എസ്.എസ് കാറ്ററിംഗ് & ഫ്രഷ് ഫിഷിലേക്ക് ഡെലിവറി ബോയ്/ ഗേളിനെ ആവശ്യമുണ്ട്
ആറ്റിങ്ങൽ മാമത്ത് പ്രവർത്തിക്കുന്ന എസ്.എസ് കാറ്ററിംഗ് & ഫ്രഷ് ഫിഷിലേക്ക് ഡെലിവറി ബോയ്/ ഗേളിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
7736167833
9568627170
advt.
ആറ്റിങ്ങൽ മാമത്ത് പ്രവർത്തിക്കുന്ന എസ്.എസ് കാറ്ററിംഗ് & ഫ്രഷ് ഫിഷിലേക്ക് ഡെലിവറി ബോയ്/ ഗേളിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
7736167833
9568627170
advt.
ആറ്റിങ്ങൽ: ആറ്റിങ്ങൽ കുഴിമുക്ക് മഹസിൽ ജഗനാഥൻ പിള്ള (90) നിര്യാതനായി. ഭാര്യ: ശാരദ അമ്മ (റിട്ട.അധ്യാപിക)
മക്കൾ: ഗീതാകുമാരി ജെ എസ് (റിട്ട. ഹെഡ്മിസ്ട്രസ് ജി.യു.പി.എസ് കടകം), മഞ്ജു ജെ എസ് (ടെക്നോപാർക്ക്)
കിളിമാനൂർ ബി.ആർ.സി യുടെ പള്ളിക്കൽ പ്ലാച്ചിവിള അംഗൻവാടിയിലെ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ ഫർണിച്ചർ വിതരണവും പഠനോപകരണ വിതരണവും നടന്നു. സമഗ്ര ശിക്ഷ കേരള കിളിമാനൂർ ബി ആർ സി മുഖേന ലഭ്യമാക്കിയ പഠന ഉപകരണങ്ങൾ ഡി വി എൽ പി എസ് പൈവേലിയിൽ നടന്ന പ്രതിഭാ സംഗമത്തിൽ വിതരണം നടത്തി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഹസീന ഫർണിച്ചർ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബുധനാഴ്ച രാവിലെ 11 ന് നടന്ന പ്രതിഭാ സംഗമം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം ഐ മുബാറക് ഉദ്ഘാടനം ചെയ്തു. പ്രതിഭാ കേന്ദ്രത്തിൽ പഠനം നടത്തുന്ന കുട്ടികൾക്ക് കിളിമാനൂർ എഇഒ പ്രദീപ് പഠനോപകരണങ്ങൾ നല്കി.

