കീഴാറ്റിങ്ങൽ ശ്രീ മുള്ളിയങ്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ ഇരുപത്തിയൊന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

കീഴാറ്റിങ്ങൽ ശ്രീ മുള്ളിയങ്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ ഇരുപത്തിയൊന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

ആറ്റിങ്ങൽ കീഴാറ്റിങ്ങൽ ശ്രീ മുള്ളിയങ്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ ഇരുപത്തിയൊന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഇന്ന് (നവംബർ 16) മുതൽ നവംബർ 22 വരെ നടക്കും.

മോഡലുകളുടെ അപകടമരണം: ഹോട്ടലിലെ ഡി.വി.ആര്‍. പോലീസിന് കൈമാറി

മോഡലുകളുടെ അപകടമരണം: ഹോട്ടലിലെ ഡി.വി.ആര്‍. പോലീസിന് കൈമാറി

കൊച്ചി: മുന്‍ മിസ് കേരള വിജയികളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹോട്ടലിലെ ഡി.വി.ആര്‍. പോലീസിന് കൈമാറി. ചൊവ്വാഴ്ച രാവിലെ ചോദ്യംചെയ്യലിന് ഹാജരായ ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി വയലാട്ടാണ് സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഒരു ഡി.വി.ആര്‍. പോലീസിന് കൈമാറിയത്. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം, ഹോട്ടലിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ച മറ്റൊരു ഡി.വി.ആര്‍. കൂടിയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതും ഹാജരാക്കാന്‍ റോയി വയലാട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വൈകാതെ ഹാജരാക്കാമെന്നാണ് റോയി പോലീസിനെ അറിയിച്ചിരിക്കുന്നത്. റോയിയെ വിശദമായി ചോദ്യംചെയ്യുന്നത് തുടരുകയാണ്.

കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം സൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് സൈജുവിനെ പോലീസ് വിശദമായി ചോദ്യംചെയ്തത്.

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തി അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഡിജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായതായും വിവരമുണ്ട്. എന്തിനാണ് ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചത്, എന്തിനാണ് കാറില്‍ അന്‍സി കബീറിനേയും സംഘത്തേയും പിന്തുടര്‍ന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തില്‍ പ്രധാനമായും കണ്ടെത്താനുള്ളത്.

അറുപത്തിയെട്ടാമത്‌ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു

അറുപത്തിയെട്ടാമത്‌ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: അറുപത്തിയെട്ടാമത്‌ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ആറ്റിങ്ങൽ വക്കം നടരാജൻ ഹാളിൽ നടന്നു. ഒ.എസ്. അംബിക എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളുടെ അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ്‌ കൂടിയായ അഡ്വ. വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സർക്കിൾ സഹകരണ യൂണിയൻ ഭരണ സമിതി അംഗം എം. മുരളീധരൻ, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി, കേരള ബാങ്ക് മാനേജിംഗ് കമ്മിറ്റി അംഗം adv. എസ്. ഷാജഹാൻ, മടവൂർ അനിൽ, ചന്ദ്രശേഖരൻ നായർ, ശശാങ്കൻ, ഇബ്രാഹിം കുട്ടി, ആർ. സുരേഷ്, വി.വിജയ്കുമാർ, ജി. വിജയകുമാർ എന്നിവർ പങ്കെടുത്തു.

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് സ്കൂളിൽ ശിശുദിനാഘോഷവും എക്‌സിബിഷനും സംഘടിപ്പിച്ചു

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് സ്കൂളിൽ ശിശുദിനാഘോഷവും എക്‌സിബിഷനും സംഘടിപ്പിച്ചു

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് സ്കൂളിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം എക്സ്ബിഷനും സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡന്റ്‌ ജോഷി ജോണി അധ്യക്ഷനായ പരിപാടി ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ ഉൽഘാടനം ചെയ്തു.

പരിപാടിയിൽ ശിശുദിന സന്ദേശം എൽഗിൻ ദേവദാസ്,
സ്വാഗതം ഹെഡ്‌മിസ്ട്രസ്സ് ജെസ്സി പെരേര, ആശംസകൾ വിദ്യാഭ്യാസ കൺവീനർ ഫ്രാൻസിസ്, നന്ദി എറിക് മെറിക് എന്നിവർ രേഖപെടുത്തി.

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാരചാർത്തും കളഭാഭിഷേകവും

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാരചാർത്തും കളഭാഭിഷേകവും

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് (ഇന്ന്) മുതൽ 10 വരെ ദശാവതാരചാർത്തും വൃശ്ചികം 11 മുതൽ 22 കളഭാഭിഷേകവും ഉണ്ടായിരിക്കുന്നതാണ്.