ഭാരതി അമ്മ (79) നിര്യാതയായി

ഭാരതി അമ്മ (79) നിര്യാതയായി

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് ജയശ്രീ ഭവനിൽ ഭാരതി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകൃഷ്ണ പിള്ള. മക്കൾ: ജയശ്രീ, ഗോപകുമാർ, പ്രേമശ്രീ, രാജശ്രീ. മരുമക്കൾ: മുകുന്ദൻ നായർ, ചന്ദ്രമോഹൻ , സുമ, പരേതനായ വേണു( നഗരസഭാ മുൻ കൗൺസിലർ).

കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക: കെ.എസ്.ടി.എ

കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക: കെ.എസ്.ടി.എ

വർഗീയ കോർപ്പറേറ്റ് വൽക്കരണത്തിന് മാത്രം പ്രാധാന്യം നൽകുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണമെന്ന് കെ.എസ്.ടി.എ വെഞ്ഞാറമൂട് ബ്രാഞ്ച് മുപ്പത്തിയൊന്നാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് അജികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം എം.കെ മെഹബൂബ് അഭിവാദ്യം ചെയ്തു.

സബ്ജില്ലാ എക്സിക്യൂട്ടീവ് എസ്.എൽ ഷൈജു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സബ്ജില്ലാ ജോയിന്റ് സെക്രട്ടറി എസ് നിഹാസ് സംസാരിച്ചു.അഖിൽ എൽ.ജെ രക്തസാക്ഷി പ്രമേയവും സജി അനുശോചന പ്രമേയവും പ്രവർത്തനം റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.പുതിയ സെക്രട്ടറിയായി അഖിൽ എൽ.ജെ യേയും പ്രസിഡന്റായി മഞ്ചു പീ.വി യേയും തെരഞ്ഞെടുത്തു.സമ്മേളനത്തിൽ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുകയും ചെയ്തു.

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. ഒരു വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യാത്രികനേയും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

മലാവി, സാംബിയ, മഡഗസ്‌ക്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കര്‍ശനമാക്കിയിട്ടുണ്ട്.

ജിതിൻ (31) അന്തരിച്ചു

ജിതിൻ (31) അന്തരിച്ചു

ആറ്റിങ്ങൽ: കവലയൂർ അമ്മൻനട ലൗഡയലിൽ പരേതനായ രാജൻ ആചാരിയുടെ മകൻ ജിതിൻ (കണ്ണൻ, 31) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിന് എറണാകുളം അമൃത ആശുപതിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (1-12- 21 ) പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ജ്യോതി ജിതിൻ. മാതാവ് : ബേബിരാജൻ.

പ്രഥമ വില്യം ഡിക്രൂസ് പുരസ്ക്കാരം സി വി പ്രേംകുമാറിന്

പ്രഥമ വില്യം ഡിക്രൂസ് പുരസ്ക്കാരം സി വി പ്രേംകുമാറിന്

തിരുവനന്തപുരം: തിരുവനന്തപുരം വെട്ടുകാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗപർണികാതീരം ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ വില്യം ഡിക്രൂസ് പുരസ്ക്കാരം നാടക, ടെലിവിഷൻ, ചലച്ചിത്ര സംവിധായകൻ സി വി പ്രേംകുമാറിന് . 15,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. ഡോ.അംബികാത്മജൻ നായർ ചെയർമാനും പ്രൊഫ.അലിയാർ, അയിലം ഉണ്ണികൃഷ്ണൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡു ജേതാവിനെ തെരഞ്ഞെടുത്തത്.

അവാർഡുദാനം ഡിസംബർ 3-ാം തീയതി വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ വെച്ച് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിക്കും. മലയാള നാടകശാഖയ്ക്ക് വിലമതിക്കാനാകാത്ത നിരവധി സംഭാവനകൾ നല്കിയ അതുല്യ കലാകാരനായിരുന്നു വില്യം ഡിക്രൂസ്. വാർത്താപ്രചാരണം അജയ് തുണ്ടത്തിൽ.