by liji HP News | Nov 25, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ട് . പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യൂനമർദ്ദം ശ്രീലങ്ക, തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. നവംബർ 25 മുതൽ 29 വരെ ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ കാലാവസ്ഥാ മോഡലുകൾ പ്രകാരമുള്ള മഴ സാധ്യതാ പ്രവചനമനുസരിച്ചും രണ്ടു ദിവസം ശക്തമായ മഴ സാധ്യതയുണ്ട്.
by liji HP News | Nov 25, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവകാശ ദിനാചരണത്തിന്റെ ഭാഗമായി മുനിസിപ്പൽ കണ്ടിജെന്റ് പെൻഷനേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. നഗരസഭാങ്കണത്തിൽ വച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.രാമൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗതം രാജാമണിയും, അഭിവാദ്യമർപ്പിച്ച് മുനിസിപ്പൽ സ്റ്റാഫ് യൂണിയൻ ഭാരവാഹികളായ കെ.രാജൻ, വി.എസ്. വിനോദ് തുടങ്ങിയവർ സംസാരിച്ചു.

ഉദ്യോഗസ്ഥ മേധാവികളുടെ കെടുകാര്യസ്ഥത മൂലം കണ്ടിജെന്റ് പെൻഷൻ തൊഴിലാളികളുടെ ശമ്പള പരിഷ്കരണവും ന്യായമായ ആനുകൂല്യങ്ങളും ലഭ്യമാവാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. ഭൂരിഭാഗം തൊഴിലാളികളും അവശതയും കഷ്ട്ടപ്പാടിലുമാണ് കഴിയുന്നത്. ആറ്റിങ്ങൽ പട്ടണത്തെ ഇന്ന് കാണുന്ന ശുചിത്വ നഗരമായി മാറ്റാൻ പ്രധാനമായ പങ്കു വഹിച്ചവരാണ് കണ്ടിജെന്റ് ജീവനക്കാർ. നഗരസഭയിൽ നിന്ന് വിരമിച്ച 45 ശുചീകരണ തൊഴിലാളും പെൻഷൻ പരിഷ്കരണം കൃത്യമായി നടപ്പാക്കാത്തതിൽ ഏറെ ദുരിതം അനുഭവിക്കുകയാണ്. ഈ വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന വ്യാപകമായി ഇന്ന് എല്ലാ നഗരസഭ കാര്യാലയങ്ങളിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ മുഖ്യമന്ത്രിയുടെ ശ്രദ്ധയി കൊണ്ടുവരാൻ വേണ്ട തുടർ നടപടികളും സ്വീകരിച്ചതായി സംഘടനാ നേതൃത്വം അറിയിച്ചു.
by liji HP News | Nov 25, 2021 | Latest News, ജില്ലാ വാർത്ത
ആലുവ: നിയമ വിദ്യാർഥിനിയായ എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീൺ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), പിതാവ് യൂസഫ് (63) എന്നിവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കും.

ചൊവ്വാഴ്ച അർധരാത്രിയിലാണ് ഒളിവിലായിരുന്ന പ്രതികളെ ആലുവ ഈസ്റ്റ് പൊലീസ് കോട്ടപ്പടി ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, വിവാഹിതയ്ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണു ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ മോഫിയ പർവീണിനെ തിങ്കളാഴ്ച വൈകിട്ടാണു സ്വവസതിയിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു മോഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ മോശമായി പെരുമാറിയ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
by liji HP News | Nov 25, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുട്ടികൾക്കായി കേരള ബാങ്ക് (Kerala Bank) ആവിഷ്കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതിയുടെ (Vidhyanidhi Savings Scheme) സംസ്ഥാനതല ഉദ്ഘാടനം (Inauguration) 29നു മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi VIjayan) നിർവഹിക്കും. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, പഠനാവശ്യങ്ങൾക്ക് ആ തുക ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഏഴു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണു ‘വിദ്യാനിധി’ പദ്ധതി ആരംഭിക്കുന്നത്.

പദ്ധതി പ്രകാരം 12 മുതൽ 16 വരെ പ്രായമുള്ള കുട്ടികൾക്കു സ്വന്തം പേരിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. സൗജന്യ എസ്.എം.എസ്, സൗജന്യ ഡി.ഡി. ചാർജ്, സൗജന്യ ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങൾ, വിദ്യാഭ്യാസ വായ്പയ്ക്കു മുൻഗണന, സൗജന്യ സർവീസ് ചാർജ്, സൗജന്യ എ.ടി.എം. കാർഡ്, മൊബൈൽ ബാങ്കിങ് സൗകര്യം തുടങ്ങിയവ ഈ അക്കൗണ്ടിന്റെ പ്രത്യേകതകളാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകൾ ഈ അക്കൗണ്ട് വഴി ലഭിക്കും.
പദ്ധതിയിൽ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകർത്താവിന് (മാതാവിനു മുൻഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ കഴിയുന്ന സ്പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിനും അനുവാദം നൽകും. രണ്ടു ലക്ഷം രൂപവരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ ഈ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വർഷ പ്രീമിയം ബാങ്ക് നൽകും.
by liji HP News | Nov 25, 2021 | Latest News, ജില്ലാ വാർത്ത
ചിറയിന്കീഴ്: ഐക്യജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളത്തിലെ നൂറ്റി നാല്പത് നിയോജകമണ്ഡലങ്ങളില് നടന്നു വരുന്ന കണ്വന്ഷനുകളുടെ ഭാഗമായി ചിറയിന്കീഴ് മണ്ഡലത്തില് നടന്ന നിയോജകമണ്ഡലം കണ്വന്ഷന് യു.ഡി.എഫ് കണ്വീനര് എം.എം.ഹസന് ഉത്ഘാടനം ചെയ്തു. പരസ്യങ്ങളുടെയും കുപ്രചാരണങ്ങളുടെയും വര്ഗീയ ധ്രുവീകരണത്തിന്റെയും സൃഷ്ടിയാണ് രണ്ടാം പിണറായി സര്ക്കാര് എന്ന് അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം ചെയർമാൻ എഫ്. ജെഫേഴ്സണ് അധ്യക്ഷത വഹിച്ച യോഗത്തില് നേതാക്കളായ ടി. ശരത്ത്ചന്ദ്രപ്രസാദ്, തോന്നയ്ക്കല് ജമാല്, കെ.എസ്. സനല് കുമാര്, കെ.ചന്ദ്രബാബു, അഡ്വ. എസ്.കൃഷ്ണകുമാര്, കെ.എസ്. അജിത്കുമാര്, എം. ജെ. ആനന്ദ്, കെ.പി. രാജശേഖരന്, വി.കെ.രാജു, എച്ച്.പി. ഷാജി, എന്. വിശ്വനാഥന് നായര്, ബി.എസ്.അനൂപ്, ചാന്നാങ്കര എം.പി.കുഞ്ഞ്, ജി. ഗോപകുമാര് തുടങ്ങിയവര് പ്രസംഗിച്ചു.
Recent Comments