ആറ്റിങ്ങലിലെ പ്രമുഖ സ്റ്റിച്ചിങ് സെന്ററിൽ സ്റ്റാഫുകളെ തേടുന്നു

ആറ്റിങ്ങലിലെ പ്രമുഖ സ്റ്റിച്ചിങ് സെന്ററിൽ സ്റ്റാഫുകളെ തേടുന്നു

ആറ്റിങ്ങലിലെ പ്രമുഖ സ്റ്റിച്ചിങ് സെന്ററിലേക്കായി സ്റ്റാഫുകളെ തേടുന്നു. തയ്യൽ അറിയാവുന്ന, എക്സ്പീരിയൻസ് ഉള്ളവർക്ക് (സ്ത്രീ/ പുരുഷൻ) ബന്ധപ്പെടാം.

താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടേണ്ട നമ്പർ: 9633035638

advt.

കൊല്ലത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (55) ആണ് ഭാര്യ അനിത (40) മക്കളായ ആദിത്യരാജ് (24) അമൃതരാജ് (20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രന്‍. മകന്‍ ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ആദിത്യരാജ് കടയില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് വീട്ടില്‍ അന്വേഷിച്ചെത്തിയത്. തുടര്‍ന്ന് വീടിനകത്ത് കയറിയപ്പോള്‍ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും മറ്റ് മൂന്നുപേരെ വെട്ടേറ്റ് മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.

വീട്ടിലെ ഹാളിലാണ് ആദിത്യരാജിന്റെ മൃതദേഹം കിടന്നിരുന്നത്. അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു. വെട്ടുകത്തി കൊണ്ട് മൂവരെയും വെട്ടിക്കൊന്ന ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്നുപേരെയും കൊലപ്പെടുത്തിയ ശേഷം രക്തംപുരണ്ട വെട്ടുകത്തി കഴുകി വൃത്തിയാക്കി വീട്ടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

രാജേന്ദ്രന്റെ വീടിന് സമീപം മറ്റുവീടുകളുണ്ടെങ്കിലും രാത്രിയില്‍ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. രാജേന്ദ്രനും കുടുംബത്തിനും സാമ്പത്തികപ്രശ്‌നങ്ങളില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

വിവരമറിഞ്ഞ് കൊല്ലം റൂറല്‍ എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

മീമ്പാട്ട് പാടശേഖരത്തിൽ നിന്ന് 25000 കിലോ നെല്ല് സംഭരിച്ച് പാടശേഖര സമിതി

മീമ്പാട്ട് പാടശേഖരത്തിൽ നിന്ന് 25000 കിലോ നെല്ല് സംഭരിച്ച് പാടശേഖര സമിതി

ആറ്റിങ്ങൽ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയും പാടശേഖര സമിതിയും സംയുക്തമായി മീമ്പാട്ട് ഏലായിൽ ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പിലാണ് 25000 കിലോ നെല്ല് സംഭരിക്കാൻ സാധിച്ചത്. പതിറ്റാണ്ടുകളായി തരിശ് കിടന്ന അഞ്ചര ഹെക്ടർ വയലിൽ 2017 ൽ നഗരസഭയുടെ സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യമായി നെൽകൃഷി ആരംഭിച്ചത്. ഇതിനായി പ്രദേശത്തെ കർഷകരെ കണ്ടെത്തി പാടശേഖര സമിതിയും രൂപീകരിച്ചു.

തുടർന്നുള്ള എല്ലാ വർഷവും ഇവിടെ നിന്ന് നൂറ് ശതമാനം വിളവെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ ‘ഉമ’ ഇന്നത്തിൽപ്പെട്ട അത്യുൽപ്പാദന ശേഷിയുള്ള വിത്താണ് കൃഷിക്ക് വേണ്ടി വിതച്ചത്. തുടർച്ചയായ 120 ദിവസത്തെ പരിപാലനത്തിന് ശേഷം കഴിഞ്ഞ ദിവസം അത്യാധുനിക യന്ത്ര സംവിധാനം ഉപയോഗിച്ച് വിജയകരമായി വിളവെടുത്തു. കൃഷിക്ക് വേണ്ടി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ വിധ ധനസഹായവും കർഷകർക്ക് ലഭ്യമാക്കാനുള്ള നടപടിയും പൂർത്തിയാക്കി. ഈ വർഷം പട്ടണത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മീമ്പാട്ട് ഏലായിലെ കൃഷി ഒഴികെ മറ്റിടങ്ങളിലെ കൃഷിക്ക് എല്ലാം തന്നെ മുഴുവനായും ഭാഗികമായും വെള്ളം കയറി വൻനാശം സംഭവിച്ചിരുന്നു.

