ഗവർണറുടെ പരിപാടിയിൽ സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന് മന്ത്രിമാർ

ഗവർണറുടെ പരിപാടിയിൽ സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന് മന്ത്രിമാർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്ത പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണവുമായി മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ. അനിലും. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ‘ഒളിമ്പിക് ഡേ റൺ’ പരിപാടിക്കിടയാണ് സംഭവം.

ഗവർണർ പ്രസംഗിക്കുമ്പോൾ സുരേഷ് ഗോപി സ്റ്റേജ് വിട്ടിറങ്ങിയിരുന്നു. ഇതോടെ അവിടെ നിന്നിരുന്ന വിദ്യാർഥികളടക്കമുള്ള ജനക്കൂട്ടം സുരേഷ് ഗോപിയുടെ അടുത്തേക്ക് നീങ്ങുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അവിടെയുണ്ടായ ബഹളം മൂലം ഗവർണറുടെ പ്രസംഗം ശരിക്കും കേൾക്കാത്ത അവസ്ഥയുണ്ടായി.

കൃത്യമായ മിനിറ്റ്സ് വരെ എല്ലാവർക്കും ലഭ്യമാക്കിയ പരിപാടിയിൽ ഗവർണറെപ്പോലും മാനിക്കാതെ സുരേഷ് ഗോപി നടത്തിയത് പ്രോട്ടോകോൾ ലംഘനമെന്നാണ് വി. ശിവൻകുട്ടിയുടെ ആരോപണം. ഗവർണറോടും ദേശീയഗാനത്തോടുമുള്ള അനാദരവാണ് സുരേഷ് ഗോപി നടത്തിയതെന്ന് മന്ത്രി ജി.ആർ. അനിൽ.

ഒരിക്കലുമൊരു ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത രീതിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു അഭിനേതാവെന്ന നിലയിലാണ് സുരേഷ് ഗോപി ഇവിടെ പ്രവർത്തിച്ചത്. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനയിലെ സംസ്ഥാനത്തിന്റെ പേര് മാറ്റാൻ പ്രമേയം

ഭരണഘടനയിലെ സംസ്ഥാനത്തിന്റെ പേര് മാറ്റാൻ പ്രമേയം

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ഗവൺമെന്റ് ഓഫ് കേരള എന്നാണ് തുടരുന്നത്.

കഴിഞ്ഞ വർഷം പേര് മാറ്റത്തിൽ അവതരിപ്പിച്ച പ്രമേയം നിയമസഭാ പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് പുതിയ പ്രമേയം അവതരിപ്പിക്കുന്നത്.

ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും സർക്കാർ രേഖകകളിൽ ബ്രിട്ടീഷുകാർ നൽകിയ കേരള എന്ന പേരാണ് ഇപ്പോഴും നിലനിൽക്കുന്നത്. മലയാളത്തിൽ മാത്രമാണ് കേരളം എന്ന് രേഖപ്പെടുത്താറുള്ളത്.

Share this story

ചായ മൻസ- അത്ഭുതങ്ങളുടെ മായൻ ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം ഡോ ജോർജ് ഓണക്കൂർ നിർവഹിക്കും

ചായ മൻസ- അത്ഭുതങ്ങളുടെ മായൻ ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം ഡോ ജോർജ് ഓണക്കൂർ നിർവഹിക്കും

ആറ്റിങ്ങൽ: ചായ മൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ നിർവഹിക്കും. സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകം ഫേസ് ബുക്ക് വഴി പോസ്റ്ററിൻ്റെ പ്രകാശനം നടത്തും. പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ
കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിൻ്റെ ഭാര്യയും കവയിത്രിയുമായ ബിന്ദു നന്ദനയാണ്.
ചായമൻസയുടെ പ്രത്യേകതകളെക്കുറിച്ചു പ്രതിപാദിക്കുന്നതാണ് ഡോക്യുമെൻ്ററി. ജൂലൈ മാസം 20 ന് പോസ്റ്ററിൻ്റെ പ്രകാശനം നടക്കും.

