by liji HP News | Nov 6, 2021 | Latest News, ജില്ലാ വാർത്ത
യു.കെ പ്രവാസി കൂട്ടായ്മയായ സൂര്യ സോഷ്യൽ ക്ലബ് ചികിത്സാ ധന സഹായം വിതരണം ചെയ്തു. അഖിലേന്ത്യാ കിസാൻ സഭയുടെ ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനോട് അനുബന്ധിച്ചാണ് ധന സഹായം വിതരണം നടന്നത്.ചടങ്ങിൽ വി.പി ഉണ്ണികൃഷ്ണൻ ചെക്ക് കൈമാറി. അവനവഞ്ചേരി രാജു, സി.എസ് ജയചന്ദ്രൻ ,സാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

by liji HP News | Nov 6, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ കോയിക്കൽ ക്ഷേത്ര കലാപീഠത്തിൽ ക്ഷേത്ര കലകളായ പഞ്ചവാദ്യം, തകിൽ, നാദസ്വരം എന്നീ വിഷയങ്ങളിൽ പുതിയ ബാച്ചിലേക്കുള്ള ത്രിവത്സ ഡിപ്ലോമ കോഴ്സ് 2021 നവംബർ ഒൻപതാം തീയതി ആരംഭിക്കുന്നു.

പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും നടക്കും. എംഎൽഎ ഒ.എസ് അംബിക അധ്യക്ഷത വഹിക്കുന്ന ചടങ്ങ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ എൻ വാസു ഉത്ഘാടനം ചെയ്യും. ക്ഷേത്ര കലാപീഠം ഡയറക്ടർ പ്രൊഫ.എൻ ഗോപിനാഥപിള്ള സ്വാഗതം പറയും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ കെ എസ് രവി, പി എം തങ്കപ്പൻ, നഗരസഭാ അധ്യക്ഷ അഡ്വ എസ് കുമാരി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
by liji HP News | Nov 6, 2021 | Latest News, ജില്ലാ വാർത്ത
സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ രക്ഷാകർതൃപരിശീലനം സംഘടിപ്പിച്ചു. പരിശീലനപരിപാടിയുടെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു. കിളിമാനൂർ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ വി.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.

തിരികെ സ്കൂളിലേക്ക് എന്ന പരിപാടിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാലയങ്ങളിൽ നടപ്പി ലാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഹെൽപ്ഡെസ്കിനു വേണ്ട മാസ്ക്, ലോഷൻ, ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണത്തിനായാണ് രക്ഷാകർതൃ പരിശീലനം സംഘടിപ്പിച്ചത്. വിദ്യാലയങ്ങളുടെ തനതു പ്രവർത്തനമായും രക്ഷാകർത്താക്കൾക്ക് തൊഴിൽ അവസരം എന്ന നിലയിലും ഈ പരിശീലനം പ്രയോജനപ്പെടുത്തണമെന്ന് എസ്.എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ശ്രീകുമാരൻ പറഞ്ഞു.ഉപജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും രണ്ട് രക്ഷിതാക്കൾ വീതമാണ് പരിശീലനത്തിൽ പങ്കെടുത്തത്.
ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി.ആർ. സാബു സ്വാഗതവും ക്ലസ്റ്റർ കോർഡിനേറ്റർ ജയലക്ഷ്മി. കെ.എസ് പദ്ധതി വിശദീകരണം നടത്തി. കിളിമാനൂർ ജി.എൽ.പി.എസ് പ്രഥമാധ്യാപകൻ നിസാർ എച്ച്, ബി.ആർ.സി പരിശീലകരായ വിനോദ്.ടി, വൈശാഖ്. കെ. എസ്, ഷാനവാസ്.ബി, ക്ലസ്റ്റർ കോർഡിനേറ്റർ മായ.ജി. എസ് എന്നിവർ ആശംസകൾ നേർന്നു. ക്ലസ്റ്റർ കോർഡിനേറ്റർ ജയശങ്കർ.ജി നന്ദി രേഖപ്പെടുത്തി.
by liji HP News | Nov 6, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ ഈസ്റ്റ് ലോക്കൽ സമ്മേളനമാണ് പര്യവസാനിച്ചത്. ഒക്ടോബർ 30 ന് പൊതു വിദ്യാലയങ്ങൾ ശുചീകരിച്ച് കൊണ്ട് സമ്മേളനത്തോട് അനുബന്ധിച്ച പ്രവർത്തനങ്ങക്ക് തുടക്കംകുറിച്ചു. നവംബർ 1 ന് നിരവധി അവിവാഹിതരായ യുവതകളെ സംഘടിപ്പിച്ചു കൊണ്ട് സ്ത്രീധന വിരുദ്ധ സെമിനാറും പ്രതിജ്ഞാ വാചകം ചൊല്ലലും സംഘടിപ്പിച്ചു.
നവംബർ 2 ന് സാംസ്കാരിക സന്ധ്യയും നവംബർ 3 ന് പരിസ്ഥിതി സംരക്ഷണ സൂചകമായി വൃക്ഷതൈ നടീലും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും വീട്ടമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനകീയ ക്വിസ് മത്സരവുമൊക്കെ വളരെ വ്യത്യസ്ഥത പുലർത്തി. തുടർന്ന് ആലംകോട് ഹാഷിമിന്റെ ബലികുടീരത്തിൽ നിന്ന് ആരംഭിച്ച ദീപശിഖ റാലിക്ക് എ.നജാം നേതൃത്വം നൽകി. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ആ മഹാറാലി പട്ടണത്തിന്റെ തെരുവീഥികളിലൂടെ കടന്ന് പോയി. വലിയകുന്ന് ജംഗ്ഷനിൽ സഖാവ് ശിവദാസന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് മുതിർന്ന ആർ.രാമൻകുട്ടി ഏറ്റുവാങ്ങിയ രക്തപതാകയും റാലിയുടെ ഭാഗമായി.