വിളവെടുത്ത നെല്ല് 1 കിലോക്ക് 28 രൂപ നിരക്കിൽ സപ്ലൈകൊയ്ക്ക് കൈമാറും കൂടാതെ നെല്ല് തരംതിരിച്ച ശേഷം ലഭിക്കുന്ന വൈക്കോൽ പ്രദേശത്തെ ക്ഷീരകർഷകർക്ക് നൽകുമെന്നും മുതിർന്ന കർഷകനും നഗരസഭാ വൈസ് ചെയർമാനുമായ ജി.തുളസീധരൻ പിള്ള അറിയിച്ചു. കൗൺസിലർ സംഗീതറാണി, പാടശേഖര സമിതി അംഗങ്ങളായ ഗിരീജൻ, നാരായണ പിള്ള, ബാലൻപിളള, പ്രഭാകരൻ, രാമചന്ദ്രൻ നായർ, ശ്രീരംഗൻ, ശ്രീകുമാർ, രഘുനാഥൻ, മുരുകൻ, ശശിധരൻ നായർ തുടങ്ങിയവരാണ് കൊയ്ത്തിന് നേതൃത്വം വഹിച്ചത്.

കെപിഎംഎസ് ഏകോപന സമിതി സംസ്ഥാന നേതൃയോഗം നടന്നു

കെപിഎംഎസ് ഏകോപന സമിതി സംസ്ഥാന നേതൃയോഗം നടന്നു

കെപിഎംഎസ് ഏകോപന സമിതി സംസ്ഥാന നേതൃയോഗം സംസ്ഥാന ജനറൽ കൺവീനർ ഹൈക്കോടതി മുൻ ജഡ്ജി പി ഡി രാജൻ ഉത്ഘാടനം ചെയ്തു. കെ വിദ്യാധരൻ (എറണാകുളം) , കെ എം സിബി (എറണാകുളം), അമ്മൻകോട് തുളസി (തിരുവനന്തപുരം), പേയാട് ശ്രീകുമാർ , വിനോദ് വൈക്കം തുടങ്ങിയവർ പങ്കെടുത്തു.

റിയാദ് കേളി വിദ്യാഭ്യാസ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു

റിയാദ് കേളി വിദ്യാഭ്യാസ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു

റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേളികലാസാംസ്കാരിക വേദി ഈ വർഷത്തെ വിദ്യാഭ്യാസ പുരസ്‌കാര വിതരണം രണ്ടാം ഘട്ടം തിരുവനന്തപുരം ജില്ലയിൽ നടന്നു. 2020-2021 അധ്യയനവർഷത്തിൽ എസ്. എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ വിജയം നേടി ഉപരിപഠനത്തിനു അർഹത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം നൽകുന്നത്.

കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഡ്വ ബി സത്യൻ ഉദ്ഘാടനം നിർവഹിച്ചു. മൊമെന്റേയും ചെക്കും കുട്ടികൾക്ക് കൈമാറി. ചടങ്ങിൽ കടയ്ക്കാവൂർ LC സെക്രട്ടറി അഫ്സൽന്റെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിയാദ് കേളി അംഗം അനിൽ കേശവപുരം സ്വാഗതവും കടയ്ക്കാവൂർ എൽ സി മെമ്പർ സുഗയിൽ നന്ദിയും രേഖപ്പെടുത്തി. കേശവപുരം ബ്രാഞ്ച് സെക്രട്ടറി ജയപ്രസാദ്, ആയുർവേദ ബ്രാഞ്ച് സെക്രട്ടറി സുഭാഷ് കല്ലൂർകോണം ബ്രാഞ്ച് സെക്രട്ടറി നസീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.