by liji HP News | Nov 17, 2021 | Latest News, ജില്ലാ വാർത്ത
ശബരിമല ദര്ശനത്തിന് വ്യാഴാഴ്ച മുതല് സ്പോട്ട് ബുക്കിംഗ്. പത്ത് ഇടത്താവളങ്ങളില് സൗകര്യം ഏര്പ്പെടുത്തിയതായി ഹൈക്കോടതിയെ സര്ക്കാര് അറിയിച്ചു. മുന്കൂര്ബുക്ക് ചെയ്യാത്ത തീര്ഥാടകര്ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെര്ച്വല്ക്യൂവിന് പുറമെയാണിത്.

ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏര്പ്പെടുത്തുന്ന കാര്യത്തില് ദേവസ്വവും സര്ക്കാരും ആലോചിച്ച് തീരുമാനമെടുക്കാന് ഹൈക്കോടതി നേരത്തെ നിര്ദേശിച്ചിരുന്നു. എവിടെയൊക്കെ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച് നിര്ദേശിച്ചിരുന്നു. വെര്ച്വല്ക്യൂവിന്റെ നിയന്ത്രണം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെടുന്ന ഹര്ജികള് പരിഗണിക്കവെ ആയിരുന്നു ഇത്.
സ്പോട്ട് ബുക്കിങ്ങിന് ആധാര്കാര്ഡ്, വോട്ടര് ഐ.ഡി. എന്നിവയ്ക്ക് പുറമേ പാസ്പോര്ട്ടും ഉപയോഗിക്കാം. വെര്ച്വല്ക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്പോര്ട്ട് ഉപയോഗിക്കാന് കഴിയുന്നവിധം സോഫ്റ്റ്വേറില് മാറ്റംവരുത്തുമെന്നും സര്ക്കാര് അറിയിച്ചിട്ടുണ്ട്.
by liji HP News | Nov 17, 2021 | Latest News, Temples & others
മണ്ഡല വിളക്ക് മഹോത്സവത്തിന്റ ആദ്യ ദിവസമായ ഇന്നലെ വൈകുന്നേരം മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഐശ്വര്യ പൂജ നടന്നു. നൂറുകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. സി. കെ. പ്രസന്നൻ നായരുടെ കർമികത്വത്തിലാണ് പൂജ നടന്നത്.

by liji HP News | Nov 17, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം റോഡരികിൽ നിക്ഷേപിക്കുന്നതിനിടയിൽ നാട്ടുകാർ വാഹനം പിടികൂടി കിളിമാനൂർ പോലീസിൽ ഏൽപിച്ചു. ഇന്ന് രാവിലെ മൂന്നര മണിയോടെയായിരുന്നു സംഭംവം. കുറവൻകുഴി ഭാഗത്തുനിന്ന് ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം അടയമൺ തേരിയിലെ റോഡരുകിൽ നിക്ഷേപിക്കുകയായിരുന്നു. ഈ സമയം ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവറായ കൊച്ചുമോൻ വാഹനം ഒതുക്കിയ ശേഷം വീട്ടിലേക്ക് പോകും വഴി സംഭംവം കാണുകയും ശബ്ദമുണ്ടാക്കി പ്രദേശവാസികളെ വിളിച്ചുണർത്തുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടുന്നതു കണ്ട ലോറിയിലെ ജീവനക്കാർ വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

പ്രദേശം മുഴുവൻ അസഹനീയമായ ദുർഗന്ധം വ്യാപിച്ചു. തുടർന്ന് വാർഡ് മെമ്പറായ ചെറുനാരകം ജോണിയെ നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ മെമ്പർ കിളിമാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മറ്റൊരു ഡ്രൈവറുടെ സഹായത്താൽ ലോറി പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അടയമൺ കയറ്റം കയറുന്നതിനിടയിൽ ലോറിയിൽ ഡീസൽ കുറഞ്ഞ് എയർ കയറുകയായിരുന്നു. ഇതു മൂലം വാഹനം നിന്നുപോയതു കൊണ്ടായിരിക്കാം കക്കൂസ് മാലിന്യം ഇവിടെ നിക്ഷേപിക്കാൻ തുടങ്ങിയതെന്നാന്ന് പ്രാഥമിക നിഗമനം. മാലിന്യം നിക്ഷേപിച്ച പ്രദേശം ഉടൻ തന്നെ വൃത്തിയാക്കാനുള്ള നടപടികൾ ചെയ്യുമെന്ന് വാർഡ് മെമ്പർ അറിയിച്ചു. കിളിമാനൂർ പോലീസ് കേസെടുത്തു.
by liji HP News | Nov 17, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അഭിധ രംഗ സാഹിത്യ വീഥിയുടെ നേതൃത്വത്തിൽ ഡോ.ആർ.മനോജ് സ്മൃതി പുസ്തക ശേഖരം നഗരസഭ ലൈബ്രറിക്ക് കൈമാറി. അഭിധയുടെ സ്ഥാപകനും കവിയും കോളേജ് അധ്യാപകനും ആയിരുന്ന ഡോ.ആർ.മനോജിൻ്റെ സ്മൃതി ദിനാചരണത്തിൻ്റെ ഭാഗമായാണ് പുസ്തകം ശേഖരിച്ച് കൈ മാറിയത്. സാഹിത്യ കൃതികളും അക്കാദമിക ഗ്രന്ഥങ്ങളും അടക്കം 116 പുസ്തകങ്ങൾ ആണ് സംഭാവന ചെയ്തത്. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി കവി വിജയൻ പാലാഴി യിൽ നിന്നും പുസ്തകം ഏറ്റു വാങ്ങി. അജിത് മുനി, എസ്.രാധ ബാബു, വിജു കൊന്നമൂട്, മനു ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.

by liji HP News | Nov 17, 2021 | Latest News, ജില്ലാ വാർത്ത
ഇളമ്പ: ഹയർസെക്കന്ററി ബൈട്രാൻസ്ഫർ ത്വരിതപ്പെടുത്തുക, ഡയറ്റ് സ്പെഷ്യൽ റൂൾ നിയമനം വേഗത്തിലാക്കണ മെന്നും കെ.എസ്.ടി.എ ഇളമ്പ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സംഘടനാറിപ്പോർട്ട് സബ്ജില്ലാ ജോയിന്റ് സെക്രട്ടറി എസ് നിഹാസ് അവതരിപ്പിച്ചു.

ബ്രാഞ്ച് പ്രസിഡന്റ് എസ് സുമേഷ് അധ്യക്ഷത വഹിച്ചു.എസ് ബിന്ദുകുമാരി രക്തസാക്ഷി പ്രമേയവും ഷീല വി.പി അനുശോചന പ്രമേയവും അവതരിപ്പിച്ചു.പ്രവർത്തനറിപ്പോർട്ടും വരവ് ചെലവ് കണക്കും സെക്രട്ടറി എച്ച്.വി റിജു അവതരിപ്പിച്ചു.സബ്ജില്ലാ ജോയിന്റ് സെക്രട്ടറി എം ബാബു, എക്സിക്യൂട്ടീവ് എം മഹേഷ്, കമ്മിറ്റി അംഗം പി മനോജ് എന്നിവർ അഭിവാദ്യം ചെയ്തു. പുതിയ സെക്രട്ടറിയായി എച്ച്.വി റിജുവിനേയും പ്രസിഡന്റായി എസ് സുമേഷിനേയും തെരഞ്ഞെടുത്തു.
Recent Comments