by liji HP News | Nov 9, 2021 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യം കേടാകാനിടയാകുകയും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതിനാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാൻ ശുദ്ധമായ ഐസ് 1:1 അനുപാതത്തിൽ ഉപയോഗിക്കേണ്ടതാണ്. യാതൊരു കാരണവശാലും മറ്റ് രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല. മത്സ്യവല്പന നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ നിർബന്ധമായും എടുക്കണം.

സുരക്ഷിതവും ഗുണമേൻമയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ പരാതികൾ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.
by liji HP News | Nov 9, 2021 | Latest News, ജില്ലാ വാർത്ത, മരണം
കോഴിക്കോട്: മലയാള ചലച്ചിത്ര, നാടക, ടെലിവിഷൻ അഭിനേത്രി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് ജനിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1985 – 87 കാലങ്ങളിൽ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ 90-ഓളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്.

സൂപ്പർ താരങ്ങളോടൊപ്പം നിരവധി ചലച്ചിത്രങ്ങളിൽ അഭിനയ മികവ് പുലർത്തിയ ശാരദ പഴയ കാല സിനിമാ നടികളിൽ ഒരാളാണ്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഇപ്പോഴും സജീവമാണ് കോഴിക്കോട് വെള്ളിപ്പറമ്പ് 6/2 – ലാണ് താമസം ശാരദ. താരസംഘടനയായ അമ്മ യിൽ അംഗമാണ്. ഭർത്താവ് അഭിനേതാവായ എ.പി.ഉമ്മർ, മക്കൾ : ഉമദ, എ.പി.സജീവ് (ജില്ലാ ആശുപത്രി ) രജിത, ശ്രീജീത്ത്.
by liji HP News | Nov 8, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാൾ അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും കൂടുതൽ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാൻ സാധിക്കാത്തതിൽ ദു:ഖമുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ടെക്നോപാർക്കിനു സമീപം ആക്കുളത്ത് പണിത തിരുവനന്തപുരം ലുലു മാൾ. 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200-ൽ പരം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീൻ സിനിമ, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്റർ, 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട്, എന്നിവ മാളിൻ്റെ മറ്റ് പ്രധാന ആകർഷണങ്ങളാണ്.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം ഉൾപ്പെടെയുള്ള മാളിൻ്റെ വിശാല പാർക്കിംഗ് സൗകര്യം മറ്റ് ആകർഷണങ്ങളിലൊന്നാണ്. ഇതിൽ മാൾ ബേസ്മെൻ്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, അഞ്ഞൂറ് വാഹനങ്ങൾക്കുള്ള ഓപ്പൺ പാർക്കിംഗ് സൗകര്യവും ഉൾപ്പെടെയാണിത്.
ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്മെൻ്റ് സിസ്റ്റം, ഇൻ്റലിജൻ്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും മാളിൽ ക്രമീകരിച്ചിട്ടുണ്ട്. മാളിൻ്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആർക്കിടെക്ട് സ്ഥാപനമായ ഡിസൈൻ ഇൻ്റർനാഷണലാണ് മാളിൻ്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയത്.
ഷോപ്പിംഗ് മാൾ പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ഇതിനകം ലഭിച്ചു കഴിഞ്ഞതായി ലുലു തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് സദാനന്ദൻ നായർ അറിയിച്ചു,
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് സൗകര്യത്തിനായി ഡിസംബർ 17 വെള്ളിയാഴ്ച മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു
by liji HP News | Nov 8, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ അറേബ്യൻ ഫാഷൻ ജൂവലറിയിൽ ഓഫീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
1) ഫ്ലോർ മാനേജർ (ഫീമെയിൽ) വയസ് 20 – 30
2) സെയിൽസ് അസ്സിസ്റ്റൻസ് (മെയിൽ) വയസ് 25- 30
3) ഓഫീസ് ബോയ് വയസ് 20 -25
4) ടെലികോളർ (ഫീമെയിൽ) വയസ് 20 – 30
എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ : 9605488829
ADVT.
by liji HP News | Nov 8, 2021 | Latest News, ജില്ലാ വാർത്ത
ചെന്നൈ: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ നിന്നുള്ള ആഘാതത്തിൽ നിന്ന് ചെന്നൈ നഗരം ഇനിയും കര കയറിയിട്ടില്ല. ചെന്നൈയിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഇന്ന് പുലർച്ചെ മുതൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. മഴ മൂലമുണ്ടായ അപകടങ്ങളിൽപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി എന്നാണ് തമിഴ്നാട് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിക്കുന്നത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
എന്നാൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്.2015ൽ ചെന്നൈയെ മുക്കിയ പ്രളയത്തിന്റെ ഓർമകളിലാണ് ഇപ്പോൾ തമിഴ് ജനത. അത്രമാത്രം മഴയാണ് കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പെയ്യുന്നത്.

അതേസമയം, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ടെത്തി രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങൾക്കും നേതൃത്വം നൽകുകയാണ്. മുട്ടൊപ്പം വെള്ളം കയറിയ സ്ഥലങ്ങളിലേക്ക് സ്റ്റാലിൻ നേരിട്ടെത്തി ജനങ്ങളോട് സംസാരിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ നാല് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകൾ ഒരു കാരണവശാലും തുറക്കരുതെന്നും ഉത്തരവുണ്ട്.
ചെന്നൈ, കരൂർ, തിരുവള്ളൂർ, പുതുക്കോട്ടൈ, ശിവഗംഗൈ, തിരുച്ചിറപ്പള്ളി, നാമക്കൽ, രാമനാഥപുരം, മധുര, വിരുതുനഗർ, ഈറോഡ് എന്നീ ജില്ലകളിൽ 24 മണിക്കൂറിൽ പെയ്തത് 200 എംഎമ്മിലധികം മഴയാണ്.
Recent Comments