by liji HP News | Nov 30, 2021 | Uncategorized
തിരുവനന്തപുരം: കേരളത്തില് ഇന്ന് 4723 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര് 492, കൊല്ലം 355, കണ്ണൂര് 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,221 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,48,515 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 4706 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 282 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 43,663 കോവിഡ് കേസുകളില്, 7.7 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 158 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,132 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 12 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4393 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 292 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5370 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 696, കൊല്ലം 358, പത്തനംതിട്ട 472, ആലപ്പുഴ 243, കോട്ടയം 385, ഇടുക്കി 242, എറണാകുളം 813, തൃശൂര് 656, പാലക്കാട് 264, മലപ്പുറം 191, കോഴിക്കോട് 427, വയനാട് 201, കണ്ണൂര് 361, കാസര്ഗോഡ് 61 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 43,663 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,57,368 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്ട്ട്
· വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 96.1 ശതമാനം പേര്ക്ക് ഒരു ഡോസ് വാക്സിനും (2,56,83,011), 64.8 ശതമാനം പേര്ക്ക് രണ്ട് ഡോസ് വാക്സിനും (1,73,13,579) നല്കി.
· ഇന്ത്യയില് ഏറ്റവും കൂടുതല് വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,04,405)
· ഇന്നത്തെ റിപ്പോര്ട്ട് പ്രകാരം, 4723 പുതിയ രോഗികളില് 4077 പേര് വാക്സിനേഷന് അര്ഹരായിരുന്നു. ഇവരില് 532 പേര് ഒരു ഡോസ് വാക്സിനും 2289 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല് 1256 പേര്ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള് ആളുകളെ അണുബാധയില് നിന്നും ഗുരുതരമായ അസുഖത്തില് നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· നവംബര് 23 മുതല് 29 വരെയുള്ള കാലയളവില്, ശരാശരി 49,323 കേസുകള് ചികിത്സയിലുണ്ടായിരുന്നതില് 1.7 ശതമാനം പേര്ക്ക് മാത്രമാണ് ഓക്സിജന് കിടക്കകളും 1.6 ശതമാനം പേര്ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില് ഏകദേശം 6694 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്ച്ചാ നിരക്കില് മുന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള് 17 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്, ആശുപത്രികള്, ഫീല്ഡ് ആശുപത്രികള്, ഐസിയു, വെന്റിലേറ്റര്, ഓക്സിജന് കിടക്കകള് എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള് ഈ ആഴ്ചയില് യഥാക്രമം 19%, 10%, 30%, 8%, 6%, 13% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
by liji HP News | Nov 30, 2021 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കണ്ടറി സ്കൂളിൽ എൻ സി സി ദിനം വിപുലമായി ആചരിച്ചു. എൻ സി സി യൂണിറ്റ് വൃക്ഷത്തൈകൾ നടീൽ, സന്നദ്ധപ്രവർത്തനങ്ങൾ, കലാസാഹിത്യമത്സരങ്ങൾ, പുസ്തകവിതരണം എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം എസ് ബിജോയിയുടെ അധ്യക്ഷതയിൽ ചെയർമാൻ എ നഹാസ് ഉത്ഘാടനം നിർവഹിച്ചു. കൺവീനർ അബ്ദുൽ കലാം,എൻ സി സി കെയർടേക്കർ ജിജോമോൻ എസ് എന്നിവർ പങ്കെടുത്തു.

by liji HP News | Nov 30, 2021 | Latest News, ജില്ലാ വാർത്ത
മംഗലപുരം: മംഗലപുരം പോത്തന്കോട് നെടുമങ്ങാട് റോഡ് ഗതാഗത സൗകര്യം ഇല്ലാതായി അപകടങ്ങള് നിത്യ സംഭവങ്ങളായതിനെ തുടര്ന്ന് നാട്ടുകാര് ജനകീയ സമിതി രൂപീകരിച്ച് മംഗലപുരത്ത് ധര്ണ്ണാസമരം നടത്തി. മംഗലപുരം ടൗണ് വാര്ഡ് മെമ്പറിന്റെ നേതൃത്വത്തില് രൂപീകരിച്ച ജനകീയസമിതി സംഘടിപ്പിച്ച ധര്ണ്ണാസമരം എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ആഴമുള്ള കുഴികളില് മഴവെള്ളം കെട്ടിക്കിടക്കുന്നതു കാരണം യാത്രക്കാര്ക്ക് മംഗലപുരത്ത് അപകടമുണ്ടാകുന്നത് ഫോണിലൂടെ പരിഹാരം കാണുമെന്നും 24മണിക്കൂറും പ്രവര്ത്തനനിരതമെന്നും വീമ്പ് പറയുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ് അറിയുന്നില്ലേയെന്നും ശാശ്വതപരിഹാരം എത്രയും പെട്ടന്ന് കണ്ടില്ലായെങ്കില് ശക്തമായ സമരങ്ങള് നടത്തുമെന്നും ധര്ണ്ണാസമരം ഉദ്ഘാടനം ചെയ്ത് MA ലത്തീഫ് പ്രസംഗിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ പാര്ലമെന്ററി പാര്ട്ടി ലീഡറും മംഗലപുരം ടൗണ് വാര്ഡ്മെമ്പറും ജനകീയസമിതി ചെയര്മാനുമായ BC അജയരാജ്, പഞ്ചായത്ത് അംഗങ്ങളായ അജികുമാര്.V, ശ്രീചന്ദ്.S,യൂത്ത്കോണ്ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഹിലേഷ് നെല്ലിമൂട് രമണിവസുന്ധരന്, നാസര്, സഞ്ജു,ബിനുMS,മുനീര്, നസീര്,വിജിത്Vനായര്,നൗഫല്,ഷാനവാസ് തുടങ്ങിയവര് പ്രസംഗിച്ചു.