ഇടിച്ച വാഹനം നിർത്താതെ പോയി; കായംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ഇടിച്ച വാഹനം നിർത്താതെ പോയി; കായംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കായംകുളം: കായംകുളത്ത് കെ പി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചേരാവള്ളി സ്വദേശി ശിശുപാലൻ (60) ആണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി.ശിശുപാലന്റെ ഭാര്യ സിന്ധുവിന് പരിക്കേറ്റു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

30 കോടിയുടെ തൊണ്ടിമുതൽ പ്രതികളുടെ വയറ്റിൽ; ഒരാഴ്ചയായിട്ടും പൂർത്തിയാകാതെ ഓപ്പറേഷൻ

30 കോടിയുടെ തൊണ്ടിമുതൽ പ്രതികളുടെ വയറ്റിൽ; ഒരാഴ്ചയായിട്ടും പൂർത്തിയാകാതെ ഓപ്പറേഷൻ

കൊച്ചി: രാജ്യാന്തര ലഹരിക്കടത്ത് പ്രതികളുടെ വയറ്റിലുള്ള തൊണ്ടിമുതലിനായി കാത്തിരുന്ന് കസ്റ്റംസ് ഡിആർഐ (ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) വിഭാ​ഗം. ടാൻസനിയൻ സ്വദേശികളായ ഒമാറി അത്തുമണി ജോം​ഗോ (56), വെറോണിക്ക അഡ്രേഹെം ദും​ഗുരു (24) എന്നിവരെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഈ മാസം 16ന് പിടികൂടിയത്.

ഇവരുടെ വയറ്റിൽ നിന്ന് കൊക്കെയ്ൻ കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള ഡിആർഐ വിഭാ​ഗത്തിന്റെ ഓപ്പറേഷൻ ഒരാഴ്ചയായി തുടരുകയാണ്. രണ്ട് കിലോ​ഗ്രാം കൊക്കെയ്നാണ് ഇരുവരും കാപ്സ്യൂളുകളാക്കി വിഴുങ്ങിക്കടത്താൻ ശ്രമിച്ചത്. 16ന് എത്യോപ്യയിൽ നിന്ന് ഒമാൻ ദോഹ വഴി കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് ഇരുവരുമെത്തിയത്.

രാജ്യാന്തര വിപണിയിൽ 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായാണ് ഇവരെത്തിയത്. രഹസ്യ വിവരത്തെ തുടർന്നു ഡിആർഐ അധികൃതർ നടത്തിയ പരിശോധനയിലാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രതികളെ ഉദ്യോ​ഗസ്ഥർ പിടികൂടിയത്.

പിടിയിലായ ഉടനെ തന്നെ ഇവരെ അങ്കമാലി അഡ്‌ലക്സ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് ആവരണമുള്ള കാപ്സ്യൂളുകളിലാക്കിയാണ് ഇരുവരും കൊക്കെയ്ൻ വിഴുങ്ങിയത്. ഒമാറിയുടെ വയറ്റിലുണ്ടായിരുന്ന കാപ്സ്യൂളുകൾ ഏതാനും ദിവസം കൊണ്ട് പുറത്തെടുത്തു.
1.945 കിലോഗ്രാം കൊക്കെയ്ൻ നൂറിലേറെ കാപ്‌സ്യൂളുകളാക്കിയാണ് ഒമാറി വിഴുങ്ങിയിരുന്നത്. വെറോണിക്കയുടെ വയറ്റിൽ നിന്ന് 92 കാപ്സ്യൂളുകളാണ് ഇതുവരെ പുറത്തെടുത്തത്. 1.800 കിലോ​ഗ്രാം കൊക്കെയ്നാണ് പുറത്തെടുത്ത കാപ്സ്യൂളുകളിലുണ്ടായിരുന്നത്. ബാക്കിയുള്ളവ കൂടി പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം ഒമാറിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ആലുവ സബ്ജയിലിൽ റിമാൻഡ് ചെയ്തു.