സൃഷ്ടിക്കുന്നതിനും എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തില് പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അസമത്വങ്ങള് അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വര്ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.
വര്ണ, വര്ഗ, ലിംഗ അസമത്വങ്ങള് ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്ഡ്സിനെയും കോവിഡ് പോലെയുള്ള മഹാമാരികളെയും ഇല്ലാതാക്കാന് സാധിക്കുകയുള്ളു എന്ന് ഈ സന്ദേശം ഓര്മ്മപ്പെടുത്തുന്നു. കോവിഡ് മഹാമാരി വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന ഈ കാലഘട്ടത്തില് സമഗ്രമായ പ്രവര്ത്തനങ്ങളിലൂടെ മാത്രമേ പുതിയ എച്ച്.ഐ.വി അണുബാധ കേരളത്തില് ഇല്ലാതാക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കഴിയൂ.
ഒക്ടോബര് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്.ഐ.വി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളില് രജിസ്റ്റര് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് മുതിര്ന്നവരിലെ എച്ച്.ഐ.വി അണുവ്യാപന തോത് .08 ശതമാനമാണെങ്കില് ദേശീയതലത്തില് ഇത് .22 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില് എച്ച്.ഐ.വി അണുവ്യാപനത്തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതിനായി ചിട്ടയായ പ്രവര്ത്തനങ്ങള് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ലോക എയ്ഡ്സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ഓണ്ലൈനായി നിര്വഹിക്കും. തിരുവനന്തപുരത്ത് ഡബിള് ഡെക്കര് ക്യാമ്പയിന്, റോഡ് ഷോ, എക്സിബിഷന് എന്നിവയും ഉണ്ടായിരിക്കും.
by liji HP News | Dec 1, 2021 | Latest News, ജില്ലാ വാർത്ത
മണമ്പൂർ: കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് കെ.സതീശന്റെ അദ്ധ്യക്ഷതയിൽ കവലയൂർ ഐ എൻ റ്റി യു സി ഓഫീസിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി പവനൻ, സെക്രട്ടറികളായി സുനിത്ത്, അഷറഫ് കുളമുട്ടം, ഇന്ദിരാചന്ദ്രൻ,നജീബ്,നസീർ കവലയൂർ.രാജൻ നായർ, വൈസ് പ്രസിഡന്റ് ജലീൽ,അഷറഫ്,എ.നഹാസ്,ശ്രീ പ്രസാദ്, ട്രഷറർ അനിൽ അനശ്വര എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തെ അഭിസംബോധന ചെയ്തു കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് കിനാല് വിള,ഐ എൻ റ്റി യു സി ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ശിഹാബുദ്ദീൻ,വാർഡ് മെമ്പർ ഒലീദ്,പവനൻ എന്നിവർ സംസാരിച്ചു.

by liji HP News | Dec 1, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ വര്ഷത്തെ ഐ.എസ്.ഒ 27001 സര്ട്ടിഫിക്കറ്റ് സൈബര്ഡോമിന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനില് നിന്ന് സംസ്ഥാന പോലീസ് മേധാവി അനില്കാന്ത് സര്ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില് നടന്ന ചടങ്ങില് സംസ്ഥാന പോലീസ് മേധാവി അനില്കാന്ത്, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര് ബല്റാം കുമാര് ഉപാധ്യായ, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മറ്റ് മുതിര്ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൈകാര്യം ചെയ്യുന്ന വിവരങ്ങള് കൃത്യമായ നടപടിക്രമങ്ങള് പാലിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഏജന്സികള്ക്കാണ് ഐ.എസ്.ഒ 27001 സര്ട്ടിഫിക്കറ്റ് നല്കുന്നത്. ഇന്ത്യയില് ആദ്യമായി ഈ സര്ട്ടിഫിക്കറ്റ് ലഭിക്കുന്ന നിയമനിര്വ്വഹണ വിഭാഗമാണ് സൈബര്ഡോം. കഴിഞ്ഞ നാല് വര്ഷമായി തുടര്ച്ചയായി ഐ.എസ്.ഒ 27001 സര്ട്ടിഫിക്കറ്റ് ലഭിക്കുന്നുവെന്ന പ്രത്യേകതയും കേരളാപോലീസ് സൈബര്ഡോമിനുണ്ട്.