നഗരത്തെ വലംവച്ച് എത്തിയ ജാഥ ഗ്രാമത്തുമുക്ക് ജംഗ്ഷനിലെത്തിയപ്പോൾ പരമ്പരാഗത ശൈലിയിൽ ചെമ്പട്ട് കൊണ്ട് പൊതിഞ്ഞ് കവുങ്ങിൽ തയ്യാറാക്കിയ കൊടിമരം മുതിർന്ന എൽസി അംഗം ജി.ബാബു ജാഥാ ക്യാപ്റ്റന് കൈമാറി. കൊടിമരവും രക്തപതാകയുമായി മേളക്കൊഴുപ്പോടെ സി.പ്രദീപ് നഗറിലേക്ക് എത്തിയ ജാഥക്ക് കിഴക്കേ നാലുമുക്കിൽ വമ്പിച്ച സ്വീകരണം ലഭിച്ചു. ഏരിയ സെക്രട്ടറി അഡ്വ.എസ്.ലെനിൻ കൊടിമരവും പതാകയും ഏറ്റുവാങ്ങി. തുടർന്ന് നഗരത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥാപിച്ച കൊടിമരത്തിൽ പ്രവർത്തകരുടെ വിപ്ലവ മുദ്രാവാക്യം വിളിയോടെ വാനം മുട്ടെ ചെങ്കൊടി ഉയർന്നു പാറി.
നവംബർ 4 ന് രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പ്രവർത്തകർ രക്ത പുഷ്പങ്ങളർപ്പിച്ച ശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. പ്രൗഡമായ സദസിനെ അഭിസംബോധന ചെയ്തു കൊണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ജയൻബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു, ബി.പി.മുരളി, ജില്ലാകമ്മിറ്റി അംഗം ആർ.സുഭാഷ്, ജി.സുഗുണൻ, വിക്രമകുറുപ്പ്, ഏരിയ സെക്രട്ടറി അഡ്വ.എസ്.ലെനിൻ, അംഗങ്ങളായ എം.പ്രദീപ്, എം.മുരളി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ.എസ്. അനൂപ് തുടങ്ങിയവരും വേദിയിൽ സന്നിഹിതരായി.
രാജഗോപാലൻ നായർ അധ്യക്ഷതയും, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സ്വാഗതവും, അനീഷ് രക്തസാക്ഷി പ്രമേയവും, റ്റി.ദിലീപ്കുമാർ അനുശോചനവും, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിൻ മേൽ ഉദ്യേഗം ജനിപ്പിക്കുന്ന രീതിയിൽ ദേശീയ, അന്തർദേശീയ, പ്രാദേശിക വിഷയങ്ങൾ പൂർണമായി ചർച്ചക്ക് വിധേയമാക്കി. ചർച്ചയും മറുപടിയും കഴിഞ്ഞ ശേഷം യോഗം ഐക്യഖണ്ഡേന സി.ചന്ദ്രബോസിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവായ 7 പേർക്ക് പകരം പുതിയതായി 7 പേരെ അംഗങ്ങളായി കൂട്ടിച്ചേർത്തു. സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ഈസ്റ്റ് ലോക്കൽ സമ്മേളനം പൂർത്തിയായതോടെ പാർട്ടി കൂടുതൽ ശക്തമായി. യുവാക്കളുടെയും വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിച്ചത് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്നും യോഗം വിലയിരുത്തി.
by liji HP News | Nov 6, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനോട് അനുബന്ധിച്ച് ടിഡിഎഫ് ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റി പ്രകടനം നടത്തി. വർക്കേഴ്സ് യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി ശ്യാം കുമാർ, ടി ഡി എഫ് യൂണിറ്റ് സെക്രട്ടറി രത്നകുമാർ, വർക്കേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ഷിബു, വർക്കേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി രാജീവ്, യൂണിറ്റ് ട്രഷറർ രതീഷ്,അജിംഷാ, വിനയൻ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Recent Comments