by liji HP News | Nov 30, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘പഠ്ന ലിഖ്ന അഭിയാന്’ നടത്തിപ്പിനായി ജില്ലയില് സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാര്, മേയര്, എം.പിമാര്, എം.എല്.എമാര് യൂണിവേഴ്സിറ്റി വൈസ് ചാന്സലര്മാര് എന്നിവര് മുഖ്യരക്ഷാധികാരികളാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്മാനായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാര്ഡിംഗ് കമ്മിറ്റി ചെയര്മാന് എന്നിവര് വൈസ് ചെയര്മാന്മാരായും വിവിധ ജനപ്രതിനിധികള്, ഉദ്യോഗസ്ഥര്, സാമൂഹ്യ സാക്ഷരതാപ്രവര്ത്തകര് എന്നിവര് അംഗങ്ങളായുമാണ് പഠ്ന ലിഖ്ന അഭിയാന് പദ്ധതിയുടെ ജില്ലാതല സംഘാടകസമിതി രൂപികരിച്ചത്. ജില്ലാ കളക്ടറാണ് പദ്ധതിയുടെ ചീഫ് കോ-ഓര്ഡിനേറ്റര്.

ദൈനംദിന അടിയന്തര പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നതിനായി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ചെയര്മാനും ജില്ലാ കോ ഓര്ഡിനേറ്റര് മെമ്പര് സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്, ഡയറ്റ് പ്രിന്സിപ്പാള്, ഡി ആര് യു ഫാക്കല്റ്റി, ജില്ലയിലെ ബി ആര് സി പ്രതിനിധികള്, അസി. കോ-ഓര്ഡിനേറ്റര്മാര്, ആര് പി പ്രതിനിധി, നോഡല് പ്രേരക് പ്രതിനിധി തുടങ്ങിയവര് ഉള്പ്പെടുന്ന ജില്ലാതല കോര് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.
പട്ടികവര്ഗം, പട്ടികജാതി, ന്യൂനപക്ഷവിഭാഗങ്ങള്, ജനറല് വിഭാഗങ്ങളിലെ നിരക്ഷരെ കണ്ടെത്തി 2022 മാര്ച്ച് 31 നകം സാക്ഷരരാക്കുക എന്നതാണ് പദ്ധതിയുടെ പ്രവര്ത്തനം. പദ്ധതിയുടെ ഭാഗമായി ജില്ലയില് 50,000 പേരെയാണ് സാക്ഷരരാക്കുന്നത്. ഡിസംബര് ഏഴിന് ക്ലാസുകള് ആരംഭിക്കും. മാര്ച്ച് 27 ന് മികവുത്സവം എന്ന രീതിയിലാണ് പരീക്ഷ നടത്തുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില് ജനകീയമായി സംഘാടക സമിതികള് രൂപികരിച്ച് സാമൂഹ്യസന്നദ്ധ പ്രവര്ത്തകര്, തുല്യതാപഠിതാക്കള്, വിദ്യാര്ഥികള്, എന്.സി.ഇ.സി, എന്.എസ്.എസ്, എസ്.സി, എസ്.ടി പ്രമോര്ട്ടര്മാര്, നെഹ്റു യുവകേന്ദ്ര പ്രവര്ത്തകര്, കുടുംബശ്രീ പ്രവര്ത്തകര്, അങ്കണവാടി ജീവനക്കാര് തുടങ്ങിയ വിവിധ മേഖലയിലുളള വരെ അണിനിരത്തി ബഹുജന കാമ്പയിനാണ് പദ്ധതിയുടെ ഭാഗമായി നടത്തുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില് നാളെ(നവംബര് 30) ഗൂഗ്ള് മീറ്റ് വഴി ചേരും. പദ്ധതിയുടെ ഭാഗമായി ഡിസംബര് നാലിന് തുല്യതാ അദ്ധ്യാപകരുടെ യോഗവും നടക്കും. മലപ്പുറം, പാലക്കാട്, വയനാട്, ഇടുക്കി, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളെയാണ് പദ്ധതിക്കായി തെരഞ്ഞടുത്തിരിക്കുന്നത്. ഈ ജില്ലകളില് നിന്ന് മൊത്തം രണ്ട് ലക്ഷം പേരെ സാക്ഷരരാക്കും.
യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് സലുജ വി.ആര് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. എസ്. വിനു, ആര്. സുഭാഷ്, രാധിക, കെ. വി. ശ്രീകാന്ത്, മിനി, പ്രിയദര്ശിനി, സോഫി തോമസ്, വെള്ളനാട് ശശി, ജില്ലാ പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി അംഗങ്ങളായ എം. ജലീല്, വിളപ്പില് രാധാകൃഷണന്, ജില്ലാ പഞ്ചയത്ത് സെക്രട്ടറി റോയ് മാത്യു, ജില്ലാ സാക്ഷരതാ കോര്ഡിനേറ്റര് നിര്മല റേച്ചല് ജോയി, അസിസ്റ്റന്റ് കോ-ഓര്ഡിനേറ്റര് ബി.സജീവ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവരും പങ്കെടുത്തു.
by liji HP News | Nov 30, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്കരിക്കുന്നതിനും യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കെ.എസ്.ആർ.ടി.സി ആരംഭിച്ച സിറ്റി സർക്കുലർ സർവീസ് തിരുവനന്തപുരം സെൻട്രൽ ബസ് ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു.
നഗരത്തിന്റെ എല്ലാ കോണുകളിലേക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ തിരക്കേറിയ സമയങ്ങളിൽ 10 മുതൽ 15 മിനിട്ട് വരെ ഇടവേളകളിൽ ഇരുദിശകളിലേക്കും സഞ്ചരിക്കാവുന്ന തരത്തിലാണ് 7 സർക്കുലർ റൂട്ടുകളിൽ ബസനകൾ സർവീസ് നടത്തുന്നത്. എല്ലാ മേഖലകളേയും സ്പർശിക്കുന്ന സമയബന്ധിതമായ യാത്രാ ലക്ഷ്യം വച്ചാണ് സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ നടത്താനുദ്ദേശിക്കുന്ന വലിയ പരിഷ്കാരങ്ങളുടെ ആദ്യഘട്ടമാണ് സർക്കുലർ സർവീസുകളെന്നും രണ്ടാം ഘട്ടമായി തിരുവനന്തപുരം ജില്ലയുടെ ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി, കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രത്യേക സർവീസുകളും മൂന്നാം ഘട്ടമായി നടപ്പാക്കും.
കെ.എസ്.ആർ.ടി.സിയുടെ ശമ്പള പരിഷ്ക്കരണം ഡിസംബറിൽ ഉണ്ടാകുമെന്നും സുശീൽ ഖന്ന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ സർക്കുലർ സർവീസിന്റെ ഗുഡ് ഡേ ടിക്കറ്റും ഗൈഡ് ബുക്ക് പ്രകാശനവും നടത്തി. കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ സ്വാഗതം പറഞ്ഞു. യൂണിയൻ നേതാക്കളായ സി.കെ. ഹരികൃഷ്ണൻ, കെ.എൽ. രാജേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് ജി.പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സിറ്റി സർക്കുലർ സർവീസുകളിലെ ഏതു ബസിലും ടിക്കറ്റെടുത്ത സമയം മുതൽ 24 മണിക്കൂർ ദൂരപരിധിയില്ലാതെ ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാനുള്ള സൗകര്യം കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്.
ഗുഡ് ഡേ ടിക്കറ്റ് എന്ന പേരിലുള്ള ഈ യാത്രാ പദ്ധതിക്ക് പ്രാരംഭ ഓഫറായി 150 രൂപയുടെ ടിക്കറ്റ് 66 ശതമാനം ഡിസ്കൗണ്ടിൽ 50 രൂപക്ക് യാത്രാക്കാർക്ക് ലഭിക്കും. പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്കുള്ള പ്രീ പെയ്ഡ് ഡിജിറ്റൽ സ്മാർട്ട് കാർഡ് വിതരണം കെ.എസ്.ആർ.ടി.സി ഡിസംബർ 15ന് ആരംഭിക്കും. സർക്കുലർ സർവീസുകൾക്കായി 90 ബസുകളാണ് നിലവിലുള്ളത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്ന് 54 സർവീസുകളും പേരൂർക്കട ഡിപ്പോയിൽ നിന്ന് 36 സർവീസുകളുമാണ് നിലവിലുള്ളത്.
Recent Comments