സിപിഐഎം വക്കം ലോക്കൽ സമ്മേളനത്തിന് തുടക്കം

സിപിഐഎം വക്കം ലോക്കൽ സമ്മേളനത്തിന് തുടക്കം

സിപിഐഎം വക്കം ലോക്കൽ സമ്മേളനത്തിന് തുടക്കം. വക്കം ഫാർമേഴ്സ് ഹാളിൽ ഷൗക്കത്തലി നഗറിൽ എ നസീമാബീവിയുടെ അധ്യക്ഷതയിൽ സി.പി.ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും, മുൻ എം.എൽ.എയുമായ അഡ്വ.ബി.സത്യൻ ഉൽഘാടനം ചെയ്തു. സി.പി.ഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ, രാമു ജില്ലാ കമ്മറ്റി അംഗം, ആർ, സുഭാഷ്, എര്യാ സെക്രട്ടറി അഡ്വ.എസ് ലെനിൻ, അഡ്വ.ഷൈലജാബീഗം, സി.പയസ്, അഞ്ച്തെങ്ങ് സുരേന്ദ്രൻ, മണികണ്ഠൻ, എസ്, വേണുജി, എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി, എസ്.അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സംഗീത നാടക അക്കാഡമി അവാർഡ് ജേതാക്കളായ, വക്കം ഷക്കീർ , വക്കം മാഹിൻ, ദേശിയ അവാർഡ് ജേതാവ് നൃത്ത കലാകാരൻ വക്കം സജീവ് വി, വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവരെയും സമ്മേളനത്തിൽ വെച്ച് ആദരിച്ചു.

സിപിഎം സമ്മേളനം; അഞ്ചുതെങ്ങിൽ തൊഴിലാളി സംഗമം

സിപിഎം സമ്മേളനം; അഞ്ചുതെങ്ങിൽ തൊഴിലാളി സംഗമം

സിപിഐഎം 23-ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള അഞ്ചുതെങ്ങ്ലോക്കൽസമ്മേളനത്തിൻ്റെ ഭാഗമായി തൊഴിലാളി വർഗ്ഗത്തിന് ഏറ്റവും വേരുള്ളതും ഏറ്റവും കൂടുതൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതുമായ അഞ്ചുതെങ്ങിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. സംഗമം സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐറ്റിയു സംസ്ഥാന ട്രഷറർ സി.പയസ് അദ്ധ്യക്ഷത വഹിച്ചു.

സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.ജറാൾഡ്, ലോക്കൽ കമ്മറ്റിയംഗങ്ങളായ എസ്.പ്രവീൺചന്ദ്ര ലിജാ ബോസ്, കെ.ബാബു, പി.വിമൽരാജ്, ജോസഫിൻ മാർട്ടിൻ ,എം.ബിജു തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മറ്റിയംഗങ്ങളായ ബി.എൻ.സൈജു രാജ് സ്വാഗതവും ശ്യാമ പ്രകാശ് നന്ദിയും പറഞ്ഞു.

അഡ്വ.യൂജിൻ പെരേര (60) അന്തരിച്ചു

അഡ്വ.യൂജിൻ പെരേര (60) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ രാമച്ചംവിള കാനാൻ വില്ലയിൽ അഡ്വ.യൂജിൻ പെരേര അന്തരിച്ചു. ഭാര്യ ആലീസ് ഡേവിഡ് (അദ്ധ്യാപിക, സെന്റ് ജോസഫ് സ്കൂൾ). മക്കൾ: ആന്റണി യൂജിൻ പെരേര , അലീന പ്രിസ്ക പെരേര. ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പൂവമ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

പൂവമ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറയിൽ ബൈക്കും കാറും അപകടത്തിൽപെട്ട് രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ അവനവഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വർക്കല സ്വദേശിയായ ബിജേഷിനും ഭാര്യ മായക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് ദേശീയ പാതയിൽ പൂവൻപാറ പാലത്തിനു സമീപമുള്ള ഹോട്ടലിന് അടുത്ത് അപകടം നടന്നത്.

ആറ്റിങ്ങലിൽ നിന്ന് ആലംകോട് ഭാഗത്തേക്ക് പോയ ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന കാറുമാണ് അപകടത്തിൽപെട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം. മായയുടെ കാലിനു സാരമായ പരിക്കുണ്ട്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. പതിവായി അപകടങ്ങൾ നടക്കുന്ന മേഖലയാണിത്.

തങ്കപ്പൻ നായർ (72) അന്തരിച്ചു

തങ്കപ്പൻ നായർ (72) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഇടയ്കോട് പള്ളിക്കു സമീപം തിരുവാതിര വീട്ടിൽ തങ്കപ്പൻ നായർ (72) അന്തരിച്ചു. ഭാര്യ കല. മക്കൾ -അനിൽകുമാർ, അർജ്ജുൻ, ലക്ഷമി, മരുമക്കൾ: വിഷ്ണു പി.എസ്, രേഷ്മ.