കോവിഡ് സമയത്ത് ഉൾപ്പെടെ കുട്ടികളുടെ പ്രതിഭ തെളിയിക്കുന്നതിനുള്ള മികവാർന്ന പരിപാടികൾ സമഗ്ര ശിക്ഷയുടെ കീഴിൽ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ നടക്കുന്നുവെന്ന് ആശംസകൾ അറിയിച്ച കിളിമാനൂർ ബി.പി. സി. സാബു വി. ആർ പറഞ്ഞു. ബി ആർ സി പരിശീലകൻ വിനോദ് ടി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപിക കല സ്വാഗതമാശംസിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിൽ ജി നായർ രഘുത്തമൻ എന്നിവർ സംസാരിച്ചു. സി ആർ സി കോഡിനേറ്റർ റസിയ ബീഗം പദ്ധതി വിശദീകരിച്ചു. ബി.ആർ.സി പരിശീലകൻ ഷാനവാസ് അധ്യാപകരായ ടി.പി പ്രീത, ഷീബ, എൽ സജിനി, എസ് സുബി , എസ് പി പ്രവീണ, ഷിനു മോഹൻ , എൻ നിഷ മോൾ, വിനോദ് കെ. എസ് , ജോയ്നർ തുടങ്ങിയവർ പങ്കെടുത്തു. പ്രതിഭാ കേന്ദ്രം എഡ്യുക്കേഷണൽ വോളണ്ടിയർ ആതിര നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
ചിറയിൻകീഴ്: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KCSPA) ചിറയിൻകീഴ് താലൂക്ക് സമ്മേളനം ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.രാമു ഉൽഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് എം.കെ.രാധാകൃഷ്ണ്ണൻ അദ്ധ്യക്ഷനായി. സംഘടനയിൽ വന്ന പുതിയ അംഗങ്ങളെജില്ലാ പ്രസിഡൻ്റ് എം.ഉമാചന്ദ്രബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ എ.അബ്ദൽ സലാം, എൻ.പങ്കജാഷൻ എന്നിവർ പൊന്നാട ചാർത്തി വരവേറ്റു.ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വിജയൻ, നഗരൂർ SCB പ്രസിഡൻ്റ് എ.ഇബ്രാഹിം കുട്ടി, ആറ്റിങ്ങൽ Town സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.മുരളീധരൻ, വി.വിജയകുമാർ (ജില്ലാ സെക്രട്ടറി KCEU), എസ്.സുരേഷ് കുമാർ (പ്രസിഡൻ്റ് KCEF), സംഘടന ജില്ലാ സെക്രട്ടറി സി.അരവിന്ദാക്ഷൻ, Nശ്രീനിവാസൻ, ഗിരീശൻ, എസ്.രാജേന്ദ്രപ്രസാദ് എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്ത് ആശംസ പ്രസംഗം നടത്തി.

താലൂക്ക് സെക്രട്ടറി കാര വിള പ്രകാശ് റിപ്പോർട്ടും എൻ.ദേവദാസ് (ട്രഷറർ) വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കേന്ദ്ര സംസ്ഥാന പെൻഷൻകാർക്ക് 6 മാസത്തിലൊരിയ്ക്കൽ പരിഷ്ക്കരിച്ചുനൽകുന്ന പോലെ സഹകരണ പെൻഷൻകാർക്കും ക്ഷാമബത്ത അനുവദിയ്ക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചുപ്രമേയം പാസാക്കി.യോഗത്തിൽ ചന്ദ്രശേഖരൻ നായർ നന്ദി രേഖപ്പെടുത്തി.
ഭാരവാഹികൾ: എം.കെ.രാധാകൃഷ്ണൻ (പ്രസിഡൻ്റ്)
കാരവിള പ്രകാശ് (സെക്രട്ടറി)
ചന്ദ്രശേഖരൻ നായർ (ട്രഷറർ)
ആറ്റിങ്ങൽ: വലിയകുന്ന് ജയഭാരത് റോഡിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് 40,000 രൂപയോളം മോഷ്ടിച്ചു. ജയ് ഭാരത് ഹോട്ടൽ റാമിൽ സുദേവന്റെ വീട്ടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരം രൂപ അപഹരിച്ചു. സുദേവന്റെ ഭാര്യ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ആയതിനാൽ വീട്ടിൽ ആരും ഇല്ലായിരുന്നു. ഈ വീടിന്റെ എതിർവശത്തുള്ള പഞ്ചവടിയിൽ സുഷാജിന്റെ വീട്ടിലും സമാനരീതിയിൽ പാര കമ്പി ഉപയോഗിച്ച് കതക് വെട്ടിപ്പൊളിച്ച് അകത്തുകയറി. സുഷാജു കഴിഞ്ഞ ദിവസമാണ് വീട് പൂട്ടിയിട്ട് വിദേശത്തേക്ക് പോയത്. ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ റസിഡൻസ് അസോസിയേഷന്റെ ക്യാമറകൾ പരിശോധിച്ചാൽ മാത്രമേ പ്രതികളെക്കുറിച്ച് വിശദ വിവരം പോലീസിന് ലഭ്യമാകൂ.

Recent Comments