by liji HP News | Nov 25, 2021 | Latest News, ജില്ലാ വാർത്ത
മന്ത്രിമാർ ഉച്ചഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ കുഞ്ഞുങ്ങൾക്ക് ആദ്യം അത്ഭുതമായിരുന്നു. പിന്നീടത് ആഹ്ലാദമായി മാറി. ചെങ്ങന്നൂർ ഗവർമെന്റ് യു പി എസ് പേരിശ്ശേരിയിൽ ആണ് മന്ത്രിമാരായ വി ശിവൻകുട്ടിയും സജി ചെറിയാനും വിളമ്പുകാരായത്.
ചെങ്ങന്നൂർ ഗവർമെന്റ് യു പി എസ് പേരിശ്ശേരിയിലെ പൂർത്തിയായ സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനത്തിനായാണ് മന്ത്രിമാരെത്തിയത്. പരിപാടിക്കിടെയാണ് മന്ത്രിമാർ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി ഭക്ഷണം കുട്ടികൾക്ക് വിളമ്പിയത്.

സ്കൂളുകളിൽ നല്ല ഭക്ഷണം ഉച്ചയ്ക്ക് നൽകാനാകുന്നതിൽ സന്തോഷമുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പി ടി എ, അധ്യാപകർ, നാട്ടുകാർ തുടങ്ങി ഏവരുടെയും പിന്തുണയോടെ മികച്ച രീതിയിൽ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ ഗവർമെന്റ് എൽ പി എസ്, പേരിശ്ശേരി ഗവർമെന്റ് യു പി സ്കൂൾ, മാന്നാർ ഗവർമെന്റ് ജെ ബി എസ്, ചെന്നിത്തല ഹരിജനോദ്ധാരണി ഗവർമെന്റ് എൽ പി സ്കൂൾ എന്നിവിടങ്ങളിലെ നാല് കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനവും ചെങ്ങന്നൂർ ഗവർമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.ചടങ്ങുകളിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരുന്നു.
ചെങ്ങന്നൂർ മണ്ഡലത്തിലെ ഗവണ്മെന്റ് മുഹമ്മദൻസ് ഹൈസ്കൂൾ കൊല്ലക്കടവ്, ഗവർമെന്റ് ഹൈസ്കൂൾ തിരുവൻവണ്ടൂർ,ഗവർമെന്റ് എൽ പി എസ് പെരിങ്ങാല,ഗവർമെന്റ് എൽ പി എസ് കളരിത്തറ എന്നീ സ്കൂളുകൾക്ക് പുതിയ കെട്ടിട നിർമാണത്തിനായി 5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
by liji HP News | Nov 25, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് രൂപം കൊണ്ട ന്യൂനമര്ദ്ദത്തിന്റെ ഫലമായി മോശം കാലാവസ്ഥയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്
തിരുവനന്തപുരം ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്ത്തനങ്ങള് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കളക്ടര് ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

by liji HP News | Nov 25, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്പ്പറേഷന് കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളില് നടത്തി വരുന്ന ‘വനമിത്ര’ ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും ദക്ഷിണേന്ത്യയില് നിന്നുള്ള മികച്ച സംരംഭകരെന്ന നിലയില് ദേശീയ തലത്തില് ആദരിച്ചു. കേന്ദ്ര സര്ക്കാരിന്റെ ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിശാഖപട്ടണത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഇവരെ ആദരിച്ചത്. ആന്ധ്രപ്രദേശ് പട്ടികവര്ഗ ക്ഷേമകാര്യ സെക്രട്ടറി കാന്തിലാല് ഡാന്ഡേയാണ് പ്രശസ്തി പത്രം സമ്മാനിച്ചത്.