by liji HP News | Dec 1, 2021 | മരണം
ഒറ്റൂർ പഞ്ചായത്ത് ഓഫീസിന് സമീപം അസരത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരോജനിഅമ്മ (80) അന്തരിച്ചു. മക്കൾ : വിജയകുമാർ, അജയകുമാർ, അജിതകുമാരി. മരുമക്കൾ: ഡിങ്കിരി അനിൽ (ഹോം സിനിമാ സംവിധായകൻ), തങ്കമണി, സിനി.
by liji HP News | Dec 1, 2021 | Latest News, ജില്ലാ വാർത്ത
ന്യൂഡല്ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്’ വിവിധ രാജ്യങ്ങളില് റിപ്പോര്ട്ടുചെയ്ത സാഹചര്യത്തില് അന്താരാഷ്ട്ര വിമാനയാത്രക്കാര്ക്കുള്ള കേന്ദ്രസര്ക്കാരിന്റെ പുതുക്കിയ മാര്ഗനിര്ദേശങ്ങള് ഇന്നു മുതല് പ്രാബല്യത്തില്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രസര്ക്കാര് അന്താരാഷ്ട്ര വിമാനയാത്രക്കാര്ക്കുള്ള പുതുക്കിയ മാര്ഗനിര്ദേശങ്ങള് പ്രഖ്യാപിച്ചത്.
വിദേശരാജ്യങ്ങളില്നിന്ന് ഇന്ത്യയിലെത്തുന്നവര് യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പുവരെ നടത്തിയ സഞ്ചാരത്തിന്റെ ചരിത്രം വ്യക്തമാക്കണം. എയര് സുവിധ പോര്ട്ടലില് കയറി സ്വയം സാക്ഷ്യപത്രം നല്കുകയാണ് വേണ്ടത്. കൂടാതെ, ആര്.ടി.പി.സി.ആര്. പരിശോധന നടത്തി ഫലം നെഗറ്റീവായതിന്റെ രേഖകളും ഈ പോര്ട്ടലില് അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില് നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.

‘അറ്റ് റിസ്ക് ‘ വിഭാഗത്തില്പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്നിന്ന് ഇന്ത്യയിലേക്കു വരുന്നവര്ക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവുമുണ്ട്. ഇന്ത്യയില് വിമാനമിറങ്ങിയശേഷം ഇവര് കോവിഡ് പരിശോധനയ്ക്കു വിധേയരാകണം. ഇതിന്റെ ഫലം വരുംവരെ വിമാനത്താവളം വിടാനോ അടുത്തവിമാനം കയറാനോ പാടില്ല.
പരിശോധനാഫലം പോസിറ്റീവാണെങ്കില് ആശുപത്രികളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകള് ജീനോം സിക്വന്സിങ്ങിനായി അയക്കും. നെഗറ്റീവാണെങ്കില് ഏഴുദിവസം വീട്ടില് ക്വാറന്റീനില് കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കില് വീണ്ടും ഏഴുദിവസംകൂടി സ്വയം നിരീക്ഷണത്തില് കഴിയണം. ‘അറ്റ് റിസ്ക്’ രാജ്യങ്ങള് അല്ലാത്തവയില്നിന്നു വരുന്നവരെ ഇതില്നിന്ന് ഒഴിവാക്കും. ഇവര് 14 ദിവസം വീട്ടില് സ്വയം നിരീക്ഷണത്തില് കഴിഞ്ഞാല്മതി.
വിദേശരാജ്യങ്ങളില് നിന്ന് എത്തുന്നവര്ക്ക് വിമാനത്താവളങ്ങളില് പൊതുവായി നിബന്ധനയും പരിശോധനയും ഏര്പ്പെടുത്തിയെങ്കിലും ‘അറ്റ് റിസ്ക് ‘ വിഭാഗത്തില്പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില് നിന്ന് വരുന്നവരുടെ കാര്യത്തിലാണ് അതിജാഗ്രത പുലര്ത്തുക. യൂറോപ്യന് യൂണിയന്, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബ്രസീല്, ചൈന, മൗറീഷ്യസ്, ന്യൂസീലന്ഡ്, സിംബാംബ്വെ, സിങ്കപ്പൂര്, ഇസ്രയേല്, ഇംഗ്ലണ്ട് തുടങ്ങിയവയാണ് അതിജാഗ്രതാ പട്ടികയിലുള്ളത്. ബംഗ്ലാദേശ് നേരത്തെ പട്ടികയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് കേന്ദ്രസര്ക്കാര് ഒഴിവാക്കി.
Recent Comments