by liji HP News | Nov 6, 2021 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങിന്റെ ചരിത്രം പറയുന്ന ചുവന്ന മണ്ണ് എന്ന ഡോക്യുമെന്ററിയുമായി എസ്.എഫ്.ഐ. അഞ്ചുതെങ്ങ് സിപിഐ(എം) ലോക്കൽ സമ്മേളനത്തിന്റെ പ്രചാരണാർത്ഥമാണ് എസ് എഫ് ഐ ഡോക്യുമെന്ററി പുറത്തിറക്കിയത്. നാടിന്റെ ചരിത്രവും, ഭൂമി ശാസ്ത്രപരമായ സവിശേഷതകളും, പാർട്ടിയുടെ ചരിത്രവും കോർത്തിണക്കിയതാണ് ഡോക്യൂമെന്ററി. സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണത്തിനാണ് ഇത് പുറത്തു ഇറക്കിയത്.

ഡോക്യൂമെന്ററിയുടെ റിലീസ് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് അജിൻ പ്രഭ നിർവഹിച്ചു. ഡോ. ഷാഹിദ കമാൽ, സി. പയസ്, അഡ്വ. ഷൈലജ ബീഗം, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി. ലൈജു, ആർ. ജെറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, ബി. എൻ. സൈജു രാജ്, ലിജാബോസ്, ആർ. സരിത,കെ. ബാബു എന്നിവർ പങ്കെടുത്തു. എസ് എഫ് ഐ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് നവ്യ എസ് രാജ് അധ്യക്ഷ ആയ ചടങ്ങിൽ സെക്രട്ടറി വിജയവിമൽ സ്വാഗതവും,ദീപ നന്ദിയും പറഞ്ഞു.
by liji HP News | Nov 6, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: കാരേറ്റ് കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന പ്രിയദർശിനി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റിറ്റബിൾ ട്രസ്റ്റ് നാലാമത് വാർഷികത്തോടനുബന്ധിച്ച് പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഇക്കഴിഞ്ഞ എസ് എസ് എൽ സി, +2, പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുകയും രോഗങ്ങളാൽ വലയുന്ന ആളുകൾക്ക് ചികിത്സ ധനസഹായവും നൽകി.
പഠനം എന്ന് പറയുന്നത് നിതാന്തമായ അന്വേഷണമാണെന്നും ഉറച്ച തീരുമാനം, ലക്ഷ്യബോധം, കഠിനാധ്വാനം എന്നിവയുണ്ടെങ്കിൽ നമുക്ക് ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേരാൻ കഴിയുമെന്നു വാർഷിക ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ്.വി. ഡി സതീശൻ പറഞ്ഞു.

ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എ.അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, എൻ. സുദർശൻ, എ.ഇബ്രാഹിംകുട്ടി, എസ് സലീം, ഗംഗാധര തിലകൻ,പഞ്ചായത്ത് അംഗങ്ങളായ, ശിവപ്രസാദ്, രുഗ്മിണി അമ്മ, എസ് സുസ്മിത, ജീ. രവീന്ദ്ര ഗോപാൽ, ബി. ജയചന്ദ്രൻ, ആശ,എ. എസ് .സുരേഷ്, ഷീലകുമാരി, വ്യാപാരി വ്യവസായി പ്രസിഡന്റ് കുറ്റൂർ സന്തോഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് എ ഫസലുദ്ദീൻ, പുല്ലയിൽ ശ്രീധരൻപിള്ള, സി.എസ് സൈജു, കണ്ണൻ പുല്ലയിൽ എന്നിവർ സംസാരിച്ചു.
by liji HP News | Nov 6, 2021 | Latest News, ജില്ലാ വാർത്ത
കെഎഎസ് പരീക്ഷയിൽ 50-ാം റാങ്ക് നേടിയ കെ.ബി ബിജിമോളെ നവഭാവന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡൻ്റെ സുരേഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന ചടങ്ങിൽ സെക്രട്ടറി സുനിൽകുമുർ ഉപഹാരം നൽകി ആദരിച്ചു. സന്തോഷ് കുമാർ, അനിൽ കുമാർ എന്നീ ഭാരവാഹികളും മറ്റു അംഗങ്ങളും പങ്കെടുത്തു.

by liji HP News | Nov 6, 2021 | Latest News, ജില്ലാ വാർത്ത
മണമ്പൂരിൽ കിണറ്റിൽ വീണ പശുവിന് ആറ്റിങ്ങൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ രക്ഷകരായി. മണമ്പൂർ നാലാം വാർഡിൽ റിയാസ് മൻസിലിൽ ജമീല ബീവിയുടെ പശുവാണ് സമീപവാസിയായ സജീമിന്റെ പുരയിടത്തിലെ 30 അടി ആഴവും10 അടിയോളം വെള്ളവും ഉള്ള ഉപയോഗിക്കാത്ത കിണറ്റിൽ വീണത്.

സംഭവം അറിഞ്ഞ ഉടൻ ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഫയർ ഓഫീസറായ ഷിബി എം. ബി കിണറ്റിൽ ഇറങ്ങുകയും പശുവിനെ സുരക്ഷിതമായി കരയിൽ എത്തിക്കുകയും ചെയ്തു. അസി. സ്റ്റേഷൻ ഓഫീസർ ബിജുവിന്റെ നേതൃത്ത്വത്തിൽ ഫയർ ഓഫീസർമാരായ ബിജേഷ്, സജി എസ് നായർ, വൈശാഖൻ, പ്രമോദ് എന്നിവരാണ് രക്ഷാപ്രവർത്തനത്തനത്തിൽ പങ്കെടുത്ത മറ്റുള്ളവർ.
by liji HP News | Nov 6, 2021 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ചിറയിൻകീഴ് ദുരഭിമാന മർദ്ദനത്തിൽ പ്രതി ഡോ ഡാനിഷുമായി തെളിവെടുപ്പ് നടത്തി. മിഥുനെ മർദ്ദിച്ച ആനത്തലവട്ടത്ത് പ്രതിയെ എത്തിച്ച് തെളിവുകൾ ശേഖരിച്ചു. ഇന്നലെ ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നുമാണ് തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഡാനിഷിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെയും ചിറയിൻകീഴ് എസ്എച്ച്ഒ മുകേഷിന്റെയും നേതൃത്വത്തിലാണ് തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ മിഥുൻ ദീപ്തിയെ പ്രണയിച്ച് വിവാഹം കഴിച്ചു. മറ്റൊരു മതത്തിൽപ്പെട്ട മിഥുനുമായുള്ള ദീപ്തിയുടെ വിവാഹത്തെ സഹോദരൻ ഡാനിഷ് എതിർത്തിരുന്നു. തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മിഥുനിനെ നടുറോഡിലിട്ട് ഡോ .ഡാനിഷ് തല്ലി ചതച്ചു.

ദീപ്തിയുടെ പരാതിക്ക് പിന്നാലെ ഡാനിഷിൻ്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തുവെങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തില്ല. സംഭവം വിവാദമായതിന് പിന്നാലെ ഡാനിഷ് ഒളിവിൽ പോയി. രണ്ട് ദിവസമായി തമിഴ്നാട്ടിൽ ഡാനിഷിനുവേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നുമാണ് പൊലീസ് ഡാനിഷിനെ പിടികൂടിയത്. എസ്സി-എസ്ടി വിഭാഗങ്ങള്ക്കെതിരായ അതിക്രമങ്ങള് തടസ്സൽ നിയമനം, വധശ്രമം എന്നീ വകുപ്പുകള് പ്രകാരമാണ് ഡാനിഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
Recent Comments