വനിത വികസന കോര്പറേഷന് നടപ്പിലാക്കുന്ന വനമിത്ര പദ്ധതി ദേശീയ ശ്രദ്ധ നേടിയതില് അഭിമാനമുണ്ടെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. ആദിവാസി വനിതകളുടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി വനിത വികസന കോര്പ്പറേഷന് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ സംയോജിത നൈപുണ്യ വികസന പദ്ധതിയാണ് വനമിത്ര. തെരഞ്ഞെടുക്കപ്പെട്ട ആദിവാസി ഊരുകളിലെ 18 നും 55 നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്ത്ഥിനികള്ക്കും വനിതകള്ക്കും നൈപുണ്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില് വിവിധങ്ങളായ പരിശീലന പരിപാടികളാണ് നടത്തി വരുന്നത്. കൂടാതെ വസ്ത്ര നിര്മ്മാണം, ഡിസൈനിംഗ്, തേനീച്ച പരിപാലനം, പശു പരിപാലനം എന്നിവയില് പരിശീലനവും തുടര്ന്ന് സംരംഭങ്ങള് തുടങ്ങുന്നതിനാവശ്യമായ സൗകര്യങ്ങളും നല്കി വരികയാണ്. വളരെ അഭിനന്ദനീയമായ പുരോഗതി കൈവരിച്ച് ഈ പദ്ധതി മുന്നേറുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര പട്ടികവര്ഗ മന്ത്രാലയം സെക്രട്ടറി അനില്കുമാര് ത്ധാ, എന്.എസ്.ടി.എഫ്.ഡി.സി. സി.എം.ഡി. അസിത് ഗോപാല് തുടങ്ങിയവര് സന്നിഹിതരായി.
by liji HP News | Nov 25, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന ക്ഷേമബോര്ഡ് സംഘടിപ്പിക്കുന്ന കേരളോത്സവം 2021 ല് പങ്കെടുക്കാന് ഇന്ന്(നവംബര് 25) മുതല് നവംബര് 30 വരെ രജിസ്റ്റര് ചെയ്യാം. ഓണ്ലൈനായാണ് മത്സരം സംഘടിപ്പിക്കുന്നത്. www.keralotsavam.com എന്ന ഓണ്ലൈന് ആപ്ലിക്കേഷനിലൂടെ മത്സരാര്ത്ഥികള്ക്കും ക്ലബുകള്ക്കും രജിസ്റ്റര് ചെയ്യാം. തുടര്ന്ന് ലഭിക്കുന്ന രജിസട്രേഷന് നമ്പരും കോഡും ഉപയോഗിച്ച് മത്സരത്തിനായി റെക്കോര്ഡ് ചെയ്ത വീഡിയോ അപ്ലോഡ് ചെയ്യണം.

മത്സര വീഡിയോകള് ബ്ലോക്ക് തലത്തില് വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തലിനുശേഷം ഒരിനത്തില് നിന്ന് അഞ്ച് എന്ട്രികള് വീതമാണ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കുക. ജില്ലാതലത്തില് ഒന്നാംസ്ഥാനം നേടുന്നവര് സംസ്ഥാനതല മത്സരത്തിലേക്ക് വീണ്ടും വീഡിയോ അപ്ലോഡ് ചെയ്യണം. ജില്ലാ-സംസ്ഥാന തല മത്സരങ്ങളില് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്ക്ക് കാഷ് അവാര്ഡും സര്ട്ടിഫിക്കറ്റും നല്കും. കൂടുതല് വിവരങ്ങള്ക്ക്: 0471 2555740, 9847133866, 9946593540.
by liji HP News | Nov 25, 2021 | Uncategorized
കല്ലമ്പലം: പള്ളിക്കൽ ഗ്രാമ ഞ്ചായത്ത് വയോജന ക്ലബ്ബിൽ ആയുർവേദ മെഡിക്കൽ പരിശോധനയും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം മാധവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ഷീബ എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ബിജു എസ് എസ്, വാർഡ് മെമ്പർ നൂർജഹാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡോക്ടർ ഡോക്ടർ ഈന.ഡി വയോജനങ്ങളെ പരിശോധിക്കുകയും ആരോഗ്യബോധവത്കരണ ക്ലാസ് എടുക്കുകയും ചെയ്തു. വയോജന ക്ലബ് കെയർടേക്കർ എൻ ഷെറീന നന്ദി രേഖപെടുത്തി.

Recent